twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹരിഹർ നഗറിലെ സൗഹൃദക്കൂട്ടായ്മ സിനിമയ്ക്ക് പുറത്തുമുണ്ടോ? പ്രതീക്ഷിക്കാത്ത ഉത്തരവുമായി അശോകൻ

    |

    പ്രേക്ഷകർക്ക് ഒരുപിടി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച നടനാണ് അശോകൻ. 80 കളിൽ സിനിമയിൽ എത്തിയ താരം പി പത്മരാജൻ,ഭരതൻ, അടൂർ ഗോപാലാകൃഷ്ണൻ എന്നിവരുടെ സിനിമകളിൽ സജീവ സാന്നിധ്യമായിരുന്നു. പി. പത്മരാജന്റെ സംവിധാനത്തിൽ 1979-ൽ പുറത്തിറങ്ങിയ 'പെരുവഴിയമ്പലം' എന്ന ചിത്രത്തിലെ 'വാണിയൻ കുഞ്ചു' വിനെ അവതരിപ്പിച്ചുകൊണ്ടാണ് അശോകൻ സിനിമയിൽ എത്തുന്നത്. ഭരതൻ സംവിധാനം ചെയ്ത 'പ്രണാമം', അടൂർ ഗോപാല കൃഷ്ണൻ സംവിധാനം ചെയ്ത 'അനന്തരം' ഹരികുമാർ സംവിധാനം ചെയ്ത 'ജാലകം" തുടങ്ങിയ ചിത്രങ്ങൾ അശോകന്റെ താരമൂല്യം ഉയർത്തുകയായിരുന്നു.

    കഥാപാത്രങ്ങളുടെ വലിപ്പ ചെറുപ്പം നോക്കാതെ തനിയ്ക്ക് ലഭിച്ച എല്ലാ വേഷങ്ങളും അശോകൻ മികവുറ്റതാക്കുകയായിരുന്നു. കോമഡി, റൊമാൻസ്,വില്ലൻ എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളും അശോകന്റെ കൈകളിൽ ഭഭ്രമായിരുന്നു. എന്നാൽ സിനിമയിൽ നാൽപ്പത് വർഷം പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ കഴിവിനുള്ള അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല.

    കഥാപാത്രങ്ങളുടെ വലിപ്പ ചെറുപ്പം നോക്കാതെ തനിയ്ക്ക് ലഭിച്ച എല്ലാ വേഷങ്ങളും അശോകൻ മികവുറ്റതാക്കുകയായിരുന്നു. കോമഡി, റൊമാൻസ്,വില്ലൻ എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളും അശോകന്റെ കൈകളിൽ ഭഭ്രമായിരുന്നു. എന്നാൽ സിനിമയിൽ നാൽപ്പത് വർഷം പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ കഴിവിനുള്ള അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല.

    Recommended Video

    സച്ചിയുമായി പിരിഞ്ഞത് എന്തിന്? സേതു പറയുന്നു | FilmiBeat Malayalam
      അപ്രതീക്ഷിതമായ വരവ്

    അപ്രതീക്ഷിതമായിട്ടായിരുന്നു അശോകൻ സിനിമയിൽ എത്തുന്നത്. അന്നത്തെ നായക സങ്കൽപ്പങ്ങളിൽ നിന്നെല്ലാം ഏറെ വിപരീതമായ മുഖമായിരുന്നല്ലോ എന്റെത്. മികച്ച വേഷങ്ങൾക്ക് വേണ്ടി സംവിധായകർ തിരഞ്ഞെടുക്കുമ്പോൾ ഞാൻ തന്നെ അത്ഭുതപ്പെട്ടിട്ടുണ്ട്. സിനിമ അഭിനയത്തിനുപരി പാടുക എന്നതായിരുന്നു എന്റെ ആഗ്രഹം. പെരുവഴിയമ്പലത്തിൽ പത്രപരസ്യം കണ്ട് ചേട്ടനാണ് എന്റെ ഫോട്ടോയും ബയോഡോറ്റയും അയച്ചു കൊടുക്കുന്നത്.

      ഇന്നും തിരിച്ചറിയുന്നത്

    തനിക്ക് നല്ല വേഷങ്ങൾ തന്നിരുന്നത് സംവിധായകൻ പത്മരാജൻ ചേട്ടനായിരുന്നു. ഇന്നും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലൂടെയാണ് എന്നെ തിരിച്ചറിയുന്നത്. എന്റെ എല്ലാ വിഷമങ്ങളും പത്മരാജൻ ചേട്ടനുമായി പങ്കുവെയ്ക്കുമായിരുന്നു. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ഇന്ന് എനിയ്ക്ക് ഈ സ്ഥിതി വരില്ലായിരുന്നു. എന്റെ ജീവിതത്തിലെ വലിയ നഷ്ടങ്ങളിലൊന്നായിരുന്നു പത്മരാജൻ ചേട്ടന്റെ വേർപാട്.

     ഇൻ ഹരിഹർനഗർ സൗഹൃദം

    പ്രേക്ഷകപരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ സൗഹൃദമായിരുന്നു ഇൻ ഹരിഹർ നഗറിലെ ആ നാല് സുഹൃത്തുക്കൾ. സിനിമയിലെയുള്ള സൗഹൃദമാണോ യഥാർഥ ജീവിതത്തിലുമെന്നാണ് എല്ലാവരും കരുതി ഇരിക്കുന്നത്. എന്നാൽ സിനിമയ്ക്ക് പുറത്ത് അത്തരം സൗഹൃദങ്ങൾ തനിയ്ക്ക് ഇല്ല. സമയം നല്ലതാണെങ്കിൽ മാത്രമേ അത്തരം സുഹൃത്തുക്കളും ഉണ്ടാവുകയുള്ളൂ. നമ്മൂടെ സമയം മോശമാണെങ്കിൽ ആരും തിരിഞ്ഞ നോക്കില്ല. സിനിമ പൂർണ്ണമായും ബിസിനസ് ആണ്. ഇവിടെ സൗഹൃദത്തിന് സ്ഥാനമില്ല. വിജയിക്കുന്നവർക്കേ സ്ഥാനമുള്ളൂ.

    സിനിമയിൽ ശ്രദ്ധിക്കാതെ പോയി

    അധികം ശ്രദ്ധിക്കപ്പെടാതെ പോയ നട‍നാണ് അശോകൻ. പലരും ഇങ്ങനെ പറയാറുണ്ട്. ഇതാണ് താൻ ഏറ്റവും വലിയ ഊർജമായും അംഗീകാരമായും കാണുന്നത്. എനിക്ക് ഒരുപാട് അവാർഡുകൾ കിട്ടി എന്ന് വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്.ചി​​​ല​​​പ്പോ​​​ഴൊ​​​ക്കെ​ ​അ​​​തി​ൽ​ ​വി​​​ഷ​​​മം​ ​തോ​​​ന്നാ​​​റു​​​ണ്ട്.. ഒരിക്കൽ തന്റെ പേര് മികച്ച സഹനടനായി പരിഗണച്ചതായിരുന്നു. ഒരു തിരുവനന്തപുരത്തുകാരൻ എനിയ്ക്ക് അവാർഡ് തരുന്നതിൽ ശക്തമായി എതിർത്തു-അശോകൻ പറയുന്നു

    Read more about: നടൻ
    English summary
    Actor Ashokan About Friendship With Team Harihar Nagar
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X