'എന്നെ എടുത്തെറിഞ്ഞു, ദൈവമേയെന്ന് വിളിച്ചു.. മോഹൻലാൽ, പരിക്ക് പറ്റി രക്തം വന്നു'; ബാബു ആന്റണി!
ബാബു ആന്റണി എന്നാൽ നമുക്ക് കാലാതീതമായ ഒരാവേശമാണ്. വില്ലത്തരങ്ങളും ആക്ഷനും സംസാരവും എന്നുവേണ്ട അദ്ദേഹത്തെ സംബന്ധിക്കുന്നതെന്തും നമുക്ക് വിരസതയില്ലാത്ത ഒരു അനുഭവമാണ് അന്നും ഇന്നും. കരോട്ടെ താരമെന്ന നിലയിലും ബാബു ആന്റണി ജനശ്രദ്ധ നേടിയെടുത്തിരുന്നു. അദ്ദേഹത്തിൻറെ ഏറ്റവും മികച്ച സമ്പാദ്യം ആരോഗ്യമുള്ള വടിവൊത്ത ശരീരമായിരുന്നു, നായകനായും, പ്രതിനായകനായും തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച ഒരുകാലത്തെ ഇതിഹാസ താരമായിരുന്നു ബാബു ആന്റണി. ഒരു പക്ഷെ ജയന് ശേഷം യൂത്ത് പ്രേക്ഷകർക്കിടയിൽ വലിയൊരു ഇമേജ് സൃഷ്ടിച്ചെടുത്ത താരം കൂടിയാണ് അദ്ദേഹം.

ഭരതൻ സംവിധാനം ചെയ്ത ചിലമ്പ് എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച ബാബു ആന്റണി തുടക്കകാലങ്ങളിൽ നിരൂപണ ശ്രദ്ധ നേടിയെടുത്ത ക്ലാസിക് ടൈപ്പ് ചിത്രങ്ങളിലാണ് അധികവും വേഷമിട്ടത്. ബോക്സർ, ചന്ത, കമ്പോളം, തുടങ്ങിയ ടിപ്പിക്കൽ ചിത്രങ്ങളിൽ ബാബു ആന്റണി അഭിനയിച്ചങ്കിലും ഇവയെല്ലാം വാണിജ്യ വിജയം നേടിയ ചിത്രങ്ങളായിരുന്നു. എല്ലാം ഒരേ ഫോർമാറ്റിൽ ഒരുക്കപ്പെട്ടവയാണെങ്കിലും അതിൽ നല്ലൊരു തുടക്കവും അതിനൊത്ത ഒരു ഏൻഡ് പഞ്ചുമുണ്ടായിരുന്നു. ബാബു ആന്റണിയുടെ താര പരിവേഷത്തിന് നിർണായകമായ സിനിമകൾ എഴുതി നൽകിയത് കലൂർ ഡെന്നിസ് എന്ന തിരക്കഥാകൃത്തായിരുന്നു.
എം.ടി-ഭരതൻ ടീമിന്റെ വൈശാലി എന്ന ചിത്രത്തിലെ കഥാപാത്രമാണ് ബാബു ആന്റണിയെ ജനപ്രിയനാക്കിയത്. നാടോടി എന്ന മോഹൻലാൽ ചിത്രത്തിൽ സംഘട്ടനം ചെയ്തപ്പോൾ സംഭവിച്ച അപകടത്തെ കുറിച്ച് ബാബു ആന്റണി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. മോഹൻലാൽ അടക്കമുള്ളവർ ദൈവമേ എന്ന് വിളിച്ചുവെന്നാണ് ബാബു ആന്റണി പറഞ്ഞത്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായിരുന്നു നാടോടി. ബാബു ആന്റണിക്ക് വില്ലൻ വേഷമായിരുന്നു. മോഹിനിയായിരുന്നു ചിത്രത്തിൽ നായിക. സിൽക്ക് സ്മിത ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ അഭിനയിച്ചിട്ടുണ്ട്.
'എനിക്ക് സംഘട്ടന രംഗങ്ങൾ ചെയ്യുമ്പോൾ ഡ്യൂപ്പിനെ വെക്കുന്നതിനോട് താൽപര്യമില്ല. നാടോടിയിലെ സംഘട്ടനം എടുക്കുമ്പോൾ ഗ്ലാസ് ഇട്ട മേശയിലേക്ക് വീഴുന്ന രംഗമുണ്ട്. മോഹൻലാൽ ആക്ഷൻ കാണിക്കുമ്പോൾ ഞാൻ തലകുത്തി മറിഞ്ഞ് അതിന് മുകളിലേക്ക് വീഴണം. ശരിക്കും ഗ്ലാസ് തന്നെയായിരുന്നു വെച്ചിരുന്നത്. ആക്ഷൻ കാണിക്കുന്നതിന് മുമ്പ് തന്നെ മോഹൻലാൽ ദൈവമേ എന്ന് വിളിച്ച ശേഷമാണ് തുടങ്ങിയത്. പക്ഷെ ആക്ഷൻ പറഞ്ഞപ്പോൾ ഞാൻ പോയി വീണ് ചില്ല് പൊട്ടി ദേഹത്തെല്ലാം ഗ്ലാസ് കയറി രക്തം വന്നു. ഉടൻ ആശുപത്രയിൽ പോയി മരുന്നൊക്കെ വെച്ചു. ആക്ഷൻ ശരിയായ ചെയ്യണമെന്നാണ് ആഗ്രഹം. നായകൻ അടിക്കുമ്പോൾ പറന്ന് പോയി വീഴുന്ന രംഗങ്ങളിൽ ഒന്നും അഭിനയിക്കാൻ താൽപര്യമില്ല' ബാബു ആന്റണി പറയുന്നു.


Click it and Unblock the Notifications











