'അച്ഛൻ ആ സമയത്ത് മദ്യപാനത്തിന് അടിമപ്പെട്ടു, വീട് വിറ്റു, അടുത്തിടെയാണ് ഇക്കാര്യങ്ങളെല്ലാം അറിഞ്ഞത്'; അർജുൻ!

മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ താരമാണ് അർജുൻ അശോകൻ. ഒട്ടേറെ ഹിറ്റ് ചലച്ചിത്രങ്ങളിലൂടെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് താരം മലയാളി മനസിൽ ഇടം നേടുകയായിരുന്നു. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

ബാല്യകാല സുഹൃത്ത് നിഖിത ഗണേശനെ ആയിരുന്നു താരം വിവാഹം കഴിച്ചത്. നീണ്ട എട്ട് വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോൾ അൻവി എന്ന് പേരിട്ടിരിക്കുന്ന ഒരു മകൾ കൂടിയുണ്ട് ഇരുവർക്കും.

മകളുടെ വിശേഷങ്ങളുമായി അർജുനും നിഖിതയും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. താരപുത്രനാണെങ്കിൽ കൂടിയും സിനിമ അർജുനും കയ്യെത്താത്ത മേഖലയായിരുന്നു. ചാൻസ് ചോദിച്ചും അച്ഛന്റെ സഹായത്തോടെയും നിരവധി ശ്രമങ്ങൾ നടത്തിയ ശേഷമാണ് സിനിമയിലേക്കുള്ള വാതിലുകൾ തുറന്ന് കിട്ടിയത്.

Arjun Ashokan, Harisree Ashokan

2012 മുതലാണ് അർജുൻ സിനിമകൾ ചെയ്ത് തുടങ്ങിയത്. തന്റെ ആദ്യത്തെ രണ്ട് സിനിമയിലെ അഭിനയത്തിൽ സുഹൃത്തുക്കൾപോലും അതൃപ്തി പ്രകടിപ്പിച്ചിരുന്നുവെന്നാണ് അർജുൻ പറയുന്നത്. അഭിനയം തനിക്ക് പറ്റിയ പണിയല്ലെന്ന് സുഹൃത്തുക്കൾ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ടെന്നാണ് അർജുൻ പറയാറുള്ളത്. ഓർക്കുട്ട് ഒരു ഓർ‌മക്കൂട്ടിലൂടെ സിനിമ ജീവിതം ആരംഭിച്ച അർജുൻ ഇരുപതിന് മുകളിൽ സിനിമകൾ ചെയ്ത് കഴിഞ്ഞു.

രോമാഞ്ചത്തിന് ശേഷം ഡിമാന്റുള്ള യുവനടനായും അർജുൻ മാറി. ഇപ്പോഴിതാ ഐ ആം വിത്ത് ധന്യ വർമ എന്ന ഷോയിൽ പങ്കെടുത്ത് സിനിമാ ജീവിതത്തെ കുറിച്ചും അച്ഛൻ ഹരിശ്രീ അശോകൻ സിനിമ ഇല്ലാതിരുന്ന സമയത്ത് അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും അർജുൻ തുറന്ന് സംസാരിച്ചു.

'ആദ്യത്തെ രണ്ട് പടം വലിയ രീതിയിൽ ഓടിയില്ല. അച്ഛനും ആ സമയത്ത് സിനിമകൾ കുറവായിരുന്നു. ആ സമയത്ത് ചാൻസ് ചോദിച്ച് ചെല്ലുമ്പോൾ പോലുള്ള മറുപടികളും സുഖമില്ലാത്തതായിരുന്നു. പക്ഷെ എനിക്ക് സിനിമയിൽ കേറുക എന്നുള്ളത് അത്യാവശ്യമായതുകൊണ്ട് ശ്രമിച്ചുകൊണ്ടേയിരുന്നു.'

'നടൻ അല്ലെങ്കിലും മറ്റേതെങ്കിലും രീതിയിൽ സിനിമയിൽ ഭാ​ഗമാകണം എന്ന ചിന്തയായിരുന്നു. ആ സമയത്ത് കുടുംബവും സാമ്പത്തികമായി സ്ട്ര​ഗിളിങ് ആയിരുന്നു. അച്ഛൻ ആ സമയത്ത് ഒരു വീട് വെച്ചിരുന്നു. പക്ഷെ ഹൗസ് വാമിങിന് മുമ്പ് അത് വിൽക്കേണ്ടി വന്നു. ഫിനാഷ്യാലി വളരെ അധികം താഴെപ്പോയി.'

arjun ashokan, harisree ashokan

'ആ സമയത്ത് ഫ്രസ്ട്രേഷൻ കാരണം അച്ഛൻ ആൽക്കഹോളിന് അടിമപ്പെട്ടു. പിന്നീട് പുള്ളി തന്നെ അത് ബ്രേക്ക് ചെയ്തു. മദ്യപാനം ഉപേക്ഷിച്ചു. ആ സമയത്ത് ഓർക്കുട്ട് ഒരു ഓർമക്കൂട്ട് സിനിമ മാത്രമായിരുന്നു റിലീസ് ചെയ്തിരുന്നത്. കുടുംബം ഇത്രത്തോളം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ചേച്ചിയും അമ്മയും എന്നെ അറിയിച്ചില്ല.'

'മാത്രമല്ല ഞാൻ ആ സമയത്ത് റിബലായിരുന്നു. അടുത്തിടെയാണ് ഇക്കാര്യങ്ങളെല്ലാം ചേച്ചിയും അമ്മയും പറഞ്ഞ് ഞാൻ അറിഞ്ഞത്. പിന്നീട് വീണ്ടും ഒരു വീട് വെച്ചു. ചേച്ചിയുടെ കല്യാണവും അച്ഛൻ നടത്തി. ഫുൾ ലൈഫ് സെറ്റിൽഡായിട്ടാണ് അച്ഛൻ ഇപ്പോൾ ചിൽ ചെയ്യുന്നത്.'

'പിന്നീടാണ് പറവയിലേക്ക് എനിക്ക് ചാൻസ് കിട്ടിയത്. പ്രായത്തിന്റെ ചോരതിളപ്പായിരുന്നു റിബലാകാൻ കാരണം. വീട്ടുകാരെ അനുസരിക്കില്ലായിരുന്നുവെന്നും', കഴിഞ്ഞപോയ കാലത്ത് വിഷമഘട്ടങ്ങളെ കുറിച്ച് വിശദീകരിച്ച് അർജുൻ പറഞ്ഞു. ത്രിശങ്കുവാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ അർജുൻ അശോകന്റെ സിനിമ. ജയറാം നായകനാകുന്ന മിഥുന്‍ മാനുവല്‍ തോമസ് ചിത്രം അബ്രഹാം ഓസ്‌ലറാണ് അർജുന്റെ റിലീസിന് തയ്യാറെടുക്കുന്ന സിനിമ. താരത്തിന് ഏറെ പ്രതീക്ഷയുള്ള കഥാപാത്രമാണ് ചിത്രത്തിലേത്.

More from Filmibeat

Read more about: arjun ashokan harisree ashokan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X