twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അമ്മയെ ട്രെയിനിൽ വെച്ച് കാണാതായ സംഭവം ഇന്നും മറക്കാൻ കഴിഞ്ഞിട്ടില്ല'; അമ്മയുടെ ഓർമകളിൽ നടൻ അശോകൻ!

    |

    മലയാളികളുടെ സ്വന്തം തോമസുകുട്ടിയാണ് നടൻ അശോകൻ. ആലപ്പുഴ ചേപ്പാട് ജനിച്ച ഇദ്ദേഹം പത്മരാജന്റെ പെരുവഴിയമ്പലം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്. വാണിയൻ കുഞ്ചുവെന്ന കഥാപാത്രമായിരുന്നു ചിത്രത്തിൽ അശോകന് ലഭിച്ചത്.

    പിന്നീടങ്ങോട്ട് ലയാള ചലച്ചിത്ര രംഗത്തെ ഒട്ടുമിക്ക പ്ര​ഗത്ഭ സംവിധായകരുടേയും ചിത്രങ്ങളിൽ അശോകന് അഭിനയിക്കാൻ സാധിച്ചു. എങ്കിലും അദ്ദേഹത്തിന്റെ കഴിവിനുള്ള അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്നത് ചോദ്യമായി നിലനിൽക്കുകയാണ്.

    തനിക്ക് ലഭിച്ച ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളും അദ്ദേഹം മികവുറ്റതാക്കിയിട്ടുണ്ട്.

    'ധൈര്യമുണ്ടെങ്കിൽ നീ ഒരു തവണ നോമിനേഷനിൽ വാ... നിന്നെ പുറത്താക്കി കാണിച്ച് തരാം'; റിയാസിനെ വെല്ലുവിളിച്ച് റോബിൻ'ധൈര്യമുണ്ടെങ്കിൽ നീ ഒരു തവണ നോമിനേഷനിൽ വാ... നിന്നെ പുറത്താക്കി കാണിച്ച് തരാം'; റിയാസിനെ വെല്ലുവിളിച്ച് റോബിൻ

    ഭരതൻ സംവിധാനം ചെയ്ത പ്രണാമം, അടൂർ ഗോപാല കൃഷ്ണൻ സംവിധാനം ചെയ്ത അനന്തരം ഹരികുമാർ സംവിധാനം ചെയ്ത ജാലകം തുടങ്ങിയ ചിത്രങ്ങളിലെ നായക വേഷങ്ങൾ അശോകന്റെ അതുല്യമായ അഭിനയ പാടവത്തിനുള്ള ചില ഉദാഹരണങ്ങളാണ്.

    സുഹൃത്തും എഴുത്തുകാരനുമായ ജി.കൃഷ്ണസ്വാമി സംവിധാനം ചെയ്ത മാൻമിഴിയാൾ എന്ന സിനിമയിൽ അശോകൻ നായകനായി അഭിനയിച്ചിരുന്നു.

    ശാരിയും സിത്താരയുമായിരുന്നു ഈ ചിത്രത്തിലെ നായികമാർ. പിന്നീട് കൃഷ്ണസ്വാമിയുടെ തന്നെ ഞാൻ അനശ്വരൻ എന്ന സിനിമയിലും അശോകൻ പ്രധാന വേഷത്തിൽ അഭിനയിച്ചു.

    'കാവിലെ ഭ​ഗവതിയുടെ ടെമ്പർ തെറ്റിയതാ... ആക്ഷൻ വരെ ചെയ്യേണ്ടി വന്നു'; മഞ്ജു വാര്യരും സന്തോഷ് ശിവനും പറയുന്നു!'കാവിലെ ഭ​ഗവതിയുടെ ടെമ്പർ തെറ്റിയതാ... ആക്ഷൻ വരെ ചെയ്യേണ്ടി വന്നു'; മഞ്ജു വാര്യരും സന്തോഷ് ശിവനും പറയുന്നു!

    മലയാളികളുടെ തോമസുകുട്ടി

    ഒരു കാലത്ത് മുൻനിരയിൽ നിന്ന നായകനടൻ കൂടിയായിരുന്നു അശോകനെന്നത് പറയാതെ വയ്യ. ഇടവേള, ഗാന്ധി നഗർ സെക്കന്റ്‌ സ്ട്രീറ്റ്, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, തൂവാനത്തുമ്പികൾ, മൂന്നാം പക്കം, വൈശാലി, ഇൻ ഹരിഹർ നഗർ, അമരം, ഉള്ളടക്കം, പൊന്നുച്ചാമി, സ്ഫടികം, നാലുപെണ്ണുങ്ങൾ, ടു ഹരിഹർ നഗർ തുടങ്ങിയ സിനിമകളാണ് അശോ​കനെന്ന നടനെ കുറിച്ച് ഓർക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് വരുന്ന സിനിമകൾ.

    അതേപോലെ തന്നെ അശോകൻ അഭിനയിച്ച അമരത്തിലെ അദ്ദേഹത്തിന്റെ പ്രണയ​ഗാനത്തിന് പുതുതലമുറയിൽ വരെ ആരാധകരുണ്ട്. ടെലിവിഷൻ പരമ്പകളിലും സജീവമായിരുന്നു അശോകൻ. നല്ലൊരു ഗായകൻ കൂടിയാണ് അദ്ദേഹം.

    ചലച്ചിത്രഗാന സംബന്ധിയായ ടെലിവിഷൻ ഷോകളിൽ അവതാരകനായും ശ്രദ്ധ നേടിയിട്ടുണ്ട്.

    അമ്മയുടെ അൽഷിമേഴ്സ്

    ഏറെ നാളുകൾക്ക് ശേഷം ഒരു മിനി സ്ക്രീൻ പരിപാടിയിൽ അതിഥിയായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് അശോകൻ. ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ഒരു കോടിയിലാണ് അശോകൻ അതിഥിയായി എത്തിയത്.

    കുടുംബ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെ അമ്മയെ ഒരിക്കൽ ട്രെയിനിൽ വെച്ച് നഷ്ടപ്പെട്ട സംഭവത്തെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി.

    'അമ്മ ഒരു അൽഷിമേഴ്സ് രോ​ഗിയായിരുന്നു. ഒരിക്കൽ അമ്മയുടെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഞാൻ അമ്മയേയും കൂട്ടി ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് യാത്ര തിരിച്ചു.'

    'അമ്മയുടെ രോ​ഗാവസ്ഥയിൽ എന്തെങ്കിലും മാറ്റം വന്നാലോയെന്ന് കരുതിയാണ് വിവാ​ഹത്തിൽ പങ്കെടുപ്പിക്കാമെന്ന് കരുതിയത്. ട്രെയിനിലായിരുന്നു യാത്ര. എ.സി കംപാർട്ട്മെന്റായിരുന്നു. മരുന്നൊക്കെ കഴിച്ച ശേഷം അമ്മ ലോവർ ബർത്തിലും ഞാൻ അപ്പർ ബർത്തിലും ഉറങ്ങാൻ കിടന്നു.'

    Recommended Video

    12th Man Teaser Reaction | Mohanlal | Unni Mukundan | Jeethu Joseph | FilmiBeat Malayalam
    മറക്കാനാവാത്ത സംഭവം

    'ഇടയ്ക്കിടെ ഞാൻ അമ്മയെ എഴുന്നേറ്റ് നോക്കുന്നുണ്ടായിരുന്നു. ഏതൊ ഒരു നിമിഷത്തിൽ ‍ഞാൻ ഉറങ്ങിപ്പോയി. കുറച്ച് ദൂരം പിന്നിട്ട ശേഷം ട്രെയിൻ നിർത്തിയിട്ടിരിക്കുന്നപോലെ തോന്നിയതിനാൻ ഞാൻ ചാടി എണീറ്റു. നോക്കിയപ്പോൾ അമ്മയെ കാണാനില്ല.'

    'എല്ലായിടത്തും ഞാൻ തിരക്കി. ഒടുവിൽ കംപാർട്ട്മെന്റുകൾക്കിടയിലൂടെ ഞാൻ നടന്ന് ചെല്ലുമ്പോൾ ട്രെയിനിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ‌ അമ്മയെ കൈപിടിച്ച് കൊണ്ടുവരുന്നത് കണ്ടു. അപ്പോഴാണ് ‍എനിക്ക് ജീവൻ തിരിച്ച് കിട്ടിയത്.'

    'ആ കുറച്ച് സമയം ഞാൻ അനുഭവിച്ച വിഷമം വിവരിക്കാൻ കഴിയില്ല. അമ്മയ്ക്ക് എന്നെ തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. വല്ലാത്തൊരു അവസ്ഥയാണ് അൽഷിമേഴ്സ് എന്ന രോ​ഗം' അശോകൻ പറഞ്ഞ് നിർത്തി.

    Read more about: ashokan
    English summary
    Actor Ashokan Opens Up His Marriage And Late Mother's Alzheimer's disease
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X