'ഒരു രഹസ്യം ഭാവനയോട് പറയുന്നതിലും ഭേദം പത്രത്തിൽ കൊടുക്കുന്നതാണ്, കുഞ്ഞിനെ മതിലിലിരുത്തി ഭാവന പോയി'

സിനിമയിൽ വന്നശേഷം ഒരുപാട് സൗഹൃദങ്ങൾ ലഭിച്ചുവെങ്കിലും ഭാവനയുടെ ബെസ്റ്റ്ഫ്രണ്ട് എന്നും നടി ഭാവനയാണ്. ഏറ്റവും വിഷമം നിറ‍ഞ്ഞ ഘട്ടത്തിലൂടെ കടന്നുപോയപ്പോൾ ഭാവനയ്ക്ക് എല്ലാവിധ പിന്തുണയും കരുത്തും നൽകി ആദ്യം ഒപ്പം നിൽക്കാൻ എത്തിയതും ആസിഫായിരുന്നു. ഒഴിമുറി എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചപ്പോൾ മുതൽ തുടങ്ങിയ സൗഹൃദമാണ് ഇരുവരുടേതും. ഒഴിമുറിക്കുശേഷം അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഹണി ബീ സീരിസിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചു.

നിറം സിനിമയിലെ എബിയും സോനയും തമ്മിലുള്ള വൈബാണ് തങ്ങള്‍ തമ്മിലുള്ളതെന്നും തന്റെ എല്ലാതല്ലുക്കൊള്ളിത്തരത്തിനും കൂടെ നില്‍ക്കുന്ന വ്യക്തിയാണ് ഭാവനയെന്നുമാണ് മുമ്പൊരിക്കൽ ആസിഫ് പറഞ്ഞത്. ഇപ്പോഴിതാ ഭാവനയുമൊത്തുള്ള സൗഹൃദത്തിൽ സംഭവിച്ചിട്ടുള്ള രസകരമായ കഥകൾ ആസിഫ് അലി പങ്കുവെച്ചിരിക്കുകയാണ്.

Asif Ali  Bhavana

അടുത്തിടെ ഫ്ലവേഴ്സ് ചാനലിലെ മ്യൂസിക്കൽ വൈഫ് എന്ന റിയാലിറ്റി ഷോയിൽ അതിഥിയായി ഭാവന എത്തിയിരുന്നു. ഭാവന ​ഗസ്റ്റായി എത്തിയിട്ടുണ്ടെന്ന് അറിഞ്ഞതോടെ അണിയറപ്രവർത്തകരുടെ ആവശ്യപ്രകാരം വെർച്വലി എത്തി പരിപാടിയുടെ ഭാ​ഗമായിരുന്നു ആസിഫ് അലി. ഇതിനിടയിലാണ് ഭാവനയുമായുള്ള സൗഹൃദത്തിന്റെ ആഴത്തെ കുറിച്ച് ആസിഫ് വാചാലനായത്.

ആസിഫിക്കയുടെ സുഹൃത്തായ ഒരു കുറുമ്പി ജഡ്ജിങ് പാനലിലുണ്ടെന്ന് അവതാരകൻ ഡെയ്ൻ ഡേവിസ് ആമുഖം പറഞ്ഞയുടൻ ഭാവന എന്റെ ഫ്രണ്ടൊന്നുമല്ലെന്നാണ് തമാശയായി ആസിഫ് പറഞ്ഞത്. സുഹൃത്തല്ലെന്ന് പറയുന്നത് കേട്ടാൽ തന്നെ ഉറ്റ സു​​ഹൃത്തുക്കളാണെന്ന് മനസിലാകുമെന്നാണ് സുജാത അതിനുള്ള മറുപടിയായി ആസിഫിനോട് പറഞ്ഞത്. നടന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഭാവനയെ കുറിച്ച് ഞാൻ എന്തെങ്കിലും പറഞ്ഞ് തരേണ്ട ആവശ്യമുണ്ടോ?.

ഒഴിമുറിയിലാണ് ആദ്യം ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുന്നത്. പക്ഷെ കോളജ്, സ്കൂൾ ഫ്രണ്ടിനെപ്പോലെയാണ് ഭാവന എനിക്ക്. ഇത്രയും മര്യാദയ്ക്കൊന്നും ഞങ്ങൾ ഇതുവരെ സംസാരിച്ചിട്ട് പോലുമില്ല. രഹസ്യം ഭാവനയോട് പറയുന്നതിലും ഭേദം പത്രത്തിൽ കൊടുക്കുന്നതാണ്. കാഴ്ചയില്ലാത്തവർക്ക് വായിക്കാൻ പറ്റില്ല. ഹണി ബീ ഷൂട്ടിനിടെ ഞാൻ വീണപ്പോൾ ഭാവന ആർത്തുല്ലസിച്ച് ചിരിച്ചു. പിന്നെ അതിൽ വലിയ അത്ഭുതമൊന്നുമില്ലെന്നും ആസിഫ് പറയുന്നു.

പിന്നീട് ഭാവന തന്നെ തന്നോട് പറഞ്ഞിട്ടുള്ള രസകരമായ ഒരു അനുഭവവും ആസിഫ് പങ്കിട്ടു. ഭാവനയുടെ വീടിന് മുൻവശത്തുള്ള വീട്ടിൽ ഒരു ചെറിയ കുട്ടിയുണ്ടായിരുന്നു. മൂന്ന് വയസോ മറ്റോ ആകുന്നതേയുള്ളു ആ കുട്ടിക്ക്. കുട്ടികളെ കാണുമ്പോൾ എക്സ്ട്രാ വാത്സല്യമുണ്ട് ഭാവനയ്ക്ക്. അങ്ങനെ ഒരിക്കൽ ഷൂട്ട് കഴിഞ്ഞ് വന്നശേഷം ഭാവന ഈ കുട്ടിയേയും എടുത്ത് റോഡിലൂടെയും ​ഗേറ്റിന് അരികിലൂടെയുമെല്ലാം വെറുതെ നടക്കുകയായിരുന്നു.

Asif Ali  Bhavana

അതിനിടയിൽ ഭാവനയ്ക്ക് ഫോൺ വന്നു. അപ്പോൾ അവൾ കുഞ്ഞിനെ മതിലിൽ ഇരുത്തിയിട്ട് ഫോണിൽ സംസാരിച്ചുകൊണ്ട് വീടിന് അകത്തേക്ക് കേറി പോയി. ഒരു അ‍ഞ്ച് മിനിറ്റ് കഴിഞ്ഞ് കുട്ടിയുടെ കരച്ചിൽ കേട്ട് കുട്ടിയുടെ അമ്മ വന്ന് നോക്കിയപ്പോൾ കുട്ടി മതിലിന് മുകളിൽ പിടിച്ച് ഇരുന്ന് കരയുകയാണ്. ഇത് ഭാവന എന്നോട് പറഞ്ഞത് ഞാൻ ഒരു തമാശ പറയട്ടേയെന്ന് പറഞ്ഞുകൊണ്ടാണ്.

ഭാവനയെ പറ്റി പറയാൻ പറ്റുന്ന ഒരു കഥ ഇത് മാത്രമെയുള്ളു എന്നാണ് ആസിഫ് പറഞ്ഞത്. ആസിഫും ഭാവനയും മലയാളികൾക്ക് ഏറെ പ്രിയങ്കരരായ താരങ്ങളാണ്. നാല്, അ‍‌ഞ്ച് വര്‍ഷത്തിന് ശേഷം ഒരു വർഷം മുമ്പാണ് ഭാവന വീണ്ടും മലയാള സിനിമകളിൽ അഭിനയിച്ച് തുടങ്ങിയത്. ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിലേക്ക് തിരിച്ചെത്തിയത്.

നടിയുടെ ഏറ്റവും അവസാനം റിലീസ് ചെയ്ത മലയാള സിനിമ ഹണ്ടാണ്. ആസിഫിന്റെ കരിയറിലും അടുത്തിടെയായി അടിക്കടി ഹിറ്റുകൾ പിറക്കുന്നുണ്ട്. കിഷ്കിന്ധാകാണ്ഡമാണ് ഏറ്റവും പുതിയ റിലീസ്.

Read more about: asif ali bhavana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X