പെങ്ങമ്മാരില്ലാത്തത് വലിയൊരു വിഷമമായിരുന്നു, ഇത്താത്തയ്ക്കായി റൂം സെറ്റ് ചെയ്തത് എല്ലാം ഞാൻ; അസ്കർ അലി
ചേട്ടൻ ആസിഫ് അലിയുടെ പാത പിന്തുടർന്നാണ് അസ്കർ അലിയും സിനിമയിലേക്ക് എത്തിയത്. തുടക്കം ഹണി ബി 2.0യിൽ നായകവേഷം ചെയ്തുകൊണ്ടായിരുന്നു. സിനിമ ഹണി ബി സീരിസ് പോലെ വലിയ വിജയം നേടിയില്ല. ശേഷം വേറെയും നാല് സിനിമകൾ ചെയ്തുവെങ്കിലും നടൻ എന്ന രീതിയിൽ പ്രകടനം കൊണ്ട് വിസ്മയിപ്പിക്കാൻ അസ്കറിന് കഴിഞ്ഞില്ല. അന്ന് താൻ സിനിമയെ സീരിയസായി കണ്ടിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ നല്ല കഥാപാത്രങ്ങളും സിനിമകളും ചെയ്യാനുള്ള പരിശ്രമം താൻ നടത്താറുണ്ടെന്നും മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അസ്കർ അലി പറയുന്നു.
സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമാകുന്ന ജെഎസ്കെയാണ് അസ്കറിന്റെ പുതിയ സിനിമ. പേരുമായി ബന്ധപ്പെട്ടുള്ള നിയമക്കുരുക്കിൽ കിടക്കുന്ന സിനിമ റിലീസ് ചെയ്യുന്ന ദിവസത്തിനായാണ് അസ്കറും കാത്തിരിക്കുന്നത്. ആറ് വർഷം എനിക്ക് പണിയൊന്നും ഇല്ലായിരുന്നു.

ഇത്രയും കാലം എന്ത് ചെയ്യുകയായിരുന്നുവെന്ന് ചോദിച്ചാൽ നല്ല സിനിമകൾക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു. അന്നൊന്നും നല്ല സിനിമ വന്നില്ല. മാത്രമല്ല അക്കാലത്ത് സിനിമയുടെ കാര്യത്തിൽ ഞാൻ സീരിയസായിരുന്നില്ല. പക്ഷെ ഇപ്പോൾ എനിക്ക് മനസിലായി ഞാൻ കുറച്ച് അധ്വാനിക്കണമെന്ന്. അതെല്ലാം കൊണ്ടാണ് ആറ് വർഷം ഗ്യാപ്പ് വന്നത്. പ്രായം മുന്നോട്ട് പോകുന്തോറും നമുക്ക് ഒരു മെച്യൂരിറ്റി വരും.
അങ്ങനേയും കുറച്ച് കാര്യങ്ങൾ പഠിച്ചു. ഈ കൊല്ലം എനിക്ക് മൂന്ന് പടമുണ്ട്. ഞാൻ ഇംപ്രൂവാകുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. ഒന്നും പ്ലാൻ ചെയ്തിട്ടില്ല. നല്ല കഥാപാത്രങ്ങൾ ചെയ്യുക എന്നതാണ് ഉദ്ദേശം. വലിയ നായക വേഷങ്ങൾ പുള്ളോഫ് ചെയ്യാനുള്ള നടനായി ഞാൻ മാറിയിട്ടില്ല. ഇപ്പോൾ സുരേഷേട്ടന്റെ കൂടെ ജെഎസ്കെ എന്നൊരു സിനിമ കിട്ടി. അങ്ങനെ ചെയ്ത് ചെയ്ത് നോക്കാമെന്ന് കരുതുന്നു.
ജെഎസ്കെ സിനിമയ്ക്ക് പ്രശ്നങ്ങൾ വന്നപ്പോൾ ഞാനും ആദ്യം കരുതിയത് പിആർ ആണെന്നാണ്. പിന്നീട് അന്വേഷിച്ചപ്പോൾ കാര്യങ്ങൾ അങ്ങനെയല്ലെന്ന് മനസിലായി. കോടതിയിൽ നിൽക്കുന്ന വിഷയമാണല്ലോ. ആസിഫ് ഇക്ക ഇതിൽ ഒന്നും പറഞ്ഞില്ല. കാരണം ഞങ്ങൾ സിനിമ സംസാരിക്കാറില്ല. ഇക്കയോട് പറയാനുള്ളതെല്ലാം ഇത്താത്ത വഴിയാണ് ഞാൻ അവിടെ എത്തിക്കുന്നത്.
ആൾക്കാരോട് മര്യാദയ്ക്ക് സംസാരിക്കുക, വാപ്പയ്ക്കും ഉമ്മയ്ക്കും ചീത്തപ്പേര് ഉണ്ടാക്കികൊടുക്കാതിരിക്കുക എന്ന ഉപദേശം മാത്രമാണ് ഇക്ക തരാറുള്ളത്. റിവ്യൂസ് ചെയ്യുന്നവർ ഉള്ളതുകൊണ്ട് ഒരു ടെൻഷനാണ്. എങ്ങനെ ഇതിനെ ഒക്കെ ഹാന്റിൽ ചെയ്യുമെന്ന്. എന്നെ എനിക്ക് സക്രീനിൽ കാണുന്നത് ഇഷ്ടമല്ല. ഹണി ബി 2.0 ഇന്റർവെൽ വരെ ഇരുന്ന് കണ്ടിട്ട് ഞാൻ ഇറങ്ങിപ്പോയിയെന്നും അസ്കർ പറയുന്നു.

ആസിഫ് ഇക്ക വരുന്നത് കാണുമ്പോൾ ഞാൻ എഴുന്നേറ്റ് നിൽക്കും. അറിയാതെ എഴുന്നേറ്റ് പോകുന്നതാണ്. എനിക്ക് അത്രത്തോളം ഇഷ്ടവും റെസ്പെക്ടുമുണ്ട്. ഇത്താത്ത വന്നശേഷമാണ് ഇക്കയോട് ഞാൻ കൂടുതൽ അടുത്തത്. ഫാമിലിയുടെ ബോണ്ടും ഇത്താത്തയുടെ വരവിനുശേഷം ശക്തമായി. വാപ്പയോട് എനിക്ക് വേണ്ടി സംസാരിക്കാറുള്ളത് ഇക്കയാണ്.
ഇക്കയുടെ ബാച്ച്ലർ പാർട്ടി സിനിമ എനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹം അത്തരം സ്റ്റൈലിഷ് കഥാപാത്രം ചെയ്യുന്നത് കാണുന്നത് എനിക്ക് വളരെ ഇഷ്ടമാണ്. പെങ്ങാമ്മാരില്ലാത്തത് ജീവിതത്തിലെ വലിയൊരു വിഷമമായി കണ്ടിരുന്നയാളാണ് ഞാൻ. ആ വിഷമം പോയത് ഇത്താത്ത വന്നശേഷമാണ്. ഇക്കയുടേയും ഇത്താത്തയുടേയും കല്യാണം കഴിയും മുമ്പ് കൺമഷി വാങ്ങിച്ച് വെക്കൽ ഇത്താത്തയ്ക്കായി റൂം സെറ്റ് ചെയ്തത് എല്ലാം ഞാനാണ്.
എനിക്ക് ഏറ്റവും സന്തോഷമുള്ള പരിപാടി ഇക്കയുടെ മക്കൾക്ക് ഗിഫ്റ്റ് വാങ്ങിച്ച് കൊടുക്കുക അവർക്ക് സർപ്രൈസ് കൊടുക്കുക എന്നതാണെന്നും അസ്കർ അലി പറയുന്നു. സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്ന് വന്നാണ് സ്വന്തം പ്രയത്നത്തിലൂടെ മുൻനിര നടനായി ആസിഫ് അലി മാറിയത്.


Click it and Unblock the Notifications











