തരംഗമായ ആ ചിത്രത്തില്‍ മകനെ ഹീറോ വേഷത്തിലേക്ക് വിളിച്ചിരുന്നു! തുറന്നുപറഞ്ഞ് ബാബു ആന്റണി

By Prashant V R

മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം ഇഷ്ടതാരങ്ങളില്‍ ഒരാളാണ് ബാബു ആന്റണി. നടന്റെതായി പുറത്തിറങ്ങിയ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. തൊണ്ണൂറുകളിലാണ് ബാബു ആന്റണിയുടെ സിനിമകള്‍ ബോക്‌സോഫീസില്‍ തകര്‍ത്തോടിയിരുന്നത്. ബോക്‌സര്‍, കമ്പോളം, ചന്ത പോലുളള സിനിമകളെല്ലാം ബാബു ആന്റണിയുടെതായി പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. നായകവേഷങ്ങള്‍ക്ക് പുറമെ സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ സിനിമകളില്‍ അഭിനയിച്ചിരുന്നു ബാബു ആന്റണി.

മലയാളത്തില്‍ കഴിഞ്ഞ വര്‍ഷം മിഖായേല്‍ എന്ന ചിത്രമാണ് നടന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. സിനിമകള്‍ക്കൊപ്പം ആയോധന കലകളിലും പ്രാവീണ്യം നേടിയ താരമാണ് ബാബു ആന്റണി. അമേരിക്കയില്‍ സ്വന്തമായി മാര്‍ഷ്യല്‍ ആര്‍ട്‌സ് സ്‌കൂളുമുണ്ട് താരത്തിന്. അടുത്തിടെയാണ് ബാബു ആന്റണിയുടെ മകന്‍ ആര്‍തര്‍ കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയിരുന്നത്. ഇതിന്റെ ചിത്രം ബാബു ആന്റണി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നത്.

അതേസമയം കുടുംബത്തെ കുറിച്ച്

അതേസമയം കുടുംബത്തെ കുറിച്ച് ബാബു ആന്റണി ഒരഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഭാര്യക്ക് മക്കളെ ആക്ഷന്‍ സിനിമ കാണിക്കുന്നതില്‍ താല്‍പര്യമില്ലായിരുന്നുവെന്ന് ബാബു ആന്റണി പറയുന്നു. മുമ്പ് മക്കളെ ആക്ഷന്‍ സിനിമകള്‍ കാണിക്കുന്നതിന് ഈവ് എന്നോട് വഴക്കിടുമായിരുന്നു.

പക്ഷേ അവരെ

പക്ഷേ അവരെ മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിപ്പിക്കാന്‍ എതിര്‍പ്പൊന്നും ഇല്ലായിരുന്നു, എന്റെ തല തൊട്ടപ്പനായ മാഷിന് കീഴില്‍ തന്നെ ആര്‍തര്‍ പഠിച്ചു തുടങ്ങണമെന്ന ആഗ്രഹം കാരണം അഞ്ചാം വയസ്സില്‍ സെബാസ്റ്റ്യന്‍ സാറിന് കീഴില് അവന്‍ കരാട്ടെ പഠിക്കാന്‍ തുടങ്ങി. പിന്നീട് കൊച്ചിയിലേക്ക് മാറിയപ്പോള്‍ ഞാന്‍ തന്നെ തുടര്‍ന്ന് പരിശീലിപ്പിച്ചു.

മകന്റെ മാര്‍ഷ്യല്‍ ആര്‍ട്‌സ്

മകന്റെ മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠനത്തെ കുറിച്ച് അഭിമുഖത്തില്‍ ബാബു ആന്റണി പറഞ്ഞു. മകനെ സിനിമാ നടനായി കാണാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും ബാബു ആന്റണി പറയുന്നു. ജയസൂര്യ ലീഡ് റോള്‍ ചെയ്ത സിനിമയില്‍ മകനെ നായകനാകാന്‍ വിളിച്ചിരുന്നുവെന്നും പക്ഷെ അവന് ആത്മവിശ്വാസം ഇല്ലാതിരുന്നത് കൊണ്ട് ഫിലിപ്‌സ് ആന്‍ഡ് മങ്കി പെന്‍ എന്ന സിനിമയില്‍ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു.

അഭിനയിക്കാന്‍ മോഹമുണ്ടോ

അഭിനയിക്കാന്‍ മോഹമുണ്ടോ എന്ന് മക്കളോട് ഇതുവരെ ചോദിച്ചിട്ടില്ലെന്നും എന്നാല്‍ മക്കളെ സിനിമാ നടന്മാരായി കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ബാബു ആന്റണി വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു. ആര്‍തറിന് ചെറുപ്പത്തില്‍ ഇരുട്ട് വലിയ പേടിയായിരുന്നു. അതുകൊണ്ട് തിയ്യേറ്ററിലൊന്നും സിനിമ കാണാന്‍ പോയിട്ടേയില്ല.

Recommended Video

CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam
തിയ്യേറ്ററില്‍ പോയി

തിയ്യേറ്ററില്‍ പോയി ഒരു സിനിമ പോലും കാണും മുന്‍പ് ആര്‍തര്‍ സിനിമയില്‍ അഭിനയിച്ചു. എനിക്കൊപ്പം ഇടുക്കി ഗോള്‍ഡില്‍ അന്നവന് ഏഴ് വയസേയുളളു. ഫിലിപ്പ്‌സ് ആന്‍ഡ് മങ്കി പെന്‍ എന്ന സിനിമയിലെ നായകനാവാന്‍ ആര്‍തറിനെ വിളിച്ചിരുന്നു. പക്ഷേ അവന് കോണ്‍ഫിഡന്‍സില്ലായിരുന്നു. പക്ഷേ അതിലെ പാട്ട് പാടി. അഭിനയിക്കാന്‍ ഇനിയും മോഹമുണ്ടോ എന്നൊന്നും അവരോടൊന്നും ചോദിച്ചിട്ടില്ല. അവര്‍ നടന്മാരായി വരണമെന്ന് എനിക്ക് മോഹമുണ്ട്. ദൈവം അനുഗ്രഹിച്ചാല്‍ അങ്ങനെ നടക്കട്ടെ. ബാബു ആന്റണി അഭിമുഖത്തില്‍ പറഞ്ഞു.

Read more about: babu antony
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X