For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വാണി വിശ്വനാഥിന്റെ ഫിറ്റ്നസിനെ കുറിച്ച് ബാബുരാജ്, എന്നും ഭാര്യയാണ് തന്റെ സൂപ്പര്‍സ്റ്റാര്‍

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരദമ്പതികളാണ് വാണി വിശ്വനാഥും ബാബു രാജും. നായകനു നായികയും ജീവിതത്തിലും ഒന്നാകാറുണ്ട്. എന്നാൽ ആക്ഷൻ നായികയും വില്ലനും ഒന്നാകുന്നത് വളരെ അപൂർവ്വമായി മാത്രമാണ്. 2002 ൽ ആയിരുന്നു ബാബു രാജിന്റേയും വാണിവിശ്വനാഥിന്റേയും വിവാഹം. ഇന്നും ഇവരുടെ പ്രണയകല സിനിമ കോളങ്ങിൽ സജീവമാണ്. വിവാഹത്തെ തുടർന്ന് വാണി സിനിമയിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു.

  ബിഗ് ബോസ് താരവും നടിയും മോഡലുമായ സൂര്യ മേനോൻ്റെ പുത്തൻ ഫോട്ടോഷൂട്ട് കാണാം

  അഭിഷേകുമായുള്ള നിശ്ചയം അറിഞ്ഞില്ല, എല്ലാം കഴിഞ്ഞപ്പോഴാണ് മനസ്സിലായത്, ആ സംഭവത്തെ കുറിച്ച് ഐശ്വര്യ റായി

  ഇപ്പോഴിത വാണിയ്ക്കൊപ്പം സിനിമ ചെയ്യാനുള്ള ആഗ്രഹം വെളിപ്പെടുത്തുകയാണ് ബാബുരാജ്. ഫ്ലാഷ് മൂവീസ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. '' താൻ ഇടയ്ക്ക് വാണിയോട് സിനിമ ചെയ്യുന്നതിനെ കുറിച്ച് ചോദിക്കാറുണ്ടെന്നും സമയം വരട്ടെ എന്നാണ് മറുപടി നൽകുന്നതെന്നും ബാബുരാജ് അഭിമുഖത്തിൽ പറയുന്നു. എന്നും വാണിയാണ് തന്റെ സൂപ്പർസ്റ്റാറെന്നും ബാബുരാജ് പറയുന്നു. നടന്റ വാക്കുകൾ ഇങ്ങനെ...

  ഐശ്വര്യ റായിയുടെ ബേബി ബംപ് കണ്ടെത്തി ആരാധകർ, നടി അമ്മയാവാൻ പോകുന്നു, ആഘോഷമാക്കി ആരാധകർ

  താൻ ഇടയ്ക്ക് വാണിയോട് ചോദിക്കാറുണ്ട് വാണി നമുക്ക് സിനിമ ചെയ്യണ്ടേ എന്ന്. സമയമാവട്ടെ എന്നായിരുന്നു വാണിയുടെ മറുപടി. വാണിക്ക് സമയമായി എന്ന് തോന്നുമ്പോൾ വരട്ടെ. താനും അതിനുള്ള കാത്തിരിപ്പിലാണെന്നാണ് താരം പറയുന്നത്. അർച്ചന, ആദ്രി എന്നിവരാണ് ബാബു രാജിന്റേയും വാണിയുടേയും മക്കൾ. ചെന്നൈയിൽ സ്ഥിരതാമസക്കാരാണ് ഇരുവരും. മകൾ ആർച്ച മെഡിസിന് പോകാനുള്ള തയ്യാറെടുപ്പിലാണ് മകൻ ആദ്രി എട്ടാം ക്ലാസിൽ പഠിക്കുന്നു.

  വാണി വിശ്വനാഥിന്റെ ഫിറ്റ്നസ്സിനെ കുറിച്ചും താരപദവിയെ കുറിച്ചുമൊക്കെ ബാബുരാജ് അഭിമുഖത്തിൽ പറയുന്നുണ്ട്. ഫിറ്റ്നസ്സിന്റെ കാര്യത്തിൽ ഇന്നും ശ്രദ്ധ കൊടുക്കുന്ന ആളാണ് വാണി. ''എന്നും ഭാര്യയാണ് തന്റെ സൂപ്പർ സ്റ്റാറെന്നും'' ബാബുരാജ് പറയുന്നുണ്ട്. കൂടാതെ നടിയുടെ സൂപ്പർ തരപദവിയെ കുറിച്ചും അഭിമുഖത്തിൽ പറയുന്നുണ്ട്.'' "ഗ്യാംഗ് എന്ന സിനിമ വാണിയെ വെച്ച് ഞാന്‍ ചെയ്യുമ്പോള്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ നടന്മാര്‍ക്കൊപ്പം ഡിസ്ട്രിബ്യൂഷന്‍ വാല്യു ഉണ്ടായിരുന്ന നടിയായിരുന്നു വാണി. അന്ന് 35 ലക്ഷം രൂപയാണ് മലയാളത്തില്‍ വാണിയുടെ ഡിസ്ട്രിബ്യൂഷന്‍ റേറ്റ്. അത് കൂടാതെ തമിഴ്, തെലുങ്ക്, കന്നട ഭാഷകള്‍ വേറെയും'' നടൻ പറയുന്നു.

  തന്റെ ഫിറ്റ്നസിനെ കുറിച്ചും ബാബുരാജ് പറയുന്നുണ്ട്. മെഗാസ്റ്റാറിന്റെ വാക്കുകൾ ഉദ്ധരിച്ചാണ് ഫിറ്റ്നസ്സിനെ കുറിച്ച് നടൻ പറഞ്ഞത്. '' മമ്മൂക്ക പറയുന്ന ഒരു കാര്യമുണ്ട് ഇഷ്ടമുള്ളതെല്ലാമാവാം. പക്ഷെ ഇഷ്ടമുളളിടത്തോളം ആകരുത്. അതുപോലെ എല്ലാ വേണം. ഒപ്പം ഫിറ്റ്നസ് കാര്യങ്ങളും ശ്രദ്ധിക്കണം. ആഴ്ചയിൽ ഒരിക്കലെങ്കലും ജിമ്മിൽ പോകണമെന്നും ബാബുരാജ് പറയുന്നുണ്ട്.

  Viral reply of actor baburaj on his social media post

  മോഹൻലാൽ പ്രിയദർശൻ ചിത്രമായ മരയ്ക്കാർ അറബി കടലിന്റെ സിംഹം. കന്നഡ ചിത്രമായ ദിയ, വിശാൽ നായകനായി എത്തുന്ന ചിത്രം, മനോജ് ബാജ്പേയ്- കാങ്കണ റണൗട്ട് എന്നിവർ പ്രധാന വേഷത്തിലെത്തുന് ബോളിവുഡ് എന്നിവയാണ് റിലീസിനൊരുങ്ങുന്ന ബാബുരാജിന്റെ ചിത്രങ്ങൾ. മരയ്ക്കാറിൽ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. വിശാൽ ചിത്രത്തിലും നെഗറ്റീവ് കഥാപാത്രമാണെന്നും ബാബുരാജ് പറയുന്നു. കഥാപാത്രത്തിന്റെ വലിപ്പം നോക്കിയല്ല സിനിമ തിരഞ്ഞെടുക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു, ഏത് കഥാപാത്രവും നല്ലത് പോലെ ചെയ്താൽ മാത്രമേ മലയാളിപ്രേക്ഷകർ അംഗീകരിക്കുകയുള്ളൂ. മൊത്തത്തിൽ സിനിമ എങ്ങനെയുണ്ടെന്നാ നോക്കിയതിന് ശേഷമാണ് സിനിംമ തിരഞ്ഞെടുക്കുന്നത്. ജോജിയെ പോലെയുള്ള സിനിമകൾ 10 വർഷത്തിൽ ഒരിക്കൽ കിട്ടുന്നതാണ്. ഇപ്പോൾ ഞാൻ അഭിനയിക്കുന്ന വിശാൽ ചിത്രത്തിലേയ്ക്കും മനോജ് വാജ്പേയ് ചിത്രത്തിലേയ്ക്കും ജോജി കണ്ടാണ് തന്നെ വിളിച്ചതെന്നും ബാബു രാജ് പറയുന്നു.

  Read more about: baburaj vani viswanath
  English summary
  Actor Baburaj About Wife Vani Viswanath Fitness, Says she is his Superstar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X