Don't Miss!
- News
മകളെ ശല്യം ചെയ്യുന്നെന്ന് പരാതി; പൊലീസ് ചോദ്യം ചെയ്ത യുവാവ് ആത്മഹത്യ ചെയ്തു
- Sports
IND vs NZ: തിരിച്ചുവരാന്‍ ഇന്ത്യ, പരമ്പര പിടിക്കാന്‍ കിവീസ്! പ്രിവ്യൂ, സാധ്യതാ 11-എല്ലാമറിയാം
- Automobiles
കുന്നോളമില്ലേലും കുന്നിമണിയേക്കാൾ കൂടുതൽ അപ്പ്ഡേറ്റുകളുമായി ഒരുങ്ങുന്ന ഹ്യുണ്ടായി കാറുകൾ
- Lifestyle
ക്ഷീണമകറ്റും, ശരീരത്തിന് പെട്ടെന്ന് ഊര്‍ജ്ജം നല്‍കും; ഈ 8 ഭക്ഷണങ്ങള്‍ എനര്‍ജി ബൂസ്റ്റര്‍
- Finance
ഹ്രസ്വകാലം കൊണ്ട് 75,000 രൂപ പലിശ വരുമാനം നേടാം; സ്ഥിര നിക്ഷേപമിടാൻ ഈ ബാങ്കുകൾ നോക്കാം; പലിശ 7.8% വരെ
- Technology
കോളിങ് മുഖ്യം, ഡാറ്റയും ഒരു ഭംഗിക്ക് ഇരിക്കട്ടെ! 200 രൂപയിൽ താഴെ നിരക്കിലുള്ള ഏറ്റവും മികച്ച പ്ലാനുകൾ
- Travel
ആന്‍ഡമാനിൽ ആഘോഷിക്കാം വാലന്റൈൻസ് ദിനം, ഐആർസിടിസിയുടെ റൊമാന്റിക് പാക്കേജ് ഇതാ
'അമരത്തിലെ എന്റെ കഥാപാത്രം ഭാര്യയ്ക്ക് ഇഷ്ടപ്പെട്ടില്ല, അഭിനയം നിർത്തി പാട്ടിൽ ശ്രദ്ധിക്കാൻ നിർബന്ധിക്കും'
ഏക മകൾ രാധയെ പഠിപ്പിച്ച് ഡോക്‌ടറാക്കണമെന്ന് സ്വപ്നം കാണുന്ന അച്ചൂട്ടി എന്ന മത്സ്യത്തൊഴിലാളിയുടെ കഥ പറഞ്ഞ് സിനിമയാണ് അമരം. കടൽപ്പുറത്തിന്റെ ആദ്യ ഡോക്‌ടറായി മകൾ വരുന്നത് മാത്രമായിരുന്നു അച്ചൂട്ടിയുടെ സ്വപ്നം.
തനിക്ക് ലഭിക്കാത്ത വിദ്യാഭ്യാസം മകൾക്ക് നൽകി കാത്തിരിക്കുന്ന അച്ചൂട്ടിക്ക് പക്ഷെ നേരിടേണ്ടി വരുന്നത് ഓർക്കാപ്പുറത്തെ കാര്യങ്ങൾ. 1991ൽ പുറത്തിറങ്ങിയ ഭരതൻ ചിത്രം അമരത്തിൽ രാധയുടെ വേഷം ചെയ്തത് മാതുവാണ്.
രാധയുടെ കാമുകനായി രാഘവനെന്ന കഥാപാത്രമായി എത്തിയത് അശോകനും. അഴകേ നിൻ മിഴിനീർ മണിയീ... എന്ന ഗാനം ഇവരുടെ പ്രണയത്തിന്റെ തീവ്രത അളക്കുന്ന ഗാനരംഗമാണ്.

അശോകൻ എന്ന നടന്റെ പേര് കേൾക്കുമ്പോൾ ആദ്യം പ്രേക്ഷകർ പറയുന്ന സിനിമകളിലൊന്ന് അമരം തന്നെയായിരിക്കും. എന്നാൽ അമരത്തിലെ തന്റെ കഥാപാത്രം ഭാര്യയ്ക്ക് ഇഷ്ടമല്ലെന്നും പലപ്പോഴും അത് മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് അശോകൻ.
ജോൺ ബ്രിട്ടാസ് അവതാരകനായ ജെബി ജംഗ്ഷനിൽ അവതാരകനായി എത്തിയപ്പോഴായിരുന്നു അശോകന്റെ വെളിപ്പെടുത്തൽ. അഭിനയത്തേക്കാൾ കൂടുതൽ പാട്ടിൽ ശ്രദ്ധിച്ച് പിന്നണി ഗാനരംഗത്ത് ശോഭിക്കാൻ ശ്രമിക്കാൻ ഭാര്യ ഉപദേശിക്കാറുണ്ടായിരുന്നുവെന്നും അശോകൻ പറയുന്നു.
'റിയാസിന് കുടുംബവും ഉപ്പയും ഉമ്മയുമുണ്ടെന്ന് ആരും ഓർക്കുന്നില്ല, അവനും പുറത്ത് ജീവിതമുണ്ട്'; സഹോദരി!
'അമരത്തിലെ എന്റെ കഥാപാത്രം ഭാര്യയ്ക്ക് ഇഷ്ടമല്ല. അത് പലപ്പോഴും പറഞ്ഞിട്ടുണ്ട്. പാട്ടിൽ ശ്രദ്ധിച്ച് കൂടെയെന്ന് ഇടയ്ക്കിടെ ഭാര്യ ചോദിക്കാറുണ്ട്. സിനിമകൾ നിരന്തരമായി കാണാറുണ്ടായിരുന്നുവെന്നല്ലാതെ അഭിനയത്തോട് താൽപര്യമുണ്ടായിരുന്നില്ല.'
'പിന്നെ എങ്ങനെ സിനിമയിൽ എത്തി കഥാപാത്രങ്ങൾ ചെയ്തുവെന്നത് അത്ഭുതമാണ്. ഞാൻ വലിയ പ്രേം നസീർ ആരാധകനായിരുന്നു. അദ്ദേഹം ഉദ്ഘാടനത്തിന് വരുന്ന സ്ഥലങ്ങളിൽ മണിക്കൂറുകളോളം ചെന്ന് നിന്ന് അദ്ദേഹത്തെ കണ്ട് മാത്രമെ തിരിച്ച് മടങ്ങാറുണ്ടായിരുന്നുള്ളു.'
'ആരാധന മൂത്ത് കാത്തുനിന്ന് കണ്ട കഥ പ്രേംനസീർ സാറിനോട് തന്നെ ഞാൻ പറഞ്ഞിരുന്നു' അശോകൻ വ്യക്തമാക്കി.

പി.പത്മരാജന്റെ സംവിധാനത്തിൽ 1979ൽ പുറത്തിറങ്ങിയ പെരുവഴിയമ്പലം എന്ന ചിത്രത്തിലെ വാണിയൻ കുഞ്ചുവിനെ അവതരിപ്പിച്ചുകൊണ്ടാണ് അശോകൻ അഭിനയം ആരംഭിച്ചത്. മലയാള ചലച്ചിത്രരംഗത്തെ ഒട്ടുമിക്ക പ്രഗത്ഭ സംവിധായകരുടെ ചിത്രങ്ങളിൽ അശോകൻ അഭിനയിച്ചിട്ടുണ്ട്.
എങ്കിലും അദ്ദേഹത്തിന്റെ കഴിവിനുള്ള അംഗീകാരം ലഭിച്ചിട്ടില്ല. തനിക്ക് ലഭിച്ച ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളും അദ്ദേഹം മികവുറ്റതാക്കി. ഭരതൻ സംവിധാനം ചെയ്ത പ്രണാമം, അടൂർ ഗോപാല കൃഷ്ണൻ സംവിധാനം ചെയ്ത അനന്തരം, ഹരികുമാർ സംവിധാനം ചെയ്ത ജാലകം തുടങ്ങിയ ചിത്രങ്ങളിലെ നായക വേഷങ്ങൾ അശോകന്റെ അതുല്യമായ അഭിനയ പാടവത്തിന് ഉദാഹരണങ്ങളാണ്.
-
കല്യാണം കഴിക്കാന്‍ ഞാന്‍ ട്രൈ ചെയ്യുന്നുണ്ട്, നടക്കുന്നില്ല! അമ്മ പറയുന്ന ചെറുക്കനെ കെട്ടാൻ ഒരുക്കമെന്ന് വൈഗ
-
എനിക്കായി ഒരാൾ ഉണ്ടാവും; വിവാഹ മോചനത്തിന് ശേഷം ഒറ്റയ്ക്ക് ജീവിക്കുന്നതിനെക്കുറിച്ച് സോണിയ അഗർവാൾ
-
'നിങ്ങളുടെ സൗഹൃദം എനിക്കറിയാം, പക്ഷെ...വിജയകുമാർ പറഞ്ഞത് എന്നെ വിഷമിപ്പിച്ചു; ഞാൻ ദിലീപിനോട് സംസാരിച്ചു'