വീട്ടിലേക്ക് ഓടി എത്താൻ പ്രേരിപ്പിക്കുന്ന ഘടകം ഹയ, എന്നോട് പിണങ്ങുന്ന ഒരേയൊരാൾ, ആ ലൈഫ് സ്റ്റൈൽ പുതിയ അനുഭവം!
സിനിമയെന്നത് പോലെ തന്നെ ആസിഫ് അലി വളരെ അധികം പ്രാധാന്യം നൽകുന്ന മറ്റൊരു ഘടകം കുടുംബമാണ്. ഭാര്യ സമയേയും മക്കളേയും കുറിച്ച് അഭിമുഖങ്ങളിൽ പലപ്പോഴും നടൻ സംസാരിച്ചിട്ടുണ്ട്. സിനിമാക്കാരുടെ ഒട്ടുമിക്ക ഫങ്ഷനുകളിലും നടനൊപ്പം കുടുംബം പങ്കെടുക്കാറുമുണ്ട്. പക്ഷെ പൊതുവേദികളിൽ മകളെ കുറിച്ച് നടൻ അധികം സംസാരിച്ച് കണ്ടിട്ടില്ല. ഇപ്പോഴിതാ മഴവിൽ മനോരമ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ മകളെ കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഷൂട്ടിങ് പൂർത്തിയാക്കി വീട്ടിലേക്ക് ഓടി എത്താൻ ഇപ്പോൾ തന്നെ പ്രേരിപ്പിക്കുന്ന ഘടകം ഹയയാണെന്ന് ആസിഫ് അലി പറയുന്നു. ആഡം, ഹയ എന്നിങ്ങനെ രണ്ട് മക്കളാണ് ആസിഫിനുള്ളത്. ഇളയ മകളാണ് ഹയ. വീട്ടിലേക്ക് തിരിച്ച് വരാൻ എന്നെ ആഗ്രഹിപ്പിക്കുന്നത് ഹയയാണ് എപ്പോഴും.

ഞാനും എന്റെ അനിയനും ഒരുമിച്ച് തൊടുപുഴയിൽ താമസിച്ചിരുന്ന സമയത്താണെങ്കിൽ പോലും ഞങ്ങളുടെ ലൈഫിൽ പെൺകുട്ടികൾ അധികം ഉണ്ടായിട്ടില്ല. കസിൻസ് എല്ലാം ആണുങ്ങളായിരുന്നു. ചുറ്റുമുണ്ടായിരുന്ന ഫ്രണ്ട്സ് മുഴുവൻ ആണുങ്ങൾ ആയിരുന്നു. മാത്രമല്ല ഹയയുടെ പ്രായത്തിലുള്ള ഒരു പെൺകുട്ടിയുടെ വളർച്ചയൊന്നും ഞാൻ മുമ്പ് കണ്ടിട്ടില്ല.
അപ്പമ്മാർക്ക് പെൺപിള്ളേരോട് ഭയങ്കര സ്നേഹമാണെന്നത് ഒരുപാട് പേർ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. അച്ഛനും മകളും തമ്മിൽ ഒരു പ്രത്യേക ബോണ്ടിങ്ങുണ്ട്. അതിനെ കുറിച്ചൊന്നും ഞാൻ മുമ്പ് ആലോലിച്ചിട്ടേയില്ലായിരുന്നു. പക്ഷെ ഇപ്പോൾ ഷൂട്ടിന് പോയി കഴിയുമ്പോൾ ഒരു ദിവസം ഗ്യാപ്പ് കിട്ടി കഴിഞ്ഞാൽ ഓടി വീട്ടിലേക്ക് വരാനുള്ള നമ്പർ വൺ റീസൺ ഹയയാണ്.
അവളുടെ കുറേ കാര്യങ്ങളും അവളുടെ കലക്ഷൻസും എന്തിന് അവളുടെ ലൈഫ് സ്റ്റൈൽ തന്നെ എനിക്ക് പുതിയതാണ്. അവൾ സ്നേഹിക്കുന്നതും ദേഷ്യപ്പെടുന്നതും പിണങ്ങുന്നതുമെല്ലാം... എന്റെ വീട്ടിൽ എന്നോട് പിണങ്ങുന്ന ഒരേയൊരാൾ ഹയയാണ്. ഹാഫ് ഡെയൊക്കെ അവൾ എന്നോട് മിണ്ടാതിരിക്കും. മാത്രമല്ല ആറ്റിറ്റ്യൂഡ് കാണിക്കും. ദേഷ്യപ്പെടും... ഇതെല്ലാം ഞാൻ പുതിയതായിട്ട് കാണുന്ന കാര്യങ്ങളാണ്. ആ ഒരു പ്രായത്തിലുള്ള കുട്ടിയെ ഞാൻ കണ്ടിട്ടേയില്ല.
അത് എനിക്ക് ഭയങ്കര ക്യൂരിയോസിറ്റിയാണുണ്ടാക്കുന്നതെന്ന് ആസിഫ് അലി പറയുന്നു. മകളുടെ പിറന്നാളും അവളെ കുറിച്ച് പോസ്റ്റുകൾ നടൻ പങ്കിടുമ്പോഴുമെല്ലാം അച്ഛൻ-മകൾ ബോണ്ടിങ്ങ് എത്രത്തോളമുണ്ടെന്നുള്ളത് മനസിലാക്കാൻ കഴിയും. എന്റെ ജീവിതത്തിലെ സ്നേഹത്തിന് ജന്മദിനാശംസകൾ. ഞാനെന്നും കൂടെയുണ്ട്... ഇങ്ങനെ വേഗം വളരല്ലേ മോളേ...

അച്ഛന് ചെയ്യാവുന്ന ഈ കൊച്ചുകൊച്ച് കാര്യങ്ങളൊന്നും നഷ്ടപ്പെടുത്താൻ എനിക്കാവില്ല എന്നാണ് ഒരിക്കൽ പിറന്നാൾ ദിനത്തിൽ മകൾക്ക് ആശംസ അറിയിച്ച് ആസിഫ് കുറിച്ചത്. മക്കളും സിനിമാ പ്രേമികളാണെന്ന് പലപ്പോഴായി നടൻ പറഞ്ഞിട്ടുണ്ട്. ലോകയിൽ എന്തുകൊണ്ട് അഭിനയിച്ചില്ലെന്ന് മക്കൾ തന്നോട് അടുത്തിടെ ചോദിച്ചിരുന്നുവെന്നും നടൻ വെളിപ്പെടുത്തിയിരുന്നു. പുതിയ തലമുറയുടെ ഇഷ്ടങ്ങൾ വേറെയാണെന്നും ആസിഫ് അലി പറഞ്ഞിരുന്നു.
തന്റെ സിനിമകളുടെ സക്സസ് മീറ്റിന് അടക്കം മക്കളുമായാണ് നടൻ പങ്കെടുക്കാറുള്ളത്. 2013 മേയ് 26നായിരുന്നു ആസിഫിന്റെയും തലശ്ശേരി സ്വദേശിനിയായ സമ മസ്‌റീന്റെയും വിവാഹം. ആദം അലിയാണ് ആസിഫ്-സമ ദമ്പതികളുടെ മൂത്തമകന്‍. 2017 ജൂൺ രണ്ടിനാണ് ഹയയുടെ ജനനം. എട്ട് വയസുകാരി ഹയയുടെ ചിത്രങ്ങൾ ഇടയ്ക്കിടെ സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്.
മിറാഷാണ് നടന്റെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. ഒരു ഓൺലൈൻ ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടറുടെ ജീവിതം മുൻനിർത്തിക്കൊണ്ട് കഥ പറയുന്ന സിനിമയിൽ നായിക അപർണ ബാലമുരളിയാണ്. ജീത്തു ജോസഫാണ് സംവിധാനം.


Click it and Unblock the Notifications











