'എന്റെ ബെസ്റ്റ് ഫ്രണ്ടാണ് ആദ്യം അവളെ പ്രൊപ്പോസ് ചെയ്തത്, അവളെ വീട്ടിൽ പൂട്ടിയിട്ടിരുന്നു'; അർജുൻ അശോകൻ!

വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനാണ് അർജുൻ അശോകൻ. ചെറിയ വേഷങ്ങളിൽ തുടങ്ങി ഇപ്പോൾ മലയാള സിനിമയിൽ നായക വേഷങ്ങളിൽ വരെ എത്തി നിൽക്കുകയാണ് അ‍‍ര്‍ജുൻ അശോകൻ.

താരപുത്രൻ്റെ സിനിമകളും വിശേഷങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലായി മാറാറുണ്ട്. മലയാളത്തിലെ പ്രമുഖരായ താര പുത്രന്മാരിലൊരാളായ അർജുൻ അശോകൻ നടൻ ഹരിശ്രീ അശോകൻ്റെ മകനാണ്. വിവാഹ ശേഷമാണ് അർജുൻ അശോകൻ സിനിമയിൽ വളരെ സജീവമായി മാറിയത്.

എട്ട് വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു അർജുൻ അശോകൻ നിഖിത ഗണേശനെ വിവാഹം ചെയ്തത്. എറണാകുളം സ്വദേശിനിയാണ് നിഖിത ഗണേശൻ. ഇവരുടെ വിവാഹം വളരെ ആഡംബര പൂർവ്വമായാണ് നടന്നത്.

2018ലായിരുന്നു താരങ്ങളെല്ലാം ഒഴുകിയെത്തിയ വിവാഹം നടന്നത്. നടൻ സൗബിൻ ഷാഹിർ യുവനടൻ ദുൽഖർ സൽമാനെ അതിഥി താരമാക്കി സംവിധാനം ചെയ്ത പറവയിലൂടെയാണ് അർജുൻ പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയത്.

എന്റെ ബെസ്റ്റ് ഫ്രണ്ടാണ് ആദ്യം ഭാര്യയെ പ്രൊപ്പോസ് ചെയ്തത്

തുടർന്ന് ബിടെക്ക് എന്ന ആസിഫ് അലി ചിത്രത്തിലും അർജുൻ അശോകൻ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. ഓര്‍ക്കൂട്ട് ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ അര്‍ജുൻ ഇതിനകം നിരവധി സിനിമകളുടെ ഭാഗമായി കഴിഞ്ഞു.

പറവ, മന്ദാരം, ബി.ടെക്, വരത്തൻ, ജൂൺ, ഉണ്ട, അമ്പിളി, അണ്ടർവേൾഡ്, സ്റ്റാന്‍റ്അപ്പ് തുടങ്ങി നിരവധി സിനിമകൾ ഇതിനോടകം അർജുൻ്റേതായെത്തി.

അർജുൻ തന്റെ പ്രിയ പ്രിയ പത്നി നിഖിതയെ എങ്ങനെ കണ്ടുമുട്ടിയെന്നും പ്രണയിച്ചുവെന്നുമുള്ള കഥ സംവിധായകൻ ടോം ഇമ്മട്ടിയുടെ ഷോയായ കട്ടൻ വിത്ത് ഇമ്മട്ടിയിൽ അതിഥിയായി എത്തിയപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

Recommended Video

Dr. Robin: ഇത് കണ്ടിട്ട് ചൊറിയാൻ വരുന്നവർ വായിൽ ഇരിക്കുന്നത് കേൾക്കും | *BiggBoss
അവർ എന്റെ പേരിൽ ബ്രേക്കപ്പായി

താൻ നിഖിതയെ പ്രപ്പോസ് ചെയ്യാൻ തയ്യാറെടുക്കുന്ന സമയംകൊണ്ട് തന്റെ ബെസ്റ്റ് ഫ്രണ്ട് ഓവർടേക്ക് ചെയ്ത് നിഖിതയെ പ്രപ്പോസ് ചെയ്തുവെന്നാണ് അർജുൻ അശോകൻ പറയുന്നത്. ഒപ്പം സിനിമ മേഖലയിലെ ഇത്രയും വർഷത്തെ ജീവിതത്തെ കുറിച്ചും അർജുൻ അശോകൻ വെളിപ്പെടുത്തി. 'പറവ സിനിമയാണ് എനിക്ക് ചിറക് തന്നത്.'

'പ്ലസ് വണ്ണിൽ പഠിക്കുമ്പോഴാണ് ഓർക്കുട്ട് ഓർമക്കൂട്ടിലേക്ക് അവസരം ലഭിക്കുന്നത്. പറവയായപ്പോഴാണ് അഭിനയത്തോട് ആവേശം കൂടിയത്. പലരും കളിയാക്കിയിരുന്നു അഭിനയിക്കാനറിയില്ല നിനക്ക്... അതുകൊണ്ട് അച്ഛന്റെ പേര് കളയേണ്ടന്നൊക്കെ. സ്കൂളിൽ പഠിക്കുമ്പോൾ ഷോർട്ട് ഫിലിം ചെയ്തിരുന്നു.'

സ്കൂളിൽ പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം

'മ്യൂസിക്കിനോടുള്ള കമ്പം കൊണ്ട് പിന്നീട് ഡിജെയിങ് ചെയ്തിരുന്നു. പിന്നീട് അച്ഛൻ തന്നെ എന്നോട് പറഞ്ഞു നിർത്തിക്കോളാൻ. സിനിമയിലെ കഥാപാത്രത്തിന് വേണ്ടി താടി വളർത്തിയതിന്റെ പേരിൽ കോളജിൽ നിന്നും പുറത്താക്കിയിരുന്നു.'

'ഇപ്പോഴും ബികോമിൽ മൂന്ന് സപ്ലിയുണ്ട്. പിന്നെയാണ് സിനിമയ്ക്ക് പുറകെ ഇറങ്ങിയത്. പറവയ്ക്ക് ശേഷം നിരവധി അവസരങ്ങൾ ലഭിച്ചു. ജാ എ മന്നിൽ പ്രവർത്തിച്ചവരെല്ലാം എന്റെ കുടുംബമായിട്ടുള്ളവരാണ്. ടെൻഷൻ അടിച്ച് പണിയെടുക്കേണ്ടി വന്നിട്ടില്ല.'

'സൗബിക്കയാണ് അഭിനയത്തെ കുറിച്ച് വലിയൊരു ക്ലാസ് തന്നത്. അച്ഛന്റെ സിനിമകൾ കാണാൻ ചെറുപ്പത്തിൽ തിയേറ്ററിൽ‌ പോയത് ഓർമയുണ്ട്. സ്കൂൾ മുതൽ നിഖിതയുമായി പ്രണയത്തിലായിരുന്നു. അവൾ എട്ടിലും ഞാൻ പതിനൊന്നിലുമായിരുന്നു.'

അവളുടെ വീട്ടുകാർ അവളെ വീട്ടിൽ പൂട്ടിയിട്ടിരുന്നു

'ഡാൻസിനിടയിൽ വെച്ചാണ് ആദ്യമായി അവളെ കണ്ടത്. ആനുവൽ ഡെയായിരുന്നു. ശേഷം എന്റെ ബെസ്റ്റ് ഫ്രണ്ട് നിഖി‌തയെ പ്രപ്പോസ് ചെയ്തു. ഞാൻ നിഖിതയോട് പ്രണയം പറഞ്ഞില്ലായിരുന്നു.'

'അതിനുള്ള തയ്യാറെടുപ്പിലായിരുന്നു. അപ്പോഴേക്കും നിഖിതയും എന്റെ ബെസ്റ്റ് ഫ്രണ്ടും ബ്രേക്കപ്പായി. എന്റെ പേരും പറഞ്ഞാണ് രണ്ടുപേരും ബ്രേക്കപ്പായത്. പിന്നീട് ഞാൻ അവളെ പ്രപ്പോസ് ചെയ്തു.'

'അങ്ങനെ പ്രണയം മുന്നോട്ട് പോകുമ്പോഴും പ്രശ്നങ്ങളുണ്ടായി. ഞാനുമായുള്ള പ്രണയം അറിഞ്ഞ് അവളുടെ വീട്ടുകാർ അവളെ വീട്ടിൽ പൂട്ടിയിട്ടിരുന്നു' അർജുൻ അശോകൻ പറഞ്ഞു.

Read more about: arjun ashokan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X