ഞാനും ഭാര്യയും കിടക്കുന്ന മുറിയിലേക്ക് കുറേ സ്ത്രീകൾ വന്നു! സ്വന്തം വീട്ടിലുണ്ടായ സംഭവത്തെ പറ്റി ബാബു ആൻ്റണി
മലയാള സിനിമയിലെ ആക്ഷന്‍ ഹീറോ എന്ന വിളിപ്പേര് സ്വന്തമാക്കിയ താരമാണ് ബാബു ആന്റണി. നിരവധി സിനിമകളില്‍ നായകനായും വില്ലനായിട്ടുമൊക്കെ നിറഞ്ഞ് നിന്ന താരം ഇടയ്ക്ക് കുറേ കാലം അഭിനയത്തില്‍ നിന്നും മാറി നിന്നിരുന്നു. റഷ്യന്‍ സ്വദേശിനിയായുമായി വിവാഹം കഴിഞ്ഞതോട് കൂടിയാണ് സിനിമ പോലും വേണ്ടെന്ന് വെച്ച് ബാബു ആന്റണി വിദേശത്തേക്ക് പോയത്.
മാത്രമല്ല തന്റെ ഭാര്യ നാടായ പൊന്‍കുന്നത്തേക്ക് വന്നതിനെ പറ്റിയും അവിടെ താമസിച്ചതിനെ കുറിച്ചുമൊക്കെ പറയുകയാണ് നടനിപ്പോള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാതാപിതാക്കളുടെ കൂടെ ഒന്നിച്ച് ജീവിച്ച വീടിനെ കുറിച്ചും മാതാപിതാക്കളെ പറ്റിയുമൊക്കെ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ പറയുകയായിരുന്നു താരം.

തന്റെ വീട്ടില്‍ ഒരുപാട് പേര്‍ സന്തോഷത്തോടെ ജീവിച്ചിരുന്നു. എന്റെ കസിന്‍സിനെയൊക്കെ പിതാവ് പഠിപ്പിച്ചിട്ടുണ്ട്. ആ രീതിയിലുള്ള ഉപദേശങ്ങളും ഒരു വൈഡര്‍ അപ്രോച്ചുമായിരുന്നു പിതാവിന്. അങ്ങനെയായത് കൊണ്ടാണ് നമുക്ക് ജീവിതത്തോട് തുറന്ന മനസുമായി ചിന്തിക്കാന്‍ സാധിച്ചതെന്നാണ് നടന്‍ പറയുന്നത്.
അക്കാലത്ത് ഡേറ്റിങ്ങെന്നും ലിവിംഗ് ടുഗദറെന്നും പറഞ്ഞാല്‍ അധികമാരും കേട്ടിട്ട് പോലുമില്ല. എന്നാല്‍ വിവാഹത്തിന് മുന്‍പ് ഞാനും എന്റെ ഭാര്യയും ഡേറ്റിങ്ങിലും ലിവിംഗ് ടുഗദറിലുമായിരുന്നു. അതിന് ശേഷമാണ് വിവാഹം കഴിക്കുന്നത്.
ഒരു വര്‍ഷം ലിവിംഗ് ടുഗദറായി ഈ വീട്ടില്‍ വന്ന് താമസിച്ചിരുന്നു. അതൊക്കെ വീട്ടുകാര്‍ സ്വീകരിച്ചു. ഞാനും അപ്പനെ പോലെ അഡ്‌വാന്‍സ്ഡ് ചിന്താഗതിക്കാരന്‍ ആയിരുന്നു. ഞങ്ങള്‍ കല്യാണം കഴിച്ചതാണോ അല്ലയോ എന്നതിനെ പറ്റിയൊന്നും നാട്ടുകാര്‍ക്ക് ധാരണയില്ലായിരുന്നു.

വേറൊരു രാജ്യത്ത് പോയി ജീവിച്ചാല്‍ ശരിയാവുമോ എന്ന് അവള്‍ക്ക് അറിയില്ലല്ലോ. അതുകൊണ്ടാണ് എന്റെ ജന്മനാടായ പൊന്‍കുന്നം കാണാനും അവിടെ താമസിക്കാനും വന്നത്. ആദ്യമെത്തിയപ്പോള്‍ ചൂട് കാരണം ചങ്കുപൊട്ടി പോവുന്നത് പോലൊരു അവസ്ഥയായിരുന്നു. പക്ഷേ എന്നാലും ഇവിടെ താമസിച്ചു. അങ്ങനെ വിവാഹം കഴിച്ചു. ശേഷം ഒന്‍പത് വര്‍ഷത്തോളം ജീവിച്ചതും ഇവിടെയാണ്. ഇളയമകന്‍ കോട്ടയത്താണ് ജനിക്കുന്നത്.
തന്നെ കാണാന്‍ ആളുകളൊക്കെ വീട്ടില്‍ വരുന്നത് കൊണ്ട് താനും ഭാര്യയും മക്കളുമൊക്കെ കൂടുതല്‍ നിന്നത് വീടിന്റെ താഴത്തെ നിലയിലാണ്. ബാബു ആന്റണിയെ കാണണമെന്ന് പറഞ്ഞാണ് പലരും വരാറുള്ളത്. ഒരിക്കല്‍ താനും ഭാര്യയും മക്കളുമൊക്കെ ഒരുമിച്ചുള്ള സമയത്ത് രസകരമായൊരു സംഭവം നടന്നു.
ഞാനും ഭാര്യയും ഉറങ്ങുകയാണ്. മക്കള്‍ അടുത്തിരിപ്പുണ്ട്. ഉറക്കത്തില്‍ കണ്ണ് തുറന്നപ്പോള്‍ കുറേ മാലാഖമാര്‍ ചുറ്റും നില്‍ക്കുന്നത് പോലെ കണ്ടു. ഒന്നൂടി കണ്ണ് തുറന്ന് നോക്കിയപ്പോഴാണ് യൂണിഫോം ഇട്ട കുറേ സ്ത്രീകളാണ് ചുറ്റും നില്‍ക്കുന്നത്. അവര്‍ പത്തിരുപത്തിയഞ്ച് പേരോളമുണ്ട്. ഞങ്ങളെ നോക്കി നില്‍ക്കുവാണ്. അമ്മച്ചി ഞങ്ങളെ കാണാന്‍ വേണ്ടി അകത്തേക്ക് കയറ്റി വിട്ടതായിരുന്നു എന്നും നടന്‍ പറയുന്നു.


Click it and Unblock the Notifications











