For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അടിപൊളി ഗാനവുമായി അർജുൻ അശോകൻ'; മെമ്പർ രമേശനിലെ പുതിയ പാട്ട് മനോഹരം..!

  |

  നടൻ അർജുൻ അശോകൻ നായകനാവുന്ന മെമ്പർ രമേശൻ ഒമ്പതാം വാർഡ് തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലറിന് പിന്നാലെ ചിത്രത്തിലെ പുതിയ ​ഗാനവും അണിയറപ്രവർത്തകർ പുറത്തിറക്കി. ‌ഒരു കംപ്ലീറ്റ് ഫൺ പാക്ക്ഡ് ചിത്രമായിരിക്കും മെമ്പർ രമേശൻ എന്നാണ് ട്രെയ്‌ലർ തരുന്ന സൂചന. താരം എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇതിനോടകം ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ പുറത്ത് വരികയും സൂപ്പർ ഹിറ്റാവുകയും ചെയ്തിരുന്നു. അതിലൊന്ന് ശബരീഷ് വർമ്മ എഴുതി കൈലാസ് മേനോൻ ഈണം നൽകി അയ്റാനും നിത്യ മാമനും ആലപിച്ച അലരേ എന്ന ഗാനം ആയിരുന്നു.

  actor Arjun Ashokan, actor Arjun Ashokan news, Member Rameshan 9aam Ward, നടൻ അർജുൻ അശോകൻ, നടൻ അർജുൻ അശോകൻ വാർത്തകൾ, മെമ്പർ രമേശൻ

  ഏതായാലും ഈ ചിത്രത്തിലെ നാലാമത്തെ ഗാനം ആലപിച്ചിരിക്കുന്നത് നായകനായ അർജ്ജുൻ അശോകൻ തന്നെയാണ്. അതിമനോഹരമായി തന്നെ ഈ ഗാനം ആലപിച്ചിട്ടുണ്ട്. മലയാള സിനിമയിലെ പാട്ട് പാടുന്ന മുൻനിര അഭിനേതാക്കളുടെ നിരയിലേക്ക് ഇനി ധൈര്യമായി അർജുൻ അശോകനെയും നമ്മുക്ക് ചേർത്ത് വെക്കാം എന്ന് മെമ്പർ രമേശനിലെ ഈ ഗാനം നമ്മുക്ക് കാണിച്ച് തരുന്നു. താരം ഇറങ്ങുന്നിതാ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന് ഈണം പകർന്നത് കൈലാസാണ്.

  Also Read: 'വിജയിച്ചുവെന്ന് പറയാറായിട്ടില്ല... ഇനിയുമുണ്ട് ഒരുപാട് ​ദൂരം'; പതിനാറ് കീമോയും പൂർത്തിയാക്കി നടി ഹംസനന്ദിനി!

  ബോബൻ ആന്റ് മോളി എന്റർറ്റൈൻമെന്സിന്റെ ബാനറിൽ ബോബനും മോളിയും നിർമ്മിക്കുന്ന ഈ കോമഡി ചിത്രം കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്തത് നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്നാണ്. ഈ ചിത്രത്തിൽ ചെമ്പൻ വിനോദ് ,ശബരീഷ് വർമ്മ എന്നിവരെ കൂടാതെ ജോണി ആന്റണി, സാബുമോൻ, മാമുക്കോയ, ഇന്ദ്രൻസ്, ഗായത്രി അശോക് എന്നിവരും അഭിനയിച്ചിരിക്കുന്നു. ദീപു ജോസഫ് എഡിറ്റ് ചെയ്തിരിക്കുന്ന ഈ സിനിമയ്ക്ക് വേണ്ടി ദൃശ്യങ്ങൾ ഒരുക്കി നൽകിയത് എൽദോ ഐസക് ആണ്. ഈ ചിത്രം ഫെബ്രുവരി ഇരുപത്തിയഞ്ചിന് ആണ് റിലീസ് ചെയ്യക. ഇതിന്റെ അഡ്വാൻസ് ബുക്കിംഗ് കേരളത്തിൽ ആരംഭിച്ചു കഴിഞ്ഞു.

  Also Read: 'എന്റെ മകൻ വളരുകയാണ്, അവന്റെ നല്ല സമയം ഓൺലൈൻ ന്യൂസുകൾ മൂലം തകർക്കപ്പെടരുത്'; നടി രേഖ രതീഷ്!

  സൂപ്പർ ശരണ്യയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത അർജുൻ അശോകൻ സിനിമ. തണ്ണീർമത്തൻ ദിനങ്ങൾ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെയും സ്റ്റക്ക് കൗസ്‌ പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് എ.ഡിയും ചേർന്ന് നിർമ്മിച്ച്‌ ഗിരീഷ്‌ എ.ഡി രചനയും സംവിധാനവും നിർവഹിച്ച സൂപ്പർ ശരണ്യ പുതുവർഷ റിലീസായിട്ടാണ് തിയേറ്ററുകളിലെത്തിയത്. കലാലയജീവിതവും കുടുംബവും കോർത്തിണക്കിയുള്ള ഒരു എന്റർടൈനറായാണ്‌ ചിത്രം ഒരുക്കിയത്. അനശ്വര രാജനായിരുന്നു ചിത്ര്തതിൽ നായിക. വിനീത് വിശ്വം, നസ്‌ലൻ, ബിന്ദു പണിക്കർ, മണികണ്ഠൻ പട്ടാമ്പി, സജിൻ ചെറുകയിൽ, വരുൺ ധാരാ, വിനീത് വാസുദേവൻ, ശ്രീകാന്ത് വെട്ടിയാർ, സ്നേഹ ബാബു, ജ്യോതി വിജയകുമാർ, പാർവതി അയ്യപ്പദാസ്, കീർത്തന ശ്രീകുമാർ, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവർ തുടങ്ങിയവരും കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാ​​ഗമായിരുന്നു.

  Recommended Video

  KPAC ലളിതയെ അവസാനമായി ഒരു നോക്ക് കാണാൻ തൃശ്ശൂരുകാർ | Filmibeat Malayalam

  Also Read: 'അമ്മയില്ലാതെ ജീവിച്ചതിനേക്കാൾ കൂടുതൽ അമ്മയോടൊപ്പം ഞാൻ ജീവിച്ചു'; ശ്രീദേവിയുടെ ഓർമയിൽ മകൾ ജാൻവി!

  Read more about: arjun ashokan
  English summary
  actor Arjun Ashokan's upcoming movie Member Rameshan 9aam Ward latest song Thaaram Lyric Video out now
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X