For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലോക് ഡൗണിന് ശേഷം ആദ്യം ചെയ്യുക ഇതാണ്, പിന്നെ നേരെ വീട്ടിലേക്ക്, അപ്പനേയും അമ്മയേയും കാണണം...

  |

  ലോക്ക് ഡൗൺ കാലം വെറുതെ കളയാൻ താരങ്ങൾ തയ്യാറല്ല. കിട്ടിയ അവധി ദിനങ്ങൾ ആഘോഷമാക്കുകയാണ് താരങ്ങൾ. പാചക പരീക്ഷണം, വായന, വർക്കൗട്ട് എന്നിങ്ങനെ കിട്ടുന്ന സമയം ഫലപ്രദമായി ഉപയോഗിക്കുകയാണ്. ലോക്ക് ഡൗൺ കാലം സുഹൃത്തുക്കളോടൊപ്പം ആഘോഷമാക്കുകയാണ് നടൻ ആന്റണി വർഗീസ് . മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ലോക്ക് ‍‍ ഡൗൺ വിശേഷം പങ്കുവെച്ചത്. ‍ സിനിമ, വായന, കഥയെഴുത്ത് തുടങ്ങിയവയെല്ലാമാണ് ലോക്ഡൗൺ കാലത്തെ പ്രധാന വിനോദങ്ങൾ.

   Antony Varghese Peppe

  കൊവിഡ്-19 ക്വിസ് : ഇക്കഥയ്ക്കുത്തരം തേടുവാന്‍ കൂടാമോ... കൂട്ടുകാരെ ചലഞ്ച് ചെയ്യൂ

  ലോക്ക് ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് കൂട്ടുകാർക്കൊപ്പമാണ്. പാതിരാത്രിവരെ സിനിമകാണും. പിന്നീട് സിനിമക്ക് വിഷയമായേക്കാവുന്ന ചർച്ചകളാണ് കൂടുതലും. അതിൽ തോന്നുന്ന കഥകൾ ചർച്ച ചെയ്യും . രണ്ടുദിവസം കഴിയുമ്പോൾ വേറെ കഥയിലേക്ക് ചേക്കേറും. മാർച്ച് 17 വരെ ഷൂട്ടിങ് ഉണ്ടായിരുന്നു. വീട്ടിലേക്ക് പോകുന്നതിനു മുമ്പേ തന്നെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അതുകൊണ്ട് തന്നെ വീട്ടിലേക്ക് പോകാൻ അവസരം കിട്ടിയില്ല. ഇപ്പോൾ വൈറ്റിലയിൽ കൂട്ടുകാർക്കൊപ്പമാണുളളത്.

  ക്യാമറയെ ശരിക്കും മിസ് ചെയ്യുന്നു; വേറെ വഴിയില്ല, വൈറലാകുന്നു താരറാണിയുടെ വീഡിയോ

  ലോക്ക് ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് യാത്രകളെയാണ്. സമൂഹമാധ്യമങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കാറുണ്ടെങ്കിലും അതിൽ ചലഞ്ചുകളിലൊന്നും പങ്കെടുക്കാറില്ല. നമ്മുടെ ജീവിതം തന്നെ ഒരു ചലഞ്ചായി ഇരിക്കുമ്പോൾ മറ്റു ചലഞ്ചുകളുടെ ആവശ്യമില്ലല്ലോ. ഇപ്പോൾ നടക്കുന്നതുതന്നെ ഒരു ചലഞ്ച് ആയ സ്ഥിതിക്ക് വീടിനകത്ത് ഇരുന്ന് ആ ചലഞ്ചിനെ ഉൾക്കൊള്ളണം. കൂട്ടുകാരെയെല്ലാം വല്ലാതെ മിസ് ചെയ്യുന്നുണ്ട്. എല്ലാവരെയും ഇടക്ക് വിളിക്കും, വാട്സ്ആപ്പിൽ മെസേജ് ചെയ്യും. എല്ലാവരും പരമാവധി വീട്ടിൽ തന്നെ ഇരിക്കുക, ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുക എന്നതുമാത്രമേ എല്ലാവരോടും പറയാനുള്ളൂ.

  'പുകവലി നിർത്താൻ എന്ത് ചെയ്യണം’; സൂപ്പർ താരത്തിനോട് ആരാധകൻ, മാസ് മറുപടി നൽകി താരം

  ലോക്ഡൗണിന് ശേഷം ആദ്യം പുറത്തിറങ്ങി ഓടണം. അതിലൂടെ പഴയ സ്വാതന്ത്ര്യം തിരിച്ചുപിടിക്കണം. പിന്നെ അപ്പനേയും അമ്മയേയും വീട്ടിലെത്തി കാണണം. ഇരുവരെയും കണ്ടിട്ട് കുറെ നാളായി. ഈസ്റ്റർ മുറിയിൽതന്നെയായിരുന്നു. അവിടെതന്നെ പാചകം ചെയ്തു. അനൂട്ടൻ, സുബിൻ, പ്രശോഭ്, പിന്നെ ഞാനും. ഇതിൽ പ്രശോഭും സുബിനും നന്നായി പാചകം ചെയ്യും. ഞാനും അനൂട്ടനും അതുമുഴുവൻ കഴിക്കും. എന്റെ വകയും ചെറിയ ചില പാചക പരീക്ഷണങ്ങൾ ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി ലിവർ (കരൾ) ഉലർത്തി. പാചകം ചെയ്തുകഴിഞ്ഞപ്പോൾ ലേശം ഉപ്പുകൂടിപ്പോയി. അതു മനസ്സിലായപ്പോൾ കുറച്ച് പഞ്ചസാര ചേർത്തു. പഞ്ചസാര ഇട്ട് കഴിഞ്ഞപ്പോൾ ഒരുതരം വൃത്തികെട്ട രുചിയും. ഒട്ടും മടിക്കാതെ കൂട്ടുകാർക്കെല്ലാം കൊടുത്തു. നന്നായിട്ടുണ്ടെന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. രുചിയുടെ രഹസ്യം പിന്നീടാണ് അവരെ പറഞ്ഞുമനസ്സിലാക്കിയത്- താരം അഭിമുഖത്തിൽ പറഞ്ഞു

  Read more about: actor നടൻ
  English summary
  Actor Antony Varghese Peppe Says About His LockDown Days
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X