എന്റെ തോന്നലുകൾ വിസ്മയ പൊളിച്ചടുക്കി, കളിചിരിയും തമാശയുമുള്ള പ്രകൃതം, മുന്നോട്ട് പോയാൽ അടിപൊളിയാകും!

അച്ഛനും ജേഷ്ഠനും പിന്നാലെ വിസ്മയ മോഹൻലാലും സിനിമയിലേക്ക് ചുവടുവെച്ച് കഴിഞ്ഞു. ആദ്യ സിനിമ തുടക്കം അണിയറയിൽ ഒരുങ്ങുകയാണ്. അഭിനയിക്കാനുള്ള മോഹം മാതാപിതാക്കളോട് വിസ്മയ തന്നെ പറയുകയായിരുന്നു. മകളുടെ ആ​ഗ്രഹത്തിന് വേണ്ടത് മോഹൻലാലും സുചിത്രയും ചേർന്ന് ചെയ്ത് കൊടുത്തു. സോഷ്യൽമീഡിയയിൽ ആക്ടീവാണെങ്കിലും ഇന്നേവരെ ഒരു ഇന്റർവ്യൂവിൽ പോലും ചേട്ടൻ പ്രണവിനെപ്പോലെ വിസ്മയയും പ്രത്യക്ഷപ്പെട്ടിട്ടില്ല.

സീറ്റ് ബെൽറ്റില്ല, ഡ്രൈവിങിനിടയിൽ വ്ലോ​ഗ് എടുക്കുന്നു, മൂന്ന് കുട്ടികളുടെ ജീവൻ അപകടത്തിലാക്കരുത്; വിമർശനം!
സീറ്റ് ബെൽറ്റില്ല, ഡ്രൈവിങിനിടയിൽ വ്ലോ​ഗ് എടുക്കുന്നു, മൂന്ന് കുട്ടികളുടെ ജീവൻ അപകടത്തിലാക്കരുത്; വിമർശനം!

സഹപ്രവർത്തകർ വഴിയാണ് വിസ്മയയേയും മോഹൻലാൽ ആരാധകർ അടുത്തറിഞ്ഞത്. ഇപ്പോഴിതാ നടി അനന്യയുടെ സഹോദരനും നടനുമായ അർ‍ജുൻ വിസ്മയയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിസ്മയയെ കുറിച്ച് തനിക്ക് ചില കണക്ക് കൂട്ടലുകൾ ഉണ്ടായിരുന്നുവെന്നും അവർ അത് പൊളിച്ചടുക്കിയെന്നും അർജുൻ പറഞ്ഞു. ​

Vismaya Mohanlal

റിയൽ ലൈഫിൽ ചിലരുടെ പേഴ്സണാലിറ്റി കണ്ട് ഞെട്ടിയിട്ടുണ്ട്. അതിൽ പെട്ടന്ന് ഓർമ വരുന്നത് വിസ്മയ മോഹൻ‌ലാലിനെയാണ്. തുടക്കം സിനിമയിൽ ഞാനും അഭിനയിച്ചിട്ടുണ്ട്. തുടക്കത്തിൽ അഭിനയിച്ചുവെന്ന് പറയുമ്പോൾ ഞാൻ വലിയ എന്തോ കഥാപാത്രമാണ് ചെയ്തിരിക്കുന്നതെന്ന് ആരും കരുത‍രുത്. ചെറിയ കഥാപാത്രമാണ്. പക്ഷെ അത്യാവശ്യം നല്ല ക്യാരക്ടറാണ്.

ജൂഡ് ചേട്ടനാണ് എനിക്ക് ആ കഥാപാത്രം തന്നത്. അദ്ദേഹത്തോട് അതിൽ എനിക്ക് നന്ദിയുണ്ട്. ആ സിനിമയുടെ സെറ്റിൽ വെച്ചാണ് ഞാൻ വിസ്മയയെ കാണുന്നത്. വിസ്മയയാണ് നായിക. വിസ്മയയായതുകൊണ്ട് നമുക്ക് മനസിൽ നേരത്തെ തന്നെ ചിലതൊക്കെ വിചാരിച്ച് വെച്ചിരിക്കുമല്ലോ. പുള്ളിക്കാരി റിസേർവ്ഡ് ക്യാരക്ടറായിരിക്കും എന്നാണ് ഞാൻ കരുതിയത്. കാരണം അത്രയും വലിയൊരു നടന്റെ മകളാണ്.

ബഹുമാനമില്ലാതെ സംസാരിച്ച് വഴക്കും പ്രശ്നങ്ങളും, റിലേഷൻഷിപ്പിനെക്കുറിച്ചുള്ള എന്റെ സങ്കൽപ്പം: അഹാന കൃഷ്ണ
ബഹുമാനമില്ലാതെ സംസാരിച്ച് വഴക്കും പ്രശ്നങ്ങളും, റിലേഷൻഷിപ്പിനെക്കുറിച്ചുള്ള എന്റെ സങ്കൽപ്പം: അഹാന കൃഷ്ണ

അവരുടെ ആദ്യത്തെ സിനിമയാണ്. പുള്ളിക്കാരിയുടെ സെറ്റപ്പൊക്കെ വേറെയായിരിക്കും എന്നാണ് ഞാൻ കരുതിയത്. എന്റെ വിചാരങ്ങളെല്ലാം വിസ്മയ പൊളിച്ചു. പുള്ളിക്കാരി വളരെ ജോവിയലാണ്. ആ സെറ്റിലുള്ള ഓരോരുത്തരേയും പുള്ളിക്കാരിയായി തന്നെ ചെന്ന് കംഫർട്ടബിളാക്കും. ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും കംഫർട്ടബിളാക്കിയിരിക്കും.

പുള്ളിക്കാരി അടിപൊളിയാണ്. മുന്നോട്ട് പോകുമ്പോഴും അങ്ങനെ തന്നെയായിരിക്കും എന്നായിരുന്നു അർജുന്റെ വാക്കുകൾ. വിസ്മയ അഭിനയത്തിലേക്ക് വരുമെന്ന് ഒരിക്കലും പ്രേക്ഷകർ കരുതിയിരുന്നതല്ല. പ്രണവും സിനിമാ മോഹവും സ്റ്റാർ‍ഡവും ആ​ഗ്രഹമുള്ളയാളല്ല. യാത്രകളും എഴുത്തും വായനയും മാര്‍ഷ്യല്‍ ആട്‌സുമൊക്കെയായിരുന്നു വിസ്മയയുടെ ഇഷ്ടങ്ങൾ. തായ്ലന്റിൽ വെച്ചാണ് മാർഷൽ ആർട്സ് താരപുത്രി പഠിച്ചത്.

Vismaya Mohanlal

വിസ്മയയുടെ കവിതകൾ അടങ്ങിയ ബുക്കും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഭിനയ മോഹം വളരെ യാദൃശ്ചികമായി വിസ്മയയിലേക്ക് വന്നതാണ്. സിനിമാ മോഹം വിസ്മയ ആദ്യം പറ‍ഞ്ഞത് അമ്മ സുചിത്രയോടാണ്. ശേഷം സുചിത്രയും മോഹൻലാലും ചേർന്ന് മകളുടെ ആ​ഗ്രഹ പൂർത്തീകരണത്തിനുള്ള ശ്രമങ്ങൾ തുടങ്ങി.

നിരവധി കഥകൾ കേട്ടശേഷമാണ് ജൂഡ് ആന്റണിയുമായി ആലോചിച്ച് തുടക്കം സിനിമ തന്നെ ചെയ്യാമെന്ന് തീരുമാനിച്ചത്. സൂപ്പർ താരത്തിന്റെ മക്കളാണെങ്കിലും ലാളിത്യം നിറഞ്ഞ പെരുമാറ്റമാണ് പ്രണവിന്റേയും വിസ്മയയുടേയും. യാത്രകൾക്ക് പണം കണ്ടെത്താൻ വേണ്ടിയാണ് പ്രണവ് സിനിമയിൽ അഭിനയിച്ച് തുടങ്ങിയതും അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച് തുടങ്ങിയതും. ഡീയസ് ഈറെയാണ് അവസാനമായി റിലീസ് ചെയ്ത പ്രണവിന്റെ സിനിമ.

കുടുംബത്തിന് ഇത്ര വിലയെ കൽപ്പിക്കുന്നുള്ളോ? ചമ്മൽ മുഖത്തുണ്ട്; വിജയിക്ക് എതിരെ വീണ്ടും സോഷ്യൽമീഡിയ!
കുടുംബത്തിന് ഇത്ര വിലയെ കൽപ്പിക്കുന്നുള്ളോ? ചമ്മൽ മുഖത്തുണ്ട്; വിജയിക്ക് എതിരെ വീണ്ടും സോഷ്യൽമീഡിയ!

സിനിമകളിൽ അഭിനയിച്ച് പരിചയമില്ലെങ്കിലും സ്കൂൾ നാടകങ്ങളിൽ വിസ്മയ ഭാ​ഗമായിരുന്നു. അതിനാൽ തന്നെ പ്രേക്ഷകർക്കും വിസ്മയയിൽ പ്രതീക്ഷയുണ്ട്. ​2018 എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയിൽ വിസ്മയ അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ മകനും തുടക്കത്തിൽ അഭിനയിക്കുന്നുണ്ട്.

More from Filmibeat

Read more about: vismaya mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X