'ഷോ ഓഫ് ചെയ്യാത്ത പ്രൊഫഷണൽ നടനാണ് വിനായകൻ ചേട്ടൻ, ജയിലറിൽ ഡേറ്റ് ഇഷ്യു വന്നിട്ടും പോയില്ല'; ആസിഫ് അലി!
ജയിലർ റിലീസിന് ശേഷം ഏറ്റവും കൂടുതൽ പ്രശംസ ലഭിക്കുന്ന നടനാണ് വിനായകൻ. ഒരു പക്ഷെ ഉമ്മൻചാണ്ടി മരിച്ചപ്പോൾ അദ്ദേഹത്തെ കുറിച്ച് അത്തരമൊരു വിവാദ പ്രസ്‌താവന നടത്തി ഇല്ലായിരുന്നങ്കിൽ വിനായകൻ എന്ന പേര് കൂടുതൽ ആഘോഷിക്കപ്പെടുമായിരുന്നു എന്നാണ് സോഷ്യൽമീഡിയ പറയുന്നത്. വിനായകന്റെ പ്രകടനം കണ്ട് ഒരു നിമിഷം അമ്പരന്നുവെന്നാണ് ജയിലർ സിനിമ കണ്ടവരെല്ലാം ഒന്നടങ്കം പറഞ്ഞത്.
പൊതുവെ എല്ലാ സിനിമാ താരങ്ങൾക്കും ഉള്ള ജീവിത രീതിയും സംസാരവുമൊന്നുമല്ല വിനായകന്റേത്. ഒന്നിനും കെട്ടിയിടാൻ പറ്റാത്ത പ്രകൃതമാണ് താരത്തിന്റേത്. അതുകൊണ്ട് തന്നെ അഭിമുഖങ്ങളിലും വളരെ വിരളമായി മാത്രമെ പ്രത്യക്ഷപ്പെടാറുള്ളു. അദ്ദേഹം പ്രത്യക്ഷപ്പെടുന്ന അഭിമുഖങ്ങളൊക്കെയും എന്തെങ്കിലും തരത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്യാറുണ്ട്.

വിനായകന്റെ പ്രകടനം എന്താണെന്ന് തിയേറ്ററിൽ വന്ന് കാണൂവെന്നാണ് ജയിലർ ഓഡിയോ ലോഞ്ചിൽ പങ്കെടുത്ത് സംസാരിക്കവെ സൂപ്പർസ്റ്റാർ രജിനികാന്ത് പറഞ്ഞത്. ഇപ്പോഴിതാ വിനായകനിലെ നടൻ എത്രത്തോളം പ്രൊഫഷണലാണെന്ന് പറയുകയാണ് മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ ആസിഫ് അലി.
ഷോ ഓഫ് ചെയ്യാത്ത പ്രൊഫഷണൽ നടനാണ് വിനായകൻ എന്നാണ് ആസിഫ് അലി പറയുന്നത്. 'ജയിലർ ഷൂട്ട് കഴിഞ്ഞ് റിലീസാകാൻ ഒരു വർഷത്തോളം സമയം എടുത്തു. അതിനിടയിലാണ് വിനായകൻ ചേട്ടന്റെ കാസർഗോൾഡിലെ ഭാഗങ്ങൾ ഷൂട്ട് ചെയ്തത്. താൻ ചെയ്യുന്ന പല കാര്യങ്ങളും ഷോ ഓഫ് ചെയ്യാൻ ഇഷ്ടപ്പെടാത്ത ഒരാളാണ് വിനായകൻ ചേട്ടൻ.'
'അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ തുറന്ന് പറയുമ്പോൾ ഇവിടെ പലപ്പോഴും പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ റിയാക്ഷൻ അദ്ദേഹത്തിന്റെ സ്വന്തം റിയാക്ഷനാണ് അത് ജെനുവിനായിട്ടുള്ള റിയാക്ഷനാണ്. കാസർഗോൾഡിലെ ഫൈറ്റ് സീൻ ഷൂട്ട് ചെയ്യുന്നതിനിടയിൽ രജിനികാന്തുമായി ചെയ്ത ഫൈറ്റ് സീനുകളുടെ കഥ അദ്ദേഹം പറഞ്ഞു.'
'രജിനികാന്തുമായി ഫൈറ്റ് ചെയ്ത കഥകളാണ് അദ്ദേഹം പറയുന്നതെങ്കിലും മൂപ്പർക്ക് അതൊന്നും ഒരു എക്സൈറ്റ്മെന്റ് അല്ല. ഒരു ദിവസം ജയിലറിന്റെ സെറ്റിൽ നിന്നും വിളി വന്നിരുന്നു ഡേറ്റ് ക്ലാഷ് കാരണം. പക്ഷെ വിനായകൻ ചേട്ടൻ വരാൻ പറ്റില്ലെന്ന് പറഞ്ഞു.'

'ഞാൻ ഒരു സിനിമ കമ്മിറ്റ് ചെയ്ത് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. ആ സിനിമയ്ക്ക് ഏഴ് ദിവസം കൂടി ആവശ്യമുണ്ട്. അത് കഴിഞ്ഞിട്ടെ ഞാൻ വരൂ എന്ന് അദ്ദേഹം അവരോട് തറപ്പിച്ച് പറഞ്ഞു. ഒരു രജിനികാന്ത് സിനിമയിലേക്കാണ് അദ്ദേഹം പോകാൻ പോകുന്നത്. ഡേറ്റ് ക്ലാഷുണ്ട് പോണമെന്ന് വിനായകൻ ചേട്ടൻ പറഞ്ഞാൽ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല.'
'പക്ഷെ അവിടെയാണ് വിനായകൻ ചേട്ടൻ കാണിച്ച പ്രൊഫഷണലിസം. ഞാൻ ഒപ്പം റൂമിലുണ്ടായിരുന്നപ്പോഴാണ് കാസർഗോൾഡിന് ഏഴ് ദിവസം കൂടി ഡേറ്റ് കൊടുത്തിട്ടുണ്ടെന്നും ആ ദിവസങ്ങളിലെ ഷൂട്ട് കഴിഞ്ഞ് പാച്ച് ഒരു ദിവസം വരികയാണെങ്കിൽ അതും കഴിഞ്ഞെ വരാൻ സാധിക്കൂവെന്ന് ജയിലർ ടീമിനോട് അദ്ദേഹം പറഞ്ഞത്.'
'അത് വിനായകൻ ചേട്ടന്റെ വലിയൊരു ക്വാളിറ്റിയാണ്. ചില സമയത്ത് ആള് മൂഡിയാണ്. ചിലപ്പോൾ നന്നായി സംസാരിക്കുമെന്നും', ആസിഫ് അലി പറഞ്ഞു. പുള്ളിക്ക് പുള്ളിയുടേതായ ഒരു വഴിയുണ്ടെന്നും ലോകം കുത്തി മറിഞ്ഞാലും അദ്ദേഹം അങ്ങനെയെ പോകൂവെന്നാണ് കാസർഗോൾഡിന്റെ സംവിധായകൻ മൃദുൽ നായർ വിനായകനെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.


Click it and Unblock the Notifications