'വിഗ്ഗ് ഊരിയപ്പോൾ ലാലിന്റെ യഥാർത്ഥ രൂപം കണ്ട് ലാലു അലക്സ് ഞെട്ടി, മമ്മൂട്ടി ഉറങ്ങുമ്പോൾ പോലും വിഗ്ഗ് ഊരാറില്ല'

നടന്മാരുടെ കാര്യത്തിൽ എപ്പോഴും ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് അവരുടെ സൗന്ദര്യവും പ്രായവും. ഒരോ അഭിനേതാവിന്റെയും പ്രധാന ആയുധം അവരുടെ ശരീരമാണ്. അതുകൊണ്ട് തന്നെ അത് സംരക്ഷിച്ച് നിലനിർത്തിക്കൊണ്ടുപോകുന്നതിന് ആവശ്യമായ ഫിറ്റ്നസ് ട്രെയിനിങ്, ഭക്ഷമ ക്രമം, സൗന്ദര്യം വർധിപ്പിക്കുന്നതിന് ആവശ്യമായ ചികിത്സകൾ എല്ലാം നടിമാരും നടന്മാരും എപ്പോഴും ചെയ്യാറുണ്ട്.

മോഹൻലാലിന് പ്രായം അറുപത്തിമൂന്നായി. എന്നാൽ ഇന്നും അ​ദ്ദേഹത്തെ കണ്ടാൽ അറുപത്തിമൂന്നുകാരനാണെന്ന തോന്നൽ വരില്ല. മുഖത്ത് ഇപ്പോഴും ചെറുപ്പമുണ്ട്.

അതുപോലെ തന്നെയാണ് മമ്മൂട്ടിയും വയസ് എഴുപത്തിരണ്ട് ആയെങ്കിലും ഇപ്പോഴും അമ്പതിൽ കൂടുതൽ പ്രായം പറയില്ല. മകൻ ദുൽഖറിനെക്കാൾ സ്റ്റൈലിഷാണ് മമ്മൂട്ടി. മോഹൻലാലിനെ വിമർശിക്കുന്നവർ ഏറ്റവും കൂടുതൽ അതിനായി ഉപയോ​ഗിക്കാറുള്ള ആയുധം അദ്ദേഹത്തിന് തലയിൽ മുടിയില്ല വി​ഗ് ആണെന്നതാണ്.

Babu Namboothiri, mohanlal, mammootty

വി​ഗ് ആയതുകൊണ്ട് കഴി‍ഞ്ഞ കുറച്ച് നാളുകളായി എല്ലാ കഥാപാത്രത്തിനും ഒരേ ഹെയർസ്റ്റൈലാണ് മോഹൻലാൽ ഉപയോ​ഗിക്കുന്നതെന്നും കണ്ട് ബോറടിച്ചുവെന്നും വിമർശനം ഉണ്ടാകാറുണ്ട്. മോഹൻലാൽ വി​ഗ് ഉപയോ​ഗിക്കുന്നുവെന്നത് അദ്ദേഹത്തിന്റെ ആരാധകരും സമ്മതിക്കുന്ന കാര്യമാണ്. പക്ഷെ ഒരിക്കൽ പോലും കഷണ്ടിയുമായി അ​ദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.

മോഹൻലാൽ മാത്രമല്ല മമ്മൂട്ടിയും വി​ഗാണെന്ന് പറയുകയാണ് ഇപ്പോൾ പ്രജ അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ നടൻ ബാബു നമ്പൂതിരി. ഒരിക്കൽ മോഹൻലാൽ വിഗ്ഗ് ഊരിയപ്പോൾ ലാലിന്റെ യഥാർത്ഥ രൂപം കണ്ട് ലാലു അലക്സ് ഞെട്ടിയെന്നും ബാബു നമ്പൂതിരി പറയുന്നു. മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മോഹൻലാലിന് നല്ല ആകാരസൗഭവമുണ്ട്. നീളം, തടി, അയാളുടെ അഭിനയ മികവ്, നാലാൾ‌ വന്നാലും മോഹൻലാലിന് അടിച്ച് വീഴ്ത്താനാകും എന്ന തോന്നൽ ജനത്തിനുണ്ട്. മോഹൻലാലിന്റെ ഇടിപടങ്ങൾ അല്ല ആളുകൾക്ക് ഇഷ്ടം. അദ്ദേഹത്തിന്റെ ഇടിപടങ്ങൾ ഓടിയത് അദ്ദേഹത്തിന്റെ മികവ് കൊണ്ടുമല്ല. കൂടെയുള്ള ആർട്ടിസ്റ്റുകൾ നടിമാർ എന്നിവരൊക്കെ കൊണ്ടായിരിക്കും. ആറാം തമ്പുരാനാണ് ബെസ്റ്റ് ഉദാഹരണം. ഹീറോ പരിവേഷം കൊടുത്തിട്ടുണ്ട് മോഹൻലാലിന്.'

'ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന ഒരാണ്. പിന്നെ മഞ്ജുവാര്യരുടെ അഭിനയവും. രണ്ടും കൂടെ യോജിച്ചപ്പോൾ ഭയങ്കര ക്ലിക്കായി ആ സിനിമയും പാട്ടുകളും. ഇത്രയും പടങ്ങൾ ചെയ്ത മോഹൻലാലിൽ നിന്ന് വീണ്ടും വെറൈറ്റി വേണമെന്ന് ആഗ്രഹിക്കുന്നത് തന്നെ തെറ്റാണ്. മനുഷ്യനല്ലേ...'

Babu Namboothiri, mohanlal, mammootty

'നമ്മൾ ഒരു കഥാപാത്രം ചെയ്യുമ്പോൾ നമ്മുടെ മാനറിസം ആ കഥാപാത്രത്തിൽ കുറച്ച് കടന്ന് വരാം. പിന്നെയും വെറെറ്റി വേണമെന്ന് പറഞ്ഞാൽ ബുദ്ധിമുട്ടായിരിക്കും. മോഹൻലാലിനെ ഹീറോയായി കാണാനാണ് ജനങ്ങൾക്കിഷ്ടം. ഫാസിൽ, സത്യൻ അന്തിക്കാട് പടങ്ങളിലൂടെ മറ്റ് റോളുകളും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം കാണിച്ചിട്ടുണ്ട്.'

'മമ്മൂട്ടിയും മോഹൻലാലും എല്ലാ റോളും ചെയ്ത് കഴിഞ്ഞു. തമിഴിലൊക്കെ രജിനികാന്തൊക്കെ അദ്ദേഹത്തിന് പറ്റിയ വേഷമെ ഏറ്റെടുക്കൂ. ഓടി നടന്ന് അഭിനയിക്കുന്നില്ലല്ലോ. സ്വന്തം ശരീരം മറ്റുള്ളവരെ കാണിക്കാൻ അദ്ദേഹത്തിന് യാതൊരു മടിയും ഇല്ല. എന്റെ തലയും താടിയും രൂപവും ഇങ്ങനെയൊക്കെയാണെന്ന് അദ്ദേഹം ധൈര്യത്തോടെ കാണിക്കും. അതാണ് ആളുകൾ ഇഷ്ടപ്പെടുന്നത്.'

'മമ്മൂട്ടിയും മോഹൻലാലും വിഗ്ഗൊന്നുമില്ലാതെ ഇറങ്ങി നടക്കണം. അതാണ് ചെയ്യേണ്ടതെന്നാണ് ഞാൻ പറയുന്നത്. കിടക്കുമ്പോൾ മാത്രം വിഗ് ഊരിവെക്കുന്നവരാണ് നമ്മുടെ പല ആർട്ടിസ്റ്റുകളും. ആണുങ്ങളും പെണ്ണുങ്ങളും. മുടിയില്ലായ്മ കാണിക്കുന്നതിൽ പ്രശ്നം ഇല്ലെന്ന് കാണിക്കുന്നത് നടൻ സിദ്ദിഖ് മാത്രമാണ്. മോഹൻലാൽ തന്റെ സ്വരൂപം ലാലു അലക്സിന് മുന്നിൽ കാണിച്ചിരുന്നതായി കേട്ടിട്ടുണ്ട്. താൻ എന്നെ ഇങ്ങനെ കണ്ടിട്ടില്ലല്ലോ അല്ലേയെന്ന് സ്വയം പറഞ്ഞ് വിഗ് മാറ്റിയത്രേ.'

'കർത്താവേ എന്ന് പറഞ്ഞ് ഓടിയെന്ന് ലാലു എന്നോട് ഒരിക്കൽ സംസാരത്തിന് ഇടയിൽ പറഞ്ഞിട്ടുണ്ട്. മോഹൻലാൽ വിഗ് വെക്കാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. മമ്മൂട്ടി സദാസമയവും വിഗ്ഗിലാണ്. മമ്മൂട്ടിക്ക് പ്രായമായല്ലോ. താരങ്ങൾ അവരുടെ സൗന്ദര്യത്തെ കുറിച്ച് ഭയങ്കര കോൺഷ്യസാണ്. നടൻമാർ രജനിയെ കണ്ട് പഠിക്കട്ടെ.'

'കമൽഹാസൻ അടുത്തിടെ കേരളീയം പരിപാടിക്ക് വന്നപ്പോൾ പ്രായം തോന്നിക്കുന്ന രീതിയിലാണ് വന്നത്. അത്ര കോൺഷ്യസ് അല്ലെന്ന് തോന്നിയെന്നുമാണ്', സൂപ്പർ താരങ്ങളെ കുറിച്ച് സംസാരിക്കവെ ബാബു നമ്പൂതിരി പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X