For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കമ്മ്യൂണിറ്റി കിച്ചണിൽ നേരിട്ടെത്തി ആസിഫും ഭാര്യയും, കയ്യടിച്ച് സോഷ്യൽ മീഡിയ

  |

  മഹാമാരിയുടെ മുന്നിൽ ലോകം വിറച്ചു നിൽക്കുകയാണ്. മനുഷ്യ ബന്ധങ്ങൾ കൈയ്യകലത്തിനും അപ്പുറം മതി എന്നാണ് ലോകാരോഗ്യ സംഘടന ഉൾപ്പെടെ പറയുന്നത്.
  ശാരീരിക അകലം പാലിക്കുന്നതിനോടൊപ്പം സമൂഹിക അടുപ്പം വേണമെന്നാണ് രാജ്യം ഒന്നടങ്കം മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം. അതുകൊണ്ട് തന്നെ വീടകങ്ങളിൽ അകപ്പെട്ടുപോയ മനുഷ്യരെ സഹായിക്കാനായി ഒട്ടേറെ ആളുകളാണ് മുന്നോട്ട് വരുന്നത്. വൈറസ്സിനെതിരെ മാതൃകാപരമായ കരുതലാണ് കേരളത്തിൽ നടക്കുന്നത്‌. ഇത്തരം പ്രവർത്തങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിലയിരുത്തൽ.

  asif ali

  ബിഗ് സ്ക്രീനിൽ മാത്രം കണ്ടു ശീലിച്ച താരങ്ങൾ പ്രതിസന്ധിയുടെ കാലങ്ങളിൽ സമൂഹത്തിനൊപ്പം നിൽക്കുന്ന കഴ്ച മലയാളിക്ക് പുതുമയല്ല. പ്രളയത്തിന്റെ സമയത്തും മറ്റു പലപ്പോഴും താരങ്ങൾ ഇത്തരത്തിൽ സമൂഹത്തിലേക്ക് ഇറങ്ങി വന്നിട്ടുണ്ട്. ഇപ്പോഴിത ലോക്ക് ഡൗൺ കാലത്തും ഇത് ആവർത്തിക്കുകയാണ്. ഇപ്പോഴിത കമ്മ്യൂണിറ്റി കിച്ചണിന് സഹായ ഹസ്തവുമായിനആസിഫ് അലി എത്തിയിരിക്കുകയാണ്. ആസിഫ് നേരിട്ട് തന്നെ സമൂിക അടുക്കളയുടെ ഭാഗായിരിക്കുകയാണ്. ഒപ്പം ഭാര്യ സെമയുമുണ്ട്. ഇതിനെ കിറിച്ച് ആസിഫ് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. താരത്തിന് മികച്ച പ്രതികരണ് ലഭിക്കുന്നത്.

  ഭയമല്ല ജാഗ്രതയാണ് വേണ്ടത്, സുരാജിന്റെ ഫോൺ ഭാര്യയുടെ കയ്യിൽ കിട്ടിയപ്പോൾ, വീഡിയോ വൈറലാകുന്നു

  ആസിഫിന്‌റെ വാക്കുകൾ...
  മാർച്ച്‌ 27 ന് ഇരുനൂറോളം ആളുകൾക്ക് ഭക്ഷണം എത്തിച്ചുകൊടുത്തുകൊണ്ട് തുടങ്ങിയ കോവിഡ് കൂട്ടായ്മ്മ കിച്ചൻ ഇന്ന് 3500 ൽ പരം ആളുകൾക്ക് രണ്ട് നേരം ഭക്ഷണം എത്തിച്ചുകൊടുക്കുന്ന ഒരു വലിയ കൂട്ടായ്മയായി മാറിയിട്ടുണ്ട്...ആന്റോ ജോസഫ്, സുബൈർ, ആഷിക് ഉസ്മാൻ, ജോജു ജോർജ്, ഇച്ചായി പ്രൊഡക്ഷൻസ്, ബാദുഷ എന്നിവർ ചേർന്ന് തുടങിയ സംരംഭമായിരുന്നു കോവിഡ് കൂട്ടായ്മ്മ കിച്ചൻ... ഭക്ഷണം കിട്ടാതെ വലയുന്ന ആളുകൾക്ക് ഇതൊരു വലിയ സഹായമായിട്ടുണ്ട്.. കോവിഡ് കൂട്ടായ്മ്മ കിച്ചന് എന്റെ എല്ലാവിധ ആശംസകളു-ചിത്രത്തിനൊപപം ആസിഫ് കുറിച്ചു

  കെറോണ ബോധവൽക്കരണത്തിന് മുന്നിൽ തന്നെ താരവും ഉണ്ടായിരുന്നു.. കൊവിഡ് ബാധ തടയുന്നതിന് വേണ്ടി നമുക്ക് വീട്ടിൽ തന്നെയിരിക്കാണമെന്നായിരുന്നു താരം വീഡിയേയിൽ പറഞ്ഞിരുന്നത്. നമ്മൾക്ക് വേണ്ടി കഷ്ടപ്പെടുന്ന ഒരുപാട് പേർക്ക് വേണ്ടി നമുക്ക് വീട്ടില്‍ കഴിയാം. പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍, എല്ലാവരും നമുക്ക് വേണ്ടിയാണ് കഷ്ടപെടുന്നത്. സമൂഹ വ്യാപനം ഇല്ലാതിരിക്കാന്‍ നമ്മള്‍ എല്ലാവരും വീട്ടില്‍ തന്നെ തുടരണമെന്നും താരം വീ‍ഡിയോയില്‍ പറയുന്നു. കൈയ്യില്‍ നിന്ന് പോയാല്‍ പിടിച്ചാല്‍ കിട്ടാത്ത ഒന്നായി മാറും ഈ വൈറസ് അത് കൊണ്ട് എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണമെന്നും താരം വീഡിയോയില്‍ പറഞ്ഞു.

  English summary
  Actor Asif Ali And wife joins Covid-19 community service
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X