ദിവസവും ബീഫ് കഴിച്ചു, കൊളസ്ട്രോൾ 400 ന് മുകളിൽ; അന്നത്തെ മമ്മൂട്ടിയെക്കുറിച്ച് നടൻ അപ്പ ഹാജ
ആരോഗ്യത്തിൽ നടൻ മമ്മൂട്ടി കാണിക്കുന്ന ശ്രദ്ധയെക്കുറിച്ച് മലയാളികൾക്കറിയാം. പ്രായം 74 ആയിട്ടും ഇന്നും മമ്മൂട്ടിയെ കാണാൻ മധ്യ വയസ്കനെ പോലെയിരിക്കുന്നതിന് പ്രധാന കാരണം ഈ ശ്രദ്ധയാണ്. സമകാലീനരിൽ മമ്മൂട്ടിയെ പോലെ ആരോഗ്യവും സ്ക്രീൻ പ്രസൻസും ശ്രദ്ധിച്ച മറ്റൊരു നായക നടനില്ല. കൃത്യമായ ഡയറ്റിംഗ്, വ്യായാമം, വിശ്രമം എന്നിവയെല്ലാമാണ് മമ്മൂട്ടിയെ തുണയ്ക്കുന്നത്.
മമ്മൂട്ടിയെക്കുറിച്ച് നടൻ അപ്പ ഹാജ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സെെന്യം എന്ന സിനിമയിൽ വർക്ക് ചെയ്യുന്ന സമയത്ത് ഹോട്ടലിൽ നിന്ന് ഒരുപാട് ദൂരത്താണ് ലൊക്കേഷൻ. അവിടെ ചെറിയൊരു ചായക്കടയുണ്ട്. അവിടെ നല്ല അടിപാെളി ബീഫ് കിട്ടും. എല്ലാ ദിവസവും പുള്ളിയും എല്ലാവരും ബീഫ് കഴിച്ചിട്ടാണ് അടുത്ത സ്ഥലത്തേക്ക് പോകുന്നത്. ഒരു മാസം കഴിഞ്ഞ് പുള്ളി കൊളസ്ട്രോൾ നോക്കിയപ്പോൾ 400 ലേറെയായിരുന്നു കാെളസ്ട്രോൾ. അതിന് ശേഷം ഡയറ്റ് ചെയ്തിട്ടുണ്ടാകും. അദ്ദേഹം പണ്ട് മുതലേ ഡയറ്റ് നോക്കുന്നയാളാണെന്നും അപ്പ ഹാജ പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

കഴിഞ്ഞ വർഷം മമ്മൂട്ടിയുടെ ആരോഗ്യ പ്രശ്നങ്ങൾ ആരാധകരെ ആശങ്കപ്പെടുത്തിയിരുന്നു. അർബുദമാണെന്ന് അഭ്യൂഹങ്ങൾ വന്നെങ്കിലും എന്താണ് അസുഖമെന്ന് മമ്മൂട്ടിയോ അടുത്ത വൃത്തങ്ങളോ വ്യക്തമാക്കിയില്ല. അസുഖം ഭേദമായെന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ കേട്ടത്. ജനങ്ങളുടെ സ്നേഹത്തിന് നടൻ നന്ദി അറിയിക്കുകയും ചെയ്തു. മമ്മൂട്ടിയുടെ ഭക്ഷണ രീതിയെക്കുറിച്ച് നടൻ സുരേഷ് കൃഷ്ണ മുമ്പൊരിക്കൽ സംസാരിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ ഭക്ഷണക്രമം കാണുമ്പോൾ എനിക്ക് ഭയങ്കര അത്ഭുതം തോന്നിയിട്ടുണ്ട്. ഇത്രയും പൈസയും ജോലിക്കാരുമുണ്ട്. എന്നാൽ പോലും അദ്ദേഹം കഴിക്കുന്നത് കുറച്ച് ഇല പുഴുങ്ങിയതും കപ്പലണ്ടി പുഴുങ്ങിയതുമൊക്കെയാണ്. ഒരാൾ അയാളുടെ തൊഴിലിന് വേണ്ടി മാത്രമാണ് ആരോഗ്യത്തെ ഇങ്ങനെ നിലനിർത്തുന്നത്. അത് തനിക്ക് പ്രചോദനമായെന്നും സുരേഷ് കൃഷ്ണ അന്ന് പറഞ്ഞു. സെെന്യം ഉൾപ്പെടെയുള്ള സിനിമകൾ ചെയ്യുന്ന സമയത്ത് മമ്മൂട്ടി അത്രയും ആരോഗ്യം ശ്രദ്ധിക്കുന്നയാളല്ല.
പുകവലിയുൾപ്പെടെയുള്ള ശീലങ്ങൾ ഒരു കാലത്ത് നടനുണ്ടായിരുന്നു. പിന്നീട് പുകവലി നിർത്തി. പാട്രിയോട് ആണ് മമ്മൂട്ടിയുടെ വരാനിരിക്കുന്ന സിനിമ. മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി എന്നിങ്ങനെ വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. മെയ് 1 ന് ചിത്രം റിലീസ് ചെയ്യും. മഹേഷ് നാരായണൻ ആണ് ഈ സ്പെെ ത്രില്ലർ സംവിധാനം ചെയ്തത്. 2025 മുതൽ ഇതുവരെയും മമ്മൂട്ടിക്ക് കരിയറിൽ എടുത്ത് പറയത്തക്ക സൂപ്പർഹിറ്റുകൾ ഇല്ല. അതിനാൽ പാട്രിയോടിനെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്നു. ഏറെക്കാലത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.കളങ്കാവൽ ആണ് മമ്മൂട്ടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications