ആ ഷര്‍ട്ട് ഇട്ടിട്ട് വരാം, കുറച്ച് പോപ്പുലര്‍ ആവട്ടെ! മമ്മൂക്ക ഇതിഹാസമായത് മനുഷ്യത്വം കൂടി ഉള്ളതിനാല്‍; അരുൺ

സ്‌റ്റൈലിഷ് ലുക്കില്‍ വരാറുള്ള മെഗാസ്റ്റാര്‍ മമ്മൂട്ടി പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മമ്മൂട്ടിയും അദ്ദേഹം ധരിച്ച ഷര്‍ട്ടുമാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. വെള്ള നിറമുള്ള ഷര്‍ട്ടില്‍ നീല നിറമുള്ള പെയിന്റിംഗ് ചെയ്തിരിക്കുകയാണ്.

ഇത് തനിക്ക് സമ്മാനമായി കിട്ടിയതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 40 വര്‍ഷത്തിലധികമായി ഒരു മെഗാസ്റ്റാര്‍ ആയി അദ്ദേഹം നില്‍ക്കുന്നതിന്റെ കാരണത്തെ പറ്റി പറയുകയാണ് നടനും നിര്‍മാതാവുമായ അരുണ്‍ നാരായണന്‍. കഴിഞ്ഞ ദിവസം തനിക്കുണ്ടായ അനുഭവം കൂടി ചേര്‍ത്തിട്ടാണ് രസകരമായ കുറിപ്പുമായി അരുണ്‍ എത്തിയത്.

Mammootty

'കഴിഞ്ഞ ദിവസം ഒരു പ്രോജക്ടിന്റെ കാര്യങ്ങള്‍ സംസാരിക്കാനായി മമ്മൂക്കയെ കാണാനുള്ള സാഹചര്യമുണ്ടായി. അപ്പോള്‍ അവിടെ ഉണ്ടായ ഒരു സംഭവം എല്ലാവരുമായും പങ്കുവെക്കണമെന്ന് എനിക്ക് തോന്നി. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു മമ്മൂക്ക.

പ്രോജെക്ടിനെ കുറിച്ച് സംസാരിച്ചതിനൊപ്പം അദ്ദേഹം തലവനെ കുറിച്ച് ചോദിക്കുകയും, തലവന്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു എന്ന് പറയുകയും ചെയ്തു. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ അദ്ദേഹം ആ ചിത്രത്തിലെ കഥാപാത്രത്തിന്റെ വേഷത്തിലായിരുന്നു. അദ്ദേഹവുമായി സംസാരിച്ചതിന് ശേഷം അവിടെ നിന്ന് ഇറങ്ങുന്നതിനു മുന്‍പായി ആണ് എനിക്ക് അദ്ദേഹത്തിനൊപ്പം ഒരു ഫോട്ടോ എടുത്താല്‍ കൊള്ളാമെന്നുണ്ട് എന്ന ആഗ്രഹം ഞാന്‍ പങ്കുവെച്ചത്.

അപ്പോള്‍ തന്നെ അദ്ദേഹം അതിനു തയ്യാറായി എഴുന്നേറ്റു. എന്നിട്ട് കഥാപാത്രത്തിന്റെ ഷര്‍ട്ട് മാറ്റാനായി ജോര്‍ജേട്ടനെ വിളിച്ചു. ജോര്‍ജേട്ടനോട് അദ്ദേഹം പറഞ്ഞത് ആ വൈറ്റ് ഷര്‍ട്ട് ഇങ്ങെടുക്കാനാണ്. അദ്ദേഹം എന്താണ് പറഞ്ഞതെന്ന് എനിക്ക് ശരിക്കു മനസ്സിലായില്ല.

അങ്ങനെ ഷര്‍ട്ട് മാറി ആ വൈറ്റ് ഷര്‍ട്ട് ഇട്ട് ഫോട്ടോ എടുക്കുന്നതിനു മുന്‍പായി എന്നോട് പറഞ്ഞത്, ആ ഷര്‍ട്ട് മമ്മൂക്കയ്ക്ക് കൊടുത്ത ആളിനെ കുറിച്ചാണ്. ഒരു പ്രത്യേക രോഗാവസ്ഥ കൊണ്ട് ശരീരം തളര്‍ന്നിരിക്കുന്ന ജസ്ഫീര്‍ കോട്ടക്കുന്ന് എന്ന വ്യക്തി, ചുണ്ടുകള്‍ക്കിടയില്‍ ബ്രഷ് വെച്ച് പെയിന്റ് ചെയ്ത് ഡിസൈന്‍ ചെയ്ത ഷര്‍ട്ട് ആണ് അതെന്നും, തനിക്ക് ആ സമ്മാനം വളരെ വിലപിടിച്ചതാണെന്നുമാണ് ഇക്ക പറഞ്ഞത്.

Mammootty

ആ ഷര്‍ട്ട് ഇട്ട് താന്‍ ഫോട്ടോക്ക് പോസ് ചെയ്യാമെന്നും, ആ ഷര്‍ട്ട് കുറച്ചു പോപ്പുലര്‍ ആവട്ടേയെന്നും കൂടെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നിട്ടാണ് ഈ ഫോട്ടോ എടുത്തത്.

അത് കേട്ടപ്പോള്‍ അദ്ദേഹത്തോടുള്ള ആദരവും ബഹുമാനവും വീണ്ടും വീണ്ടും വര്‍ധിക്കുന്നതായാണ് എനിക്ക് തോന്നിയത്. 40 വര്‍ഷത്തിലധികമായി ഒരു മെഗാസ്റ്റാര്‍ ആയി അദ്ദേഹം നില്‍ക്കുന്നത്, അല്ലെങ്കില്‍ ഇതിഹാസങ്ങളുടെ നിരയിലെത്തി നില്‍ക്കുന്നത്, ഒരു ഗംഭീര നടന്‍ ആയത് കൊണ്ട് മാത്രമല്ല, ഇത്തരമൊരു മനോഭാവവും മനുഷ്യത്വവും കൂടി ഉള്ളത് കൊണ്ടാണ്.

എന്നെ പോലൊരാള്‍ ഒരു ഫോട്ടോ ചോദിക്കുമ്പോള്‍, ഇട്ട വസ്ത്രം മാറുകയും ഈ ഷര്‍ട്ട് ഓര്‍മ്മിച്ചെടുത്തു ധരിക്കുകയും അതിനൊപ്പം ആ ഷര്‍ട്ട് സമ്മാനിച്ച ആളെ ഓര്‍ക്കുകയും അത് എന്നോട് പറയാനും കാണിക്കുന്ന ആ മനസ്സിന് ഒരു ബിഗ് സല്യൂട്ട്... എന്നും പറഞ്ഞാണ് അരുണ്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X