For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒരു കഷണം ചിക്കൻ താ ലാലേ'; ലാലിനും സോമനുമൊപ്പമുള്ള പഴയകാല ചിത്രം പങ്കുവെച്ച് ബാബു ആൻ്റണി

  |

  ഒരു കാലത്ത് മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ കയറിക്കൂടിയ താരമാണ് ബാബു ആൻ്റണി. ഇന്നും മലയാള സിനിമയിൽ സമാനതകളില്ലാതെ ബാബു ആന്റണിയുടെ കഥാപാത്രങ്ങൾ തലയുയർത്തിപ്പിടിച്ച് തന്നെ നിൽക്കുന്നുണ്ട്. കരാട്ടെ താരമെന്ന നിലയിലും ബാബു ആന്റണി ജനശ്രദ്ധ നേടിയെടുത്തിരുന്നു. അദ്ദേഹത്തിൻ്റെ ഏറ്റവും മികച്ച സമ്പാദ്യം ആരോഗ്യമുള്ള വടിവൊത്ത ശരീരമാണ്. ഒരുകാലത്ത് നായകനായും, പ്രതിനായകനായും തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച ഇതിഹാസ താരമായിരുന്നു ബാബു ആന്റണി.

  ഭരതൻ സംവിധാനം ചെയ്ത ചിലമ്പ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതം ആരംഭിച്ചത്. ആദ്യകാലങ്ങളിൽ നിരൂപണ ശ്രദ്ധ നേടിയെടുത്ത ക്ലാസിക് ടൈപ്പ് ചിത്രങ്ങളിലാണ് അധികവും വേഷമിട്ടത്. ബോക്സർ, ചന്ത, കമ്പോളം, തുടങ്ങിയ ടിപ്പിക്കൽ ചിത്രങ്ങളിൽ ബാബു ആന്റണി അഭിനയിച്ചെങ്കിലും ഇവയെല്ലാം വാണിജ്യ വിജയം നേടിയ ചിത്രങ്ങളായിരുന്നു. ഒരിടക്ക് സിനിമയിൽ നിന്ന് ഇടവേള എടുത്ത ശേഷം ഇടുക്കി ഗോൾഡ്, എസ്ര, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിലെല്ലാം പ്രാധാന്യമുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.

  Babu Antony

  അഭിനയ ലോകത്ത് നിന്ന് ഇടവേള എടുത്തെങ്കിലും സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ബാബു ആന്റണി. പഴയതും പുതിയതുമായ സിനിമാ വിശേഷങ്ങൾ പങ്കുവച്ചും കുടുംബ വിശേഷങ്ങൾ പങ്കുവച്ചും പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ സിനിമാ ഷൂട്ടിങ്ങിൻ്റെ ഇടവേളയിൽ എടുത്ത പഴയകാല ഒരു ചിത്രമാണ് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പവും എം ജി സോമനുമൊപ്പവും ഭക്ഷണം കഴിക്കുന്ന ചിത്രമാണ് 'ഒരു കഷണം ചിക്കൻ താ ലാലേ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിട്ടുള്ളത്.

  'ആരതിയുമായി എനിക്ക് ഇഷ്ടമുണ്ടെങ്കിൽ പ്രശ്നമുണ്ടോ?, സെലിബ്രിറ്റി എന്ന വിളി ഒരു ചമ്മലാണ്'; റോബിൻ

  നിമിഷനേരം കൊണ്ട് ഈ ചിത്രം ആരാധകരെല്ലാം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ ചിത്രത്തിന് യാതൊരു ബന്ധമില്ലാത്ത കമന്റ് നൽകി ഒരാരാധകൻ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. 'താങ്കൾ ഒരു ഇന്ത്യക്കാരനല്ലേ? രാജ്യം 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിലാണ്. അതിനെ സംബന്ധിച്ച് ഒന്നും താങ്കളുടെ പേജിൽ കാണാനില്ല...'എന്നതായിരുന്നു ആരാധകൻ്റെ കമന്റ്.

  വൈകാതെ തന്നെ ഇതിന് ബാബു ആന്റണി നൽകിയ മറുപടിയും ആരാധകർ ഏറ്റെടുത്ത് വൈറലാക്കുകയും ചെയ്തു. 'താങ്കൾ ഇന്ത്യയിൽ അല്ലേ, നാളെയാണ് സുഹൃത്തേ 75' എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.

  'ആറ് വർഷത്തോളം സ്നേഹിച്ചു, ശാരീരികമല്ലാത്ത മാനസീകമായിട്ടുള്ള പ്രണയം'; സാന്ത്വനത്തിലെ സേതു പറയുന്നു!

  ബാബു ആന്റണിയുടെ ഏറ്റവും പുതിയ ചിത്രം പവർ സ്റ്റാർ ആണ്. ഒമർ ലുലുവിൻ്റെ സംവിധാനത്തിലാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്.
  ബാബു ആന്റണിക്കൊപ്പം അബു സലീമും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പത്തു വർഷത്തിന് ശേഷമാണ് ബാബു ആന്റണി നായകനായി തിരിച്ചെത്തുന്നത്. ഡ്രഗ് മാഫിയയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. മുഴുനീള ആക്ഷൻ ചിത്രമായൊരുക്കുന്ന പവർ സ്റ്റാർ റോയൽ സിനിമാസും ജോയ് മുഖർജി പ്രൊഡക്ഷൻസും ചേർന്നാണ് അവതരിപ്പിക്കുന്നത്.

  'ഞങ്ങൾ വഴക്ക് കൂടുമ്പോൾ മറ്റുള്ളവർ മാറി നിന്ന് കാണും, എന്നെ തള്ളിയിടാൻ പ്ലാൻ ചെയ്തിരുന്നു'; റെബേക്ക സന്തോഷ്!

  ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത് ഡെന്നീസ് ജോസഫാണ്. ഷമ്മി തിലകൻ, ശാലു റഹീം, റിയാസ് ഖാൻ, ഹരീഷ് കണാരൻ, അമീർ നിയാസ്, എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  Read more about: babu antony
  English summary
  Actor Babu Antony Shared A Old photo With Mohanlal and M G Soman Goes viral On Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X