For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രഭാസ്- അനുഷ്ക ബന്ധത്തെ കുറിച്ച് അമ്മയുടെ വെളിപ്പെടുത്തൽ!! ആഗ്രഹം അതുപോലെയൊരു മരുമകനെ...

  |

  സിനിമയിലെ നായകനും നായികയും ജീവിതത്തിലും ഒരുമിക്കണമെന്ന് ചില താരങ്ങളെ കാണുമ്പോൾ പ്രേക്ഷകർക്ക് തോന്നും. അങ്ങനെ പ്രേക്ഷകർക്ക് ഇഷ്ടമുള്ള താര ജോഡികളായിരുന്നു തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളായ പ്രഭാസും അനുഷ്കയും. ഇവരുടെ ആരാധകരുടെ ആഗ്രഹം അരുവരും ഒന്നിക്കണമെന്നാണ്. അത് ഒളിഞ്ഞും തെളിഞ്ഞുമായി അഭിപ്രായം രേഖപ്പെടുത്തുന്നുമുണ്ട്.

  ബച്ചന്റേയും മഞ്ജുവിന്റേയും കല്യാണിന്റെ പരസ്യം എവിടെ!! കിട്ടേണ്ടത് കിട്ടിയപ്പോൾ പരസ്യം പറപറന്നു...

  രാജമൗലിയുടെ ബാഹുബലി എന്ന ചിത്രം പുറത്തിറങ്ങിയതിനു ശേഷമാണ് ഗോസിപ്പ് കോളങ്ങളിൽ ഇവരുടെ പേരുകൾ കേൾക്കാൻ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. എന്നാൽ പിന്നീട് താരങ്ങൾ എവിടെ തിരിഞ്ഞാലും പപ്പരാസി കണ്ണുകൾ ഒപ്പം കാണും. എല്ലാവർക്കും അറിയേണ്ടത് ഇവർ പ്രണയത്തിലാണോ എന്നാണ്. ഇപ്പോഴിത ഇതിനുള്ള വ്യക്തമായ മറുപടിയുമായി അനുഷ്കയുടെ അമ്മ രംഗത്തെത്തിയിട്ടുണ്ട്.

  കാവ്യാമാധവന്‍ ഗര്‍ഭിണി!! മീനാക്ഷിയ്ക്ക് കൂട്ടായി ഒരാൾ കൂടി, കഥ മെനഞ്ഞ് ഓണ്‍ലൈന്‍ പപ്പരാസികള്‍

   വിവഹം എപ്പോൾ

  വിവഹം എപ്പോൾ

  താരങ്ങളും ഇവരുമായി ബന്ധപ്പെട്ട് ആര് എവിടെ എത്തിയാലും ആദ്യം ചോദിക്കുന്നത് പ്രഭാസിന്റേയും അനുഷ്കയുടേയും വിവാഹം എന്നാണ്. ഇവർ തമ്മിൽ പ്രണയത്തിലാണോ. വിവാഹമുണ്ടാകുമോ എന്നുള്ള ചോദ്യങ്ങളാണ്. ഇതേ ചേദ്യം തന്നെ പലപ്പോഴുമുള്ള അഭിമുഖങ്ങളിൽ താരങ്ങളോടും ചോദിക്കുക. എത്ര മറുപടി കിട്ടിയാലും പിന്നേയും ആവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ് അനുഷ്കയുടേയും പ്രഭാസിന്റേയും വിവാഹം.

   പ്രഭാസിന്റെ മനസിൽ

  പ്രഭാസിന്റെ മനസിൽ

  സ്വകാര്യ ജീവിതത്തെ കുറിച്ച് പരസ്യമായി വെളിപ്പെടുത്തലുകൾ നടത്താൻ തനിയ്ക്ക് താൽപര്യമില്ലെന്ന് പ്രഭാസ് ഒരു തവണ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ താൻ തന്നെ അക്കാര്യം അറിയിക്കുമെന്നും താരം കൂട്ടിച്ചേർത്തു. ഇതിനു മുൻപ് പല തവണയും ഇതു തന്നെയാണ് താരം പറ‍ഞ്ഞിരുന്നത്. തങ്ങൾ തമ്മിൽ വർഷങ്ങളായി നല്ല സുഹൃത്തുക്കളാണ്. അ ആ സൗഹൃദം ഇപ്പോഴും തുടർന്ന് പോകുന്നുണ്ട്. കൂടാതെ ഞങ്ങളെ പോലെതന്നെ വീട്ടുകാരും നല്ല അടുപ്പത്തിലാണെന്ന് പ്രഭാസ് വ്യക്തമാക്കിയിരുന്നു.

  അനുഷ്കയ്ക്ക് ആരാണ് പ്രഭാസ്

  അനുഷ്കയ്ക്ക് ആരാണ് പ്രഭാസ്

  പ്രഭാസിനെ പോലെ അനുഷ്കയും നേരിടുന്ന ചോദ്യമാണ് ഇവർ തമ്മിലുളള ബന്ധത്തെ കുറിച്ച്. തങ്ങൾ നല്ല സുഹൃത്തുക്കളാണെന്ന് പല തവണ താരം മറുപടി നൽകിയിട്ടുണ്ട്. എങ്കിലും ഇവരെ വെറുതെ വിടില്ലെന്നുള്ള ഉറച്ച തീരുമാനത്തിലാണ് പാപ്പരാസികൾ. ബാഹു ബലിയും ദേവസേനയും തമ്മിലുളള കെമിസ്ട്രി സിനിമയിൽ മാത്രമാണെന്നും ജീവിതത്തിൽ അങ്ങനെയല്ലെന്നു അനുഷ്ക പറഞ്ഞിരുന്നു. എന്നാൽ ഇത് ആരും കേട്ടില്ലെന്നാണ് മട്ടാണ്. താരം പ്രണയ വാർത്ത നിരസിച്ചതിനു പിന്നാലെ പുതിയ കഥകളുമായി പാപ്പരാസികൾ രംഗത്തെത്തുകയും ചെയ്തിരുന്നു.

  വിവാഹം ഈ വർഷം

  വിവാഹം ഈ വർഷം

  അനുഷ്ക വിവാഹത്തിന് തയ്യാറാവുകയാണെന്നുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. കുടുംബത്തിൽ വിവാഹവുമായി ചുറ്റിപ്പറ്റിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം. വർഷം അവസാനത്തോടെ വിവാഹം നടത്താനുളള തയ്യാറെടുപ്പിലാണ് അനുഷ്കയുടെ മാതാപിതാക്കൾ . മകളുടെ വിവാഹം ഈ വർഷം നടക്കുന്നതിനായും അനിയോജ്യനായ വരനെ ലഭിക്കുന്നതിനു വേണ്ടിയും അനുഷ്കയുടെ മാതാപിതാക്കൾ ക്ഷേത്രങ്ങളിൽ പൂജ നടത്തുകയാണത്രേ. പ്രഭാസിന്റെ വീട്ടിലും വിവാഹലോചനകൾ നടക്കുകയാണ്. ഈ വർഷം വിവാഹമുണ്ടാകുമെന്ന് താരത്തിന്റെ അമ്മാവൻ പറ‍ഞ്ഞിരുന്നു.

  പ്രഭാസിനെ കിട്ടാൻ ഭാഗ്യം ചെയ്യണം

  പ്രഭാസിനെ കിട്ടാൻ ഭാഗ്യം ചെയ്യണം

  കഴിഞ്ഞ കുറച്ചു നാളുകളായി പ്രചരിക്കുന്ന ഈ വിവാഹ പ്രണയ വാർത്തയ്ക്ക് മറുപടിയുമായി ഒടുവിൽ അനുഷ്കയുടെ അമ്മ പ്രഫുല്ല ഷെട്ടി തന്നെ രംഗത്തെത്തി. അനുഷ്കയും പ്രഭാസും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സ്ക്രീനിൽ അവരുടെ ജോഡിയ്ക്ക് നല്ല പ്രതികരണവുമാണ് ലഭിക്കുന്നത്. പ്രഭാസിനെ പോലെയുള്ള മരുമകനെ കിട്ടാൻ ആരും ആഗ്രഹിക്കും. എന്നാൽ ഇവർ തമ്മിൽ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നു. വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും അമ്മ പ്രഫുല്ല ഷെട്ടി പറഞ്ഞു. ഒരു തെലുങ്ക് മാധ്യമമമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

  English summary
  actor Anushka Shetty Mother Comments On Prabhas Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X