പെപ്പെയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടി, ഇത് എന്തിന് വേണ്ടിയെന്ന് ആരാധകർ, ചിത്രം വൈറലാകുന്നു
അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ആന്റണി വർഗീസ്. സ്വന്തം പേരിനേക്കാളും ആന്റണിയെ അറിയപ്പെടുന്നത് ആദ്യ ചിത്രത്തിലെ കഥാപാത്രമായ പെപ്പെ എന്ന പേരിലൂടെയാണ്. 2017 ൽ പുറത്തു വന്ന അങ്കമാലി ഡയറീസിന് ശേഷം വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് ആന്റണി പ്രത്യക്ഷപ്പെട്ടത്. അഭിനയിച്ച ചിത്രങ്ങൾ എല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആന്റണിയുടെ പുതിയ ലുക്കാണ്. കട്ട താടിയിൽ മുടി വളർത്തിയ ലുക്കിലാണ് ആന്റണി പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഇതേ ലുക്കിൽ തന്നെയാണ് പൊതുപരിപാടികളിലും താരം പ്രത്യക്ഷപ്പെടാറുള്ളതും. എന്നാൽ നടന്റെ പുതിയ ലുക്ക് പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്.. ക്ലീൻ ഷേവിലുള്ള ചിത്രമാണ് ആന്റണി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്നത്. പുതിയ ലുക്ക് പ്രേക്ഷകർക്ക് വൻ സർപ്രൈസ് നൽകിയിട്ടുണ്ട്. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
കിടു എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. കുറച്ചു കൂടി സുന്ദരനായി എന്നും ഒരു വിഭാഗം പറയുമ്പോൾ താടി പോയതിന്റെ സങ്കടം പങ്കുവെയ്ക്കുന്നവരുമുണ്ട്. താടിയുള്ളതായിരുന്നു നല്ലതെന്നും ചിലർ പറയുന്നു. മാസ്ക് മുഖ്യം പെപ്പേയ് എന്നും പുതിയ ചിത്രത്തിന് വേണ്ടിയാണോ ഇതെന്നും ചിലർ ചോദിച്ചിട്ടുമുണ്ട്. എന്തായാലും താരത്തിന്റെ ക്ലീൻ ഷേവ് ലുക്ക് വൈറലായിട്ടുണ്ട്. താടി പോയെങ്കിലും മുടി അതുപോലെ തന്നെയുണ്ട്. കുറച്ച് മുടിയും കൂടി വെട്ടാമായിരുന്നു എന്നും പ്രേക്ഷകർ പറയുന്നു.
ഈ വർഷം നിരവധി സിനിമകളാണ് പെപ്പെയുടേതായി ഒരുങ്ങുന്നത്. ആനപ്പറമ്പിലെ വേൾഡ് കപ്പ്, അജഗജാന്തരം, ആരവം, മേരി ജാൻ, ഫാലിമി, ദേവ് ഫക്കീർ എന്നിങ്ങനെ നിരവധി സിനിമകൾ ഇതിനകം അനൌൺസ് ചെയ്ത് കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പഴയ ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ദിവസങ്ങൾക്ക് മുൻപ് കോളേജ് കാലത്തെ ചിത്രം ആന്റണി പങ്കുവെച്ചിരുന്നു. സിനിമാസ്വപ്നമായി നടക്കുന്ന ഒരു മഹാരാജാസുകാരൻ എന്ന് കുറിച്ചു കൊണ്ടാണ് കോളേജ് കാലത്തെ ചിത്രം പോസ്റ്റ് ചെയ്തത്. ഓഡിഷനിലൂടെയാണ് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത 'അങ്കമാലി ഡയറീസി'ൽ വേഷം ലഭിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ ആന്റണി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ജല്ലിക്കെട്ട് തുടങ്ങിയവയാണ് താരത്തിന്റെ പുറത്തു വന്ന മറ്റ് ചിത്രങ്ങൾ.


Click it and Unblock the Notifications











