കുടുംബം ഉപേക്ഷിച്ച് പുതിയ ജീവിതം തേടിയ പിതാവ്, എല്ലാമെല്ലാമായി അമ്മ, 39കാരനുമായി വിവാഹം; സയേഷയുടെ ജീവിതം!
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് വളരെ സുപരിചിതമാണ് സയേഷ സൈഗാൾ എന്ന പേര്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും അഭിനയത്തിലേക്ക് എത്തിയ നടി വിവാഹത്തിനും മകളുടെ ജനനത്തിനും ശേഷം സിനിമയുടെ കാര്യത്തിൽ വളരെ സെലക്ടീവാണ്. അതേ സമയം കുടുംബിനികളായ നടിമാർ ആരും തന്നെ ചെയ്യാൻ തയ്യാറായിട്ടില്ലാത്ത റോളുകൾ സിനിമകളിൽ ചെയ്യാൻ വിവാഹശേഷവും സയേഷ ധൈര്യം കാണിച്ചിട്ടുണ്ട്.
അതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു റാവഡി എന്ന ഐറ്റം സോങ്ങിന് വേണ്ടി നടി ചുവടുകൾ വെച്ചുവെന്നത്. വിവാഹിതരായ തെന്നിന്ത്യൻ നടിമാരിൽ ആരും തന്നെ ഇത്തരത്തിൽ ഐറ്റം സോങ്ങിന് ചുവടുവെച്ചിട്ടുണ്ടോയെന്നത് തന്നെ സംശയമാണ്. അഭിനയം പോലെ തന്നെ ഡാൻസും സയേഷയ്ക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ്.

സോഷ്യൽമീഡിയയിൽ സജീവമായ താരം കഴിഞ്ഞ ദിവസം അമ്മയ്ക്ക് പിറന്നാൾ ആശംസിച്ച് പങ്കിട്ട കുറിപ്പ് വൈറലായിരുന്നു. 90കളിലെ പ്രശസ്ത ബോളിവുഡ് നടൻ സുമിത് സൈഗാളിൻ്റെയും ഷഹീൻ ബാനുവിൻ്റെയും ഏക മകളാണ് സയേഷ സൈഗാൾ. 1990ൽ ആയിരുന്നു ഷഹീൻ ബാനുവുമായുള്ള സുമിത്തിന്റെ വിവാഹം. പതിമൂന്ന് വർഷത്തെ ആയുസ് മാത്രമെ ആ ബന്ധത്തിനുണ്ടായിരുന്നുള്ളു. ഷഹീൻ ബാനുവും അഭിനേത്രിയായിരുന്നു.
ഇപ്പോഴത്തെ ഭാര്യ ഫറാ നാസുമായുള്ള സുമിത്തിന്റെ അടുപ്പം കണ്ടുപിടിച്ചതിനാൽ നടന്റെ ജീവിതത്തിൽ സ്വമേധയാ ഷഹീൻ ബാനു ഇറങ്ങിപ്പോരുകയായിരുന്നുവെന്ന് പറയപ്പെടുന്നു. പിന്നീട് സുമിത് ഫറായെ വിവാഹം കഴിച്ചു. രണ്ടാം വിവാഹശേഷം പ്രൊഫഷണൽ ജീവിതത്തിലും വ്യക്തിപരമായ ജീവിതത്തിലും നിരവധി തിരിച്ചടികൾ പിന്നീട് സുമിത് നേരിട്ടു.
കുടുംബം ഉപേക്ഷിച്ച് പുതിയ ജീവിതം തേടി പിതാവ് പോയപ്പോൾ സയേഷയ്ക്ക് അച്ഛനും അമ്മയും എല്ലാം ഷഹീൻ ബാനുവായിരുന്നു. രണ്ടാം വിവാഹം കഴിച്ചുവെങ്കിലും മകൾ സയേഷയ്ക്കൊപ്പം സമയം ചിലവഴിക്കാൻ സുമിത് സമയം കണ്ടെത്താറുണ്ട്. എന്റെ ഹൃദയത്തിലും ആത്മാവിലുമുള്ള സ്ത്രീ... ജന്മദിനാശംസകൾ അമ്മേ... പകരം വെയ്ക്കാനാവാത്തതാണ് നിങ്ങൾ. വാക്കുകൾക്ക് പ്രകടിപ്പിക്കാൻ കഴിയാത്തത്രത്തോളം ഞാൻ നിങ്ങളെ സ്നേഹിക്കുന്നു.
നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷത്തിലേക്കും എന്നെ തിരഞ്ഞെടുത്തതിന് നന്ദി എന്നാണ് അടുത്തിടെ അമ്മയ്ക്ക് പിറന്നാൾ ആശംസിച്ച് സയേഷ കുറിച്ചത്. തെന്നിന്ത്യയിൽ തന്റേതായ ഇടം കണ്ടെത്താൻ സയേഷയ്ക്ക് ഏറ്റവും വലിയ കരുത്തായി നിന്നതും അമ്മ ഷഹീൻ തന്നെയായിരുന്നു. പതിനെട്ട് വയസ് മുതൽ സയേഷ സിനിമകൾ ചെയ്ത് തുടങ്ങിയതാണ്.

2015 ൽ പുറത്തിറങ്ങിയ തെലുങ്ക് സിനിമ അഖിൽ ആയിരുന്നു നടിയുടെ ആദ്യ ചിത്രം. പിന്നീട് യുവരത്‌ന, കാപ്പാൻ, ടെഡി, വനമകൻ, യുവരത്ന, പത്ത് തല തുടങ്ങിയ സിനിമകളിലും സയേഷ അഭിനയിച്ചു. അജയ് ദേവ്ഗണിനൊപ്പം ശിവായ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു സയേഷ. 2019ലായിരുന്നു നടിയുടെ വിവാഹം.
തമിഴിലെ സൂപ്പർ താരം ആര്യയാണ് സയേഷയെ വിവാഹം ചെയ്തത്. വിവാഹിതയാകുമ്പോൾ സയേഷയ്ക്ക് 22ഉം ആര്യയ്ക്ക് 39 വയസുമായിരുന്നു പ്രായം. അതുകൊണ്ട് തന്നെ ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം അന്ന് വലിയ രീതിയിൽ ചർച്ചയാവുകയും ട്രോളും പരിഹാലവുമായി സോഷ്യൽമീഡിയയിൽ നിറയുകയും ചെയ്തിരുന്നു. എന്നാൽ സന്തുഷ്ടകരമായ കുടുംബജീവിതത്തിന് പ്രായം പ്രശ്നമല്ലെന്ന് ആര്യയും സയേഷും ഒരോ ദിവസം പ്രണയിച്ച് ജീവിച്ച് തെളിയിക്കുന്നു.
2018ൽ ഗജിനികാന്ത് എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് സയേഷയും ആര്യയും കണ്ടുമുട്ടിയത്. പരിചയം പിന്നീട് സൗഹൃദവും പ്രണയവുമായി മാറുകയായിരുന്നു. ഇരുവരും ഇന്ന് അരീന എന്നെ പെൺകുഞ്ഞിന്റെ മാതാപിതാക്കളാണ്.


Click it and Unblock the Notifications