ഓൻ വന്നു ഇനി ശരിയാക്കി കൊളളും, അങ്ങനെ ബാബു ആന്റണി എന്റെയും അടുത്ത ആളായി മാറി...

ആക്ഷൻ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് ബാബു ആന്റണി. സംഘട്ടനങ്ങൾക്ക് പുതിയ നിർവചനം നൽകിയ ബാബു ആന്റണി തെന്നിന്ത്യൻ സിനിമയിലെ ആക്ഷൻ ഹീറോ എന്നാണ് അറിയപ്പെടുന്നത്. നായക വേഷങ്ങളെക്കാളും കൂടുതൽ വില്ലൻ കഥാപാത്രങ്ങളായിരുന്നു ബാബു ആന്റണിയെ തേടി എത്തിയത് . അതുവരെ കണ്ട വില്ലന്മാരിൽ നിന്ന് ഏറെ വ്യത്യസ്തമായിട്ടായിരുന്നു ബാബു ആന്റണിയുടെ എൻട്രി.. ഒരിടവേളക്ക് ശേഷം പ്രശസ്ത സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്യാൻ പോകുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രമായ പവർ സ്റ്റാറിലൂടെ നായകനായി വീണ്ടും മലയാളത്തിലേയ്ക്ക് തിരികെ എത്താൻ തയ്യാറെടുക്കുകയാണ് താരം.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബാബു ആന്റണിയെ കുറിച്ച് ആരാധകൻ എഴുതിയ കുറിപ്പാണ്. ആക്ഷൻ രാജാവ് ബാബു ആന്റണി എന്ന ക്യാപ്ഷനോടെയാണ് ആരാധകൻ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ സിനിമ ഓർമകളെ കുറിച്ചുള്ള കുറിപ്പ് വൈറലായിട്ടുണ്ട്. ആരാധകന്റെ പോസ്റ്റ് ബാബു ആന്റണി തന്റെ സോഷ്യൽ മീഡിയ പേജിലും പങ്കുവെച്ചിട്ടുണ്ട്.

ആക്ഷൻ രാജാവ്

ആക്ഷൻ_രാജാവ്:#ബാബു_ആന്റണി എന്ന് പറഞ്ഞു കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ കാരണം മുഴുവൻ
സമയവും വീട്ടിലിരിക്കുന്നതിന്റെ വിരസത മാറ്റാൻ ഞാൻ കൂടുതലും ആശ്രയിച്ചത് പുസ്തകങ്ങളെയും ടെലിവിഷനെയുമാണ്. കഴിഞ്ഞ ദിവസം സൂര്യ ടിവിയിൽ ബാബു ആന്റണി നായകനായ രാജധാനി എന്ന സിനിമ കണ്ടിരുന്നു. രാജധാനി സിനിമ കണ്ടതിന് ശേഷം കുട്ടികാലത്തെ സിനിമാ ഓർമ്മകളെ ഞാൻ റീകമ്പോസ് ചെയ്യാൻ ശ്രമിച്ചു.സിനിമയുടെ കലാമൂല്യത്തെ കുറിച്ചും

  എല്ലാരേം ശരിയാക്കി കൊളളും

എന്റെ തൊട്ടുത്ത സീറ്റിലിരുന്ന അച്ഛൻ എന്നെ നോക്കി പറഞ്ഞു "ഇനി പേടിക്കേണ്ട ഓൻ വന്നു ഇനി എല്ലാരേം ശരിയാക്കി കൊളളും".തൊണ്ണൂറുകളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്നത് മമ്മൂട്ടി,മോഹൻ ലാൽ,സുരേഷ് ഗോപി എന്നിവരായിരുന്നു.1993-മുതൽ യുവാക്കളുടെ ഹൃദയത്തിൽ ഒരു പുതിയ താരം കടന്നു കൂടിയിരിക്കുന്നു. നീളൻ മുടിയുളള. മാർഷ്യൽ ആർട്സിൽ കറുത്ത ബെൽട്ടുളള...ആക്ഷനിൽ മലയാളികൾക്ക് പുതിയ ദൃശ്യാനുഭവം പകർന്നു തന്ന ബാബു ആന്റണി എന്റെയും അടുത്ത ആളായി മാറി.
ഞാൻ ആറാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് മരണമെന്ന ഇരുണ്ട ഗുഹാമുഖം അച്ഛനിലൂടെ അനുഭവവേദ്യമായത്.

ബാബു ആന്റണി  ഫാൻ ആക്കിയത്

ബാബു ആന്റണിയുടെ ആരാധകനാക്കി എന്നെ മാറ്റിയത് അച്ഛനായിരുന്നു.ഞാനും ഏട്ടനും ശ്രീജിത്തും, കല്ലാരത്തെ നിശാന്തുമൊക്കെമുടി നീട്ടി വളർത്തി ബാബു ആന്റണിയോടുളള ഞങ്ങളുടെ ആരാധന പരസ്യമായി പ്രഖ്യാപിച്ചു. മുതിയങ്ങ ശങ്കരവിലാസം സ്കൂളിൽ പഠിക്കുന്ന കാലത്ത് നൻമ ശ്രീജിത്തിന്റെ ഗ്യാങും ഫൈസലിന്റെ ഗ്യാങും തമ്മിൽ പലപ്പോഴും അടി ഉണ്ടാവാറുണ്ട്. അടിയുണ്ടാവുന്ന പല ഘട്ടങ്ങളിലും കമ്പോളം സിനിമയിലെ ബാബു ആന്റണിയെ അനുകരിച്ച് കാലുയർത്തുകയും, മുടി പുറകിലേക്ക് കെട്ടി, ഊഫ് എന്ന ശബ്ദവും പുറപെടുവിച്ച് എതിരാളികളുടെ മേൽ ഞങ്ങൾ മേൽകൈ നേടാറുണ്ട്.

നന്ദി പറഞ്ഞ്   ബാബു ആന്റണി

ഹൃദയസ്പർശിയായ കുറിപ്പിനൊപ്പമാണ് ആരാധകന്റെ പോസ്റ്റ് ബാബു ആന്റണി പങ്കുവെച്ചിരിക്കുന്നത്. എന്റെ സിനിമകൾ കാണാൻ സമയം കണ്ടെത്തുന്നതിനു നല്ല അഭിപ്രായങ്ങൾ പറയുന്നതിനും എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. ഞാൻ ഇതെല്ലാം വായിക്കുകയും അവ എന്റെ ഹൃദയത്തോട് ചേർത്തുവയ്ക്കുകയും ചെയ്യുന്നുണ്ട്. നന്ദി ഷിനിത്ത്. എല്ലാവർക്കും നന്ദി. സ്നേഹപൂർവം എന്ന് കുറിച്ച് കൊണ്ടാണ് ബാബു ആന്റണി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X