സിനിമയിൽ നിന്ന് അല്ലാത്ത പെൺകുട്ടിയെ പ്രണയിച്ചിരുന്നുവെന്ന് ബാബു ആന്റണി, അപ്പോൾ ചാർമിള ആരായിരുന്നു?

ക്വട്ടേഷൻ ​ഗ്യാങ്, വാടക ഗുണ്ട, സ്റ്റൈലൻ വില്ലൻ കഥാപാത്രങ്ങളെന്ന് കേൾക്കുമ്പോൾ അന്നും ഇന്നും മലയാളികളുടെ മനസിലേക്ക് വരുന്ന ഒരു മുഖമാണ് നടൻ‌ ബാബു ആന്റണിയുടേത്. മസിലും ഫിറ്റ് ബോഡിയും നീട്ടി വളർത്തിയ മുടിയും കിടിലൻ ഫൈറ്റുമായി ഒരു കാലത്ത് നായകന്മാരേക്കാൾ ആരാധകരെ നേടിയിരുന്നു ബാബു ആന്റണി. ദാദ, ബോക്സർ, കമ്പോളം, ഭരണകൂടം, ഉപ്പുകണ്ടം ബ്രദേഴ്സ്, കോട്ടയം കുഞ്ഞച്ചൻ തുടങ്ങിയ സിനിമകളാണ് ബാബു ആന്റണിക്ക് ആരാധകരെ നേടി കൊടുത്തത്.

അന്നത്തെ സിനിമകളിൽ നായകന്റെ ​ഗ്യാങിനൊപ്പം ബാബു ആന്റണിയുണ്ടെന്ന് അറിയുന്നത് തന്നെ പ്രേക്ഷകർക്ക് വലിയൊരു ആശ്വാസമായിരുന്നു. ഇന്ന് അതിൽ നിന്നെല്ലാം മാറി സഹനടൻ റോളുകളുമായും ​ഗസ്റ്റ് റോളുകളുമായെല്ലാം സിനിമയിൽ സജീവമാണ് ബാബു ആന്റണി.

Babu Antony  charmila

താരത്തിന്റെ സിനിമാ ജീവിതം മാത്രമല്ല വ്യക്തി ജീവിതവും പലപ്പോഴും ചർ‌ച്ചയായിട്ടുണ്ട്. റഷ്യക്കാരിയായ എവ്‌ജെനിയയെയാണ് ബാബു ആന്റണി വിവാഹം കഴിച്ചത്. ദമ്പതികൾക്ക് ആർതർ ആന്റണി, അലക്‌സ് ആന്റണി എന്നിങ്ങനെ രണ്ട് ആൺമക്കളാണ് ഉള്ളത്. ഇവർ അമേരിക്കയിലാണ് കഴിയുന്നത്. മക്കളും അഭിനയത്തോടും സം​ഗീതത്തോടും താൽപര്യമുള്ളവരാണ്.

അതുപോലെ ഒരു കാലത്ത് ബാബു ആന്റണി ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്നതും ആരാധകർക്കിടയിൽ ചർച്ചയായിരുന്നതും നടി ചാർമിളയുമായുള്ള ബന്ധത്തിന്റെ പേരിലായിരുന്നു. ചാര്‍മ്മിളയുമായി പ്രണയത്തിലായിരുന്നില്ല താനെന്ന് പില്‍ക്കാലത്ത് ബാബു ആന്റണി വ്യക്തമാക്കിയിരുന്നു. സിനിമയ്ക്ക് പുറത്ത് തനിക്കൊരു പ്രണയമുണ്ടായിരുന്നുവെന്നും തെറ്റിദ്ധാരണ കാരണം ആ ബന്ധം തകര്‍ന്നുപോയെന്നുമായിരുന്നു നടന്‍ പറഞ്ഞത്.

കൈരളി ടിവിക്ക് വർഷങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിലാണ് തനിക്ക് ഒരേയൊരു പ്രണയമെ ഉണ്ടായിട്ടുള്ളുവെന്നും അത് സിനിമയ്ക്ക് പുറത്തുള്ള പെൺകുട്ടിയുമായിട്ടായിരുന്നുവെന്നും ബാബു ആന്റണി പറഞ്ഞത്. സത്യം പറഞ്ഞാൽ എനിക്കൊരു പ്രണയമുണ്ടായിട്ടില്ല. ഞാൻ ഒരിക്കലെ പ്രണയിച്ചിട്ടുള്ളു അതൊരു ഇന്ത്യൻ വനിതയായിരുന്നു. ആ കുട്ടിയെ കല്യാണം കഴിക്കാൻ ഞാൻ ആ​ഗ്രഹിച്ചിരുന്നു.

പക്ഷെ ഒരു ക്രോണിക്ക് ബാച്ചിലറായി ജീവിക്കാനായിരുന്നു എന്റെ തീരുമാനം. പിന്നീടാണ് കോളജിൽ പഠിക്കുന്ന പെൺകുട്ടിയെ കണ്ട് മുട്ടിയതും പ്രണയത്തിലായതും വിവാഹം കഴിക്കാൻ ശ്രമിച്ചതും. അത് നടക്കാതെ വന്നതോടെ ഇനി അങ്ങോട്ട് ക്രോണിക്ക് ബാച്ചിലറായി ജീവിക്കാമെന്ന് വീണ്ടും ഞാൻ തീരുമാനിച്ചു. അല്ലാതെ വേറെ പ്രണയങ്ങൾ ഉണ്ടായിട്ടില്ല.

Babu Antony  charmila

പക്ഷെ ഒരുപാട് പേർ ബാബു ആന്റണിയെ പ്രണയിക്കുന്നുവെന്ന് പറയാറുണ്ട്. ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ആളുകൾ വരെ എന്നെ പ്രണയിക്കുന്നുവെന്ന് ക്ലെയിം ചെയ്തിട്ടുണ്ട്. ഏതെങ്കിലും സ്ത്രീ എന്നോട് താൽപര്യം കാണിച്ചാൽ പിന്മാറാൻ ഞാൻ ആവശ്യപ്പെടാറുണ്ട് എന്നാണ് ബാബു ആന്റണി ജീവിതത്തിലുണ്ടായിട്ടുള്ള പ്രണയം വെളിപ്പെടുത്തി ഒരിക്കൽ പറഞ്ഞത്.

എന്നാൽ ബാബു ആന്റണിയും താനും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും അദ്ദേഹം വിവാഹത്തില്‍ നിന്നും പിന്‍മാറിയതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ചുവെന്നും ചാർമിള തുറന്ന് സമ്മതിച്ചിട്ടുണ്ട്. അതുെകാണ്ട് തന്നെ ബാബു ആന്റണിയുടെ വീഡിയോ വൈറലായപ്പോൾ വലിയ വിമർശനമാണ് ആരാധകരിൽ നിന്നും ഉണ്ടായത്.

ബാബു ആന്റണിയോട് ഒരുപാട് ഇഷ്ടം തോന്നിയ ഒരു കാലഘട്ടമുണ്ടായിരുന്നു ഇപ്പോൾ വെറും പുച്ഛം മാത്രം തോന്നുന്നു. കാരണം ഒരു വിധം ബുദ്ധിയുള്ള എല്ലാവർക്കും മനസിലാകും ബാബു ആന്റണി പറയുന്നത് പച്ചക്കള്ളമാണെന്ന്.

ചാർമിള പറയുന്നതിൽ വളരെ ആത്മാർത്ഥത ഉണ്ടായിരുന്നു. ബാബു ആന്റണി പറയുന്നത് കേൾക്കുമ്പോൾ തന്നെ അറിയാം വെറുതെ പറയുന്നതാണെന്ന്. പ്രേമിച്ച പെണ്ണിനെ തള്ളി പറയുന്ന ബാബു ആന്റണിക്ക് നട്ടെല്ലില്ലെന്ന് പറയേണ്ടി വരും എന്നിങ്ങനെയാണ് കമന്റുകൾ വന്നത്.

യുഎസില്‍ പോയി വന്ന ശേഷം വിവാഹം ചെയ്യാമെന്നായിരുന്നു ബാബു ആന്റണി പറഞ്ഞിരുന്നതെന്നും എന്നാല്‍ യുഎസില്‍ പോയ ബാബു പിന്നീട് മടങ്ങി വന്നില്ലെന്നുമാണ് ചാർമിള ബാബു ആന്റണിയുമായി വേർപിരിഞ്ഞതിനെ കുറിച്ച് സംസാരിക്കവെ ഒരിക്കൽ പറഞ്ഞത്.

More from Filmibeat

Read more about: babu antony charmila
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X