നായിക ആത്മഹത്യ ചെയ്തതോടെ പടം നിന്നു! ഇന്‍ഹരിഹര്‍ നാഗറിലെ നാല് നായകന്മാരില്‍ ഒരാള്‍ താനായിരുന്നുവെന്ന് അപ്പ ഹാജ

അപ്പ ഹാജ എന്ന പേരിനെക്കാളും നടനെ കാണുമ്പോഴാണ് എല്ലാവരും തിരിച്ചറിയുക. അത്രയും സുപരിചിതനായ താരമാണ് ഹാജ. യഥാര്‍ഥ പേര് ഹാജ ഹുസൈന്‍ എന്നാണെങ്കിലും അറിയപ്പെടുന്ന പേര് അപ്പ ഹാജയെന്നാണ്. ഇന്‍ഹരിഹര്‍ നഗറിലെ കഥാപാത്രം മുതല്‍ നടന്‍ അവതരിപ്പിച്ചിട്ടുള്ള നിരവധി സിനിമകളാണുള്ളത്.

എന്നാല്‍ അധികമാര്‍ക്കും അറിയാത്ത ചില സിനിമാ വിശേഷങ്ങള്‍ അപ്പ ഹാജയ്ക്ക് പറയാനുണ്ട്. ഏറ്റവും പുതിയതായി കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് തന്റെ ആദ്യത്തെ സിനിമ മുടങ്ങി പോയതിനെ കുറിച്ചും ഇന്‍ഹരിഹര്‍ നഗറിലെ കഥാപാത്രം മാറിയതിനെ പറ്റിയുമൊക്കെ നടന്‍ സംസാരിച്ചത്.

appahaja

താന്‍ അഭിനയിച്ചതായി ആദ്യം പുറത്ത് വന്നത് 'എന്നെന്നും കണ്ണേട്ടന്‍', എന്ന ചിത്രമാണ്. എന്നാല്‍ അതിനും മുന്‍പ് താന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഐവി ശശിയുടെ ഇണ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നുവെന്നാണ് അപ്പ ഹാജ പറയുന്നത്. പിന്നീട് മാസ്റ്റര്‍ രഘുവാണ് തന്റെ വേഷം ചെയ്തത്.

ആ സിനിമയുടെ ചിത്രീകരണം തുടങ്ങി അധികം വൈകുന്നതിന് മുന്‍പ് നിന്ന് പോവുകയായിരുന്നു. രണ്ട് കൊല്ലം കഴിഞ്ഞിട്ടാണ് പിന്നീടത് ഷൂട്ട് ചെയ്യുന്നത്. അപ്പോള്‍ ഞാന്‍ പത്താം ക്ലാസിലൊക്കെ പഠിക്കുകയാണ്. പരീക്ഷയും മറ്റുമൊക്കെയായിട്ട് അഭിനയിക്കാന്‍ പോയില്ലെന്നാണ് അപ്പ ഹാജ പറയുന്നു. ആദ്യം ബാപ്പ സമ്മതിച്ചിട്ടാണ് പോയതെങ്കില്‍ രണ്ടാമതും ഇതേ സിനിമയിലേക്ക് അവസരം വന്നപ്പോള്‍ അദ്ദേഹം വിട്ടില്ല.

ഒരാഴ്ചയോളം ആ സിനിമയില്‍ അഭിനയിച്ചു. ആ സിനിമ നിന്ന് പോകാന്‍ രണ്ട് കാരണം ഉണ്ടായിരുന്നു. ഒന്ന് നായികയായി അഭിനയിക്കാന്‍ വന്ന പെണ്‍കുട്ടിയ്ക്ക് എന്തോ പ്രശ്‌നം ഉണ്ടായിരുന്നു. പിന്നീട് ആ കുട്ടി ആത്മഹത്യ ചെയ്തതോടെയാണ് സിനിമ നിന്ന് പോകുന്നത്.

അതുപോലെ താന്‍ അഭിനയിക്കാന്‍ ചെന്നൈയില്‍ പോയി തിരികെ വരുമ്പോള്‍ ടൈഫോയിഡ് പിടിച്ചു. രണ്ട് മാസത്തോളം ആശുപത്രിയിലുമായിരുന്നു. വല്ലാതെ മെലിഞ്ഞ് പോവുകയും ചെയ്തു. ഇതോടെ രണ്ടാമതും സിനിമ ഷൂട്ട് ചെയ്യേണ്ടി വരും. അങ്ങനെയെങ്കില്‍ നിങ്ങള്‍ വേറെ ആരെയെങ്കിലും വെച്ച് ചെയ്യാന്‍ ബാപ്പ പറഞ്ഞു. അതാണ് ആ സിനിമയില്‍ പിന്നീട് അഭിനയിക്കാത്തതെന്നാണ് അപ്പ ഹാജ പറയുന്നത്.

appahaja

തന്നെ എല്ലാവരും ഓര്‍മ്മിക്കുന്നത് ഇന്‍ഹരിഹര്‍ നഗറിലെ കഥാപാത്രമായിരുന്നു. ശരിക്കും താന്‍ ചെയ്യാനിരുന്നത് ആ വേഷമായിരുന്നില്ലെന്നാണ് അഭിമുഖത്തില്‍ നടന്‍ വെളിപ്പെടുത്തുന്നത്. 'ഇന്‍ ഹരിഹര്‍ നഗറിലെ നാല് നായകന്മാരില്‍ ഒരാളായി എന്നെ സെലക്ട് ചെയ്തിരുന്നു. ആദ്യം ജഗദീഷിന്റെ ഡേറ്റ് പ്രശ്‌നമായിരുന്നത് കൊണ്ട് അദ്ദേഹം വരില്ലെന്ന് ഇവര്‍ തീരുമാനിച്ചു.

പക്ഷേ ജഗദീഷ് ആ വേഷത്തിന് വേണ്ടി റെഡിയായിരുന്നു. ആ ഡേറ്റ് നോക്കി താരം കാത്തിരിക്കുകയായിരുന്നു. ഒരു ദിവസം റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ജഗദീഷിനെ കണ്ടപ്പോള്‍ അദ്ദേഹം ഷൂട്ടിങ്ങ് തുടങ്ങാറായോ, ഞാനെപ്പോഴാണ് വരേണ്ടതെന്ന് ഇങ്ങോട്ട് ചോദിച്ചു. അതോടെ അണിയറ പ്രവര്‍ത്തകര്‍ ഞെട്ടി പോയെന്ന് പറയാം. ജഗദീഷ് തിരിച്ച് വന്നതോടെ എനിക്ക് വേറൊരു റോളായി.

അശോകന്‍ അവതരിപ്പിച്ച തോമസുകുട്ടിയുടെ വേഷമായിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്നത്. കഥാപാത്രം നഷ്ടപ്പെട്ടപ്പോള്‍ ഞാന്‍ പരാതിയൊന്നും പറഞ്ഞില്ല. അതിന് ദേഷ്യവും തനിക്ക് തോന്നിയില്ലെന്നാണ്', അപ്പ ഹാജ പറയുന്നത്.

ആ പടം അത്രയും വലിയ ഹിറ്റാവുമെന്ന് അന്നൊന്നും കരുതിയിട്ടില്ല. എന്തിനാ എന്നെ മാറ്റിയതെന്ന് ഞാന്‍ വിളിച്ച് ചോദിച്ചിട്ടില്ല. പിന്നെ സിദ്ദിഖ് അണ്ണന്‍ എന്നെ ഇങ്ങോട്ട് വിളിച്ചു. എന്നിട്ട് ഹാജ ഇങ്ങനെ ചില പ്രശ്‌നങ്ങള്‍ ഉണ്ടായി. അതുകൊണ്ട് നിന്റെ കഥാപാത്രത്തിനൊരു മാറ്റമുണ്ട്. വേറൊരു വേഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെറിയാന്‍ എന്ന കഥാപാത്രം രണ്ടാം ഭാഗത്തിലാണ് പേരടക്കം കാണിക്കുന്നത്.

ഇന്‍ഹരിഹര്‍ നഗറിന് ശേഷം പതിമൂന്ന് വര്‍ഷം സിനിമയില്‍ നിന്ന് തന്നെ മാറി നിന്നിരുന്നു. ഇതിനിടയില്‍ സേതുരാമയ്യര്‍ എന്നൊരു സിനിമ മാത്രമേ ചെയ്തിട്ടുള്ളു. 13 വര്‍ഷത്തിന് ശേഷം ടു ഹരിഹര്‍നഗറിലൂടെയാണ് തിരിച്ച് വരുന്നത്.

More from Filmibeat

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X