സിനിമയുടെ അകത്ത് പ്രശ്‌നമുണ്ടാക്കാൻ കുറേ പേരുണ്ട്! നമ്മള് കാരണം ഷൂട്ടിങ്ങ് മുടങ്ങിയെന്ന് പറയും, ബാബു നമ്പൂതിരി

തൂവാനത്തുമ്പികളിലെ തങ്ങള്‍, നിറക്കൂട്ടിലെ അജിത്ത് അവിടുന്നിങ്ങോട്ട് നടന്‍ ബാബു നമ്പൂതിരി അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം ജനകീയമായിരുന്നു. ഓരോ സിനിമകൡും പ്രേക്ഷകരുടെ മനസില്‍ നിറയുന്ന തരത്തിലുള്ള റോളുകളാണ് നടന് ലഭിച്ചത്. നമ്പൂതിരിയായിട്ട് നിരവധി സിനിമകളില്‍ അഭിനയിച്ച് കഴിഞ്ഞു.

തന്റെ ഇതുവരെയുള്ള സിനിമാ ജീവിതത്തില്‍ നേരിടേണ്ടി വന്ന ചില പ്രതിസന്ധികളെ പറ്റി പറയുകയാണ് നടന്‍ ബാബു നമ്പൂതിരി. ഒരു സിനിമയുടെ ലൊക്കേഷനില്‍ നിന്നും മറ്റൊന്നിലേക്ക് ഓടി എത്താന്‍ പറ്റാതെ വന്നതിനെ കുറിച്ചാണ് മാസ്റ്റര്‍ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ബാബു നമ്പൂതിരി പറഞ്ഞത്. ഒപ്പം തനിക്കേറ്റവും വിഷമം തോന്നിയ കാര്യത്തെ കുറിച്ചും നടന്‍ വ്യക്തമാക്കി.

babu-namboothiri-

അഭിനയിക്കാന്‍ വരാമെന്ന് പറഞ്ഞ ദിവസം ചെന്നില്ലെങ്കില്‍ അത് സിനിമാക്കാര്‍ക്കിടയില്‍ വലിയ സംസാരമാവും. ഇങ്ങോര് കാരണം ഷൂട്ടിങ് മുടങ്ങിയെന്ന് കഥ വരും. സിനിമയ്ക്ക് അകത്ത് പ്രശ്‌നം ഉണ്ടാക്കാന്‍ വേണ്ടി കുറേ പേരുണ്ട്. അങ്ങനെ തന്നെ കുറിച്ച് കഥകള്‍ വന്നിട്ടുണ്ട്.

തനിയാവര്‍ത്തനം സിനിമയുടെ ലൊക്കേഷനില്‍ എന്നെ പൂട്ടിയിട്ടിരിക്കുകയാണെന്നാണ് ഒരു മാഗസിനില്‍ കഥ വന്നത്. സത്യത്തില്‍ തനിയാവര്‍ത്തനത്തില്‍ ഭ്രാന്തനായി അഭിനയിച്ചപ്പോള്‍ പൂട്ടിയിട്ടതായിരുന്നു. അതാണ് മാധ്യമങ്ങളില്‍ വന്നത്.

തൂവാനത്തുമ്പിയിലെ വേഷം ചെയ്യുന്നതിനൊപ്പം നാഗര്‍കോവിലില്‍ വച്ച് സ്വാതിതിരുന്നാളിന്റെയും ചിത്രീകരണം നടന്നിരുന്നു. രണ്ട് ദിവസം അവിടെ ആണെങ്കില്‍ അത് കഴിഞ്ഞ് ഇങ്ങോട്ട് വരും. ആ സമയത്ത് അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്നാണ് അഭിനയിച്ചത്. അക്കാലത്ത് സ്വസ്ഥമായി ഉറങ്ങാന്‍ പോലും പറ്റാറില്ലായിരുന്നു.

ഒരു ദിവസം നാഗര്‍കോവിലില്‍ നിന്നും നാല് മണിയ്ക്ക് എഴുന്നേറ്റ് ട്രെയിനിന് വരണം. സെവന്‍ ആര്‍ട്‌സ് മോഹനെ രാവിലെ എന്നെ വിളിക്കാന്‍ ഏല്‍പ്പിച്ചു. പക്ഷേ അദ്ദേഹം വിളിക്കാന്‍ താമസിച്ച് പോയി. ഒടുവില്‍ ഓടി പിടിച്ച് ട്രെയിന്‍ എടുക്കുന്നതിന് മുന്‍പ് അവിടെ എത്തി. പക്ഷേ ട്രെയിന്‍ എത്തിയപ്പോഴെക്കും ലേറ്റായി. രാവിലെ മുതലുള്ള ഷൂട്ടിങ്ങൊന്നും നടന്നില്ല.

babu-namboothiri-

സുകുമാരി ചേച്ചി എന്നെ വിളിച്ച് നേരത്തെ ചിത്രീകരണത്തിന് വരണമെന്ന് പറഞ്ഞിരുന്നു. അവര്‍ക്ക് ഷൂട്ടിങ്ങ് കഴിഞ്ഞ് മദ്രാസിലെത്താനുള്ളതാണ്. ശേഷം ചേച്ചി എന്നെ വിളിച്ച് സംസാരിച്ചു. 'ബാബു ഇത് തുടങ്ങിയിട്ടേ ഉള്ളു. അപ്പോള്‍ തന്നെ ഇങ്ങനെയായാല്‍ എങ്ങനെയാണെന്ന് ചോദിച്ചു',. അതെനിക്ക് വല്ലാത്ത വിഷമമായി പോയി. നമ്മുടെ തെറ്റല്ല അതെങ്കിലും അങ്ങനൊക്കെ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് നടന്‍ പറയുന്നു.

അതുപോലെ തൂവാനത്തുമ്പികളുടെ ചിത്രീകരണം മദ്രാസില്‍ നടക്കുമ്പോള്‍ തനിയാവര്‍ത്തനത്തിന്റെ ഡബ്ബിങ്ങിന് വിളിച്ചു. എന്തായാലും പോയേ പറ്റുകയുള്ളുവെന്ന് പറഞ്ഞ് ഫ്‌ളൈറ്റിലാണ് തിരുവനന്തപുരത്തേക്ക് പോകുന്നത്. അവിടെയും ഒരു ദിവസം ലേറ്റായിട്ടാണ് ചെല്ലുന്നത്. നടി പാര്‍വതി ഒരു ദിവസത്തെ ഡബ്ബിങ്ങിന് വന്നതാണ്. ഒടുവില്‍ സംവിധായകനൊക്കെ പാര്‍വതിയുടെ കാല് പിടിച്ച് പറഞ്ഞിട്ടാണ് ഒരു ദിവസം കൂടി നിര്‍ത്തിയത്.

തൂവാനത്തുമ്പികളിലെ വേഷം കുറച്ച് പ്രശ്‌നക്കാരന്റേതാണ്. അല്ലാതെ പാവത്താന്‍ കഥാപാത്രമല്ലെന്ന് പത്മരാജന്‍ പറഞ്ഞിരുന്നു. ഇടയ്ക്ക് ആ കഥാപാത്രത്തിന് ചെറിയ കറക്ഷന്‍ പറയും. ബാബു ആ നാടകത്തിന്റെ ശൈലി മാറ്റി, ബിഹേവ് ചെയ്താല്‍ മതിയെന്നാണ് അദ്ദേഹം പറയുക. കേരളത്തില്‍ എവിടെ ചെന്നാലും എന്നെ എല്ലാവരും വിളിക്കുക തൂവാനത്തുമ്പികളിലെ കഥാപാത്രത്തിന്റെ പേരായ തങ്ങള്‍ എന്നാണ്. ജോലിയും മറ്റുമൊക്കെ മോശമാണെങ്കിലും ആ കഥാപാത്രത്തെ അത്രയും ഇഷ്ടമാണ് ആളുകള്‍ക്ക്.

More from Filmibeat

Read more about: babu namboothiri
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X