എന്നെയും ഭാര്യയെയും തമ്മില്‍ തെറ്റിച്ചതും അവസാനം പോലീസ് കേസ് ആക്കിയതും ഇവരാണ്; തുറന്ന് പറഞ്ഞ് ബാബുരാജ്
മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നിങ്ങനെ രണ്ട് സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഇതേ ടീം അണിയിച്ചൊരുക്കിയ ചിത്രമാണ് ജോജി. ഫഹദ് ഫാസില്‍ നായകനായിട്ടെത്തിയ സിനിമ ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. ഒടിടി റിലീസ് ആയിരുന്നെങ്കിലും ജോജിയ്ക്ക് വമ്പന്‍ സ്വീകാര്യതയാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ലഭിച്ചത്.
ഫഹദിനൊപ്പം നടന്‍ ബാബുരാജും ഉണ്ണിമായയുമാണ് മറ്റ് രണ്ട് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബാബുരാജിന്റെ ജോമോന്‍ എന്ന കഥാപാത്രത്തിന് വമ്പന്‍ ജനപ്രീതിയാണ് ലഭിച്ചത്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി ഇത് മാറി. ഇപ്പോഴിതാ സിനിമയിലെ കുടുംബം തകര്‍ത്തത് ബിന്‍സി എന്ന കഥാപാത്രമാണെന്ന് പറയുകയാണ് താരം.

ബാബുരാജിന്റെ കുറിപ്പ് വായിക്കാം
ബിന്‍സി... പനചെല്‍ തറവാടിന്റെ തകര്‍ച്ചക്ക് കാരണം ജെയ്‌സണ്‍ ഇവരെ കെട്ടിക്കൊണ്ട് വന്നതാണെന്ന് തന്നെ വേണം പറയാന്‍. വളരെ ചെറുപ്പത്തിലേ 'അമ്മ മരിച്ചു പോയ ഞങ്ങളെ അപ്പന്‍ ഇത്തിരി സ്ട്രീക്ട് ആയാണ് വളര്‍ത്തിയത് എന്നത് സത്യമാണ്. ബിന്‍സി കുടുംബത്തില്‍ വന്ന ഉടനെ എന്റെ ഭാര്യാ ഗ്രേസി വീട് വിട്ടു പോയി.
പട്ട് സാരി ഉടുത്ത് പൂക്കളമിട്ട് സുജ വരുണീ, അതീവ സുന്ദരിയായിട്ടുള്ള നടിയുടെ ഫോട്ടോസ് കാണാം
Recommended Video
എന്നെയും ഭാര്യയെയും തമ്മില്‍ തെറ്റിച്ചതും അവസാനം പോലീസ് കേസ് ആക്കിയതും എല്ലാം ബിന്‍സിയുടെ ഇടപെടലുകള്‍ ആണ്. ഇപ്പൊ അവസാനം എന്തായി. സ്വത്തുക്കള്‍ എല്ലാം അവര്‍ക്കു മാത്രമായി. എന്റെ അനിയന്‍ പാവമാണ്. മകന്‍ പോപ്പി യുടെ കാര്യത്തിലും പേടിയില്ലാതില്ല.. എന്നുമാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ബാബുരാജ് പറയുന്നത്.


Click it and Unblock the Notifications











