'വിവാഹത്തിന് മുമ്പ് ഞാൻ ലിവിങ് റ്റുഗെദറായിരുന്നു, ഇന്ത്യയിൽ ഇപ്പോൾ ഇത് കോമണായി'; ഭാര്യയെ കുറിച്ച് ബാബു ആന്റണി
ഒരു കാലത്ത് ബാബു ആന്റണി എന്ന നടൻ ഒരു വിഭാഗം പ്രേക്ഷകരുടെ ആവേശവും രോമാഞ്ചവും ആയിരുന്നു എന്നതിൽ യാതൊരു സംശയവും ഉണ്ടാവില്ല ആർക്കും. ഒരു പക്ഷെ മറ്റൊരു നടനും കിട്ടിയിട്ടില്ലാത്ത സ്വീകാര്യത ഈ നടന് തൊണ്ണൂറുകളിൽ കിട്ടിയിട്ടുണ്ട്.
തേനീച്ച കുത്തിയാൽ പോലും ഭാവം വരാത്ത മുഖമെന്ന് ഇടുക്കി ഗോൾഡിൽ ബാബു ആന്റണിയെ കൂട്ടുകാർ കളിയാക്കുന്നുണ്ട്. പലരും പറയാറുണ്ട് ബാബു ആന്റണി നല്ല നടനല്ലെന്ന് എന്നാൽ സത്യം അതല്ല അധികം ഭാവങ്ങൾ വാരിവിതറുന്ന പല നടന്മാരേക്കാളും വളരെ മികച്ച അഭിനയം അദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്.
വൈശാലി, ശയനം എന്നീ സിനിമകൾ അദ്ദേഹത്തിന്റെ അഭിനയ മികവ് മാത്രം എടുത്ത് കാണിച്ചവയാണ്. ചിലമ്പ് എന്ന കളരിക്കും കരാട്ടെയ്ക്കും പ്രാധാന്യമുള്ള ഭരതൻ ചിത്രത്തിലൂടെയാണ് പൊൻകുന്നംകാരനായ എംബിഎക്കാരൻ ബാബു ആന്റണി സിനിമാരംഗത്ത പ്രവേശിച്ചത്.
മാർഷ്യൽ ആർട്ട്‌സിൽ മികവ് തെളിച്ച അദ്ദേഹം അതിന്റെ ആത്മാവ് വെച്ചുകൊണ്ടുള്ള ഒരു മെത്തേഡാണ് സ്വീകരിച്ചിട്ടുള്ളതെന്ന് പറഞ്ഞിട്ടുണ്ട്.
ഒരു ഭടനായി കുന്തം പിടിക്കാൻ വന്ന ബാബു ആന്റണിക്ക് സിനിമയുടെ സൗന്ദര്യാത്മകതയെപ്പറ്റി ചിന്തിച്ചാണ് വൈശാലിയിലെ രാജാവിന്റെ വേഷം ഭരതൻ കൊടുത്തത്.

കൈയിൽ കിട്ടിയ ക്യാരക്റ്റർ റോളുകൾ ആദ്യകാലം മുതൽക്കെ ബാബു ആന്റണി നന്നാക്കാൻ ആവതും ശ്രമിച്ചു. പക്ഷെ കൊമേഷ്യൽ സിനിമയുടെ ടൈപ്പ് കാസ്റ്റിങിൽ അദ്ദേഹം പെട്ട് പോയി.
കൂടിക്കാഴ്ച, കൗരവർ, ഇടുക്കി ഗോൾഡ് എന്നിവയിലും അദ്ദേഹം ചിരിച്ചും രസിച്ചും സെന്റിമെന്റലായും അഭിനയിച്ചും ആളുകളെ രസിപ്പിച്ചിരുന്നു.

റഷ്യൻ-അമേരിക്കൻ പൗരത്വമുള്ള ഇവാൻജനിയാണ് ബാബു ആന്റണിയുടെ ഭാര്യ. ആർതർ, അലക്സ് എന്നിവർ മക്കളാണ്. സിനിമയിൽ സജീവമായിരുന്ന കാലത്ത് നടി ചാർമിളയും ബാബു ആന്റണിയും കുറച്ച് കാലം പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞു.
ഇപ്പോഴിത താൻ വിവാഹത്തിന് മുമ്പ് ലിവിങ് റിലേഷനിലായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബാബു ആന്റണി. കൈരളിക്ക് വളരെ വർഷം മുമ്പ് താരം നൽകിയ അഭിമുഖത്തിലാണ് ആ വെളിപ്പെടുത്തലുള്ളത്.

ബാബു ആന്റണിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം.... 'മുടി നീട്ടി വളര്‍ത്തിയിരുന്ന സമയത്ത് മോശം കമന്റുകളൊന്നും നേരിടേണ്ടി വന്നിട്ടില്ല. പൂനെയില്‍ പൊതുവെ നല്ല തണുപ്പാണ്.'
'കുറച്ച് മുടിയും താടിയുമൊക്കെയുണ്ടെങ്കില്‍ വാമപ്പായിരിക്കും. ഡെയ്‌ലി ഷേവ് ചെയ്യാനൊക്കെ തുടങ്ങിയാല്‍ ഡ്രൈയാവും. ഞാനങ്ങനെ സ്റ്റൈലായി വളര്‍ത്തിയതൊന്നുമല്ല പക്ഷെ എനിക്കിഷ്ടമാണ് താടിയും മുടിയും.'
'ആ സമയത്തും കമ്മലൊന്നും ഇടത്തില്ലായിരുന്നു. സിനിമയ്ക്കായി ചെന്നൈയിലെത്തിയപ്പോള്‍ എന്റെ ഈ സ്‌റ്റൈല്‍ അവര്‍ക്കിഷ്ടമാവുമോയെന്ന തരത്തില്‍ എനിക്ക് ആശങ്കയുണ്ടായിരുന്നു.'

'ഭരതേട്ടന്‍ നല്ല ദീര്‍ഘവീക്ഷണം ഉള്ളയാളാണ്. അദ്ദേഹത്തിനിത് ഇഷ്ടപ്പെട്ടു. ജനങ്ങള്‍ക്കും ഇത് ഇഷ്ടമായി. ഇഷ്ടമായില്ലെങ്കില്‍ എനിക്ക് പ്രശ്‌നമായേനെ. ഒരുപാട് കുട്ടികള്‍ ഈ സ്റ്റൈല്‍ അനുകരിക്കാനായി ശ്രമിച്ച് പ്രശ്‌നങ്ങളുണ്ടായതായി വാര്‍ത്ത വന്നിരുന്നു.'
'ഇന്‍ഡസ്ട്രിയിലുള്ളവരൊക്കെ ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ബാബുച്ചേട്ടന്റെ സ്റ്റൈല്‍ അന്ന് ഞങ്ങള്‍ ഫോളോ ചെയ്തിരുന്നുവെന്ന് സിനിമാക്കാരൊക്കെ പറഞ്ഞിരുന്നു.'

'അമേരിക്കയും ഇന്ത്യയുമായി കറങ്ങി നടക്കുകയാണ്. ഫാമിലി അവിടെയാണ്. അമേരിക്ക അല്ലെങ്കില്‍ ഇന്ത്യ എന്ന മട്ടിലാണ് ഇപ്പോഴത്തെ യാത്രകള്‍. കൊറോണയ്ക്ക് മുമ്പ് ഞങ്ങള്‍ യൂറോപ്പ് ട്രിപ്പ് നടത്തിയിരുന്നു. പൊതുവെ യാത്രകള്‍ ഇഷ്ടപ്പെടുന്നയാളാണ്.'
'ലിവിങ്ങ് റ്റുഗദറിനെക്കുറിച്ച് എനിക്ക് മോശം പറയാനാവില്ല. വിവാഹത്തിന് മുമ്പ് ഞാന്‍ ലിവിങ് റ്റുഗദറായിരുന്നു. ഓരോ രാജ്യത്തും ഓരോ സംസ്‌കാരമല്ലേ. ഒരു പരിചയവുമില്ലാത്ത ആള്‍ക്കാർ കാണുന്നു കല്യാണം കഴിച്ച് ജീവിതകാലം മുഴുവനും താമസിക്കുന്നു.'
'ഇതെങ്ങനെയാണ് സാധിക്കുന്നതെന്ന് അമേരിക്കയിലുള്ളവര്‍ ചോദിക്കാറുണ്ട്. ഒരു പരിചയവുമില്ലാത്ത രണ്ടുപേര്‍ എങ്ങനെ ഒന്നിച്ച് ജീവിക്കുന്നു എന്നിട്ട് കല്യാണം കഴിക്കുന്നു ഇതെങ്ങനെ സാധിക്കുന്നുവെന്ന് നമ്മള്‍ ചോദിക്കും. ഇന്ത്യയിലും ഇപ്പോള്‍ ലിവിങ് റ്റുഗദര്‍ കോമണായിരിക്കുകയാണ്' ബാബു ആന്റണി പറഞ്ഞു.


Click it and Unblock the Notifications











