വാണി വിശ്വനാഥുമായിട്ടുള്ള പ്രണയകഥ പറഞ്ഞ് ബാബുരാജ്; 23 മണിക്കൂറും ഞങ്ങള്‍ തമ്മില്‍ അടിയാണെന്ന് താരം

മലയാള സിനിമയുടെ ആക്ഷന്‍ റാണിയായിരുന്ന വാണി വിശ്വനാഥിനെ സ്വന്തമാക്കിയതിനെ കുറിച്ച് ബാബുരാജ് പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. വാണി വിശ്വനാഥും ഭര്‍ത്താവിനെ കുറിച്ചും തങ്ങളുടെ പ്രണയത്തെ കുറിച്ചും പലപ്പോഴും പറയാറുണ്ട്. ഇപ്പോഴിതാ ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വീണ്ടും ആ പ്രണയം എങ്ങനെയായിരുന്നുവെന്ന് പറയുകയാണ് ബാബുരാജ്.

 പ്രണയത്തെ കുറിച്ച് ബാബുരാജ്

വാണിയെ താന്‍ സ്വന്തമാക്കി എടുത്തത് കുക്കിങ്ങിലൂടെയാണെന്നാണ് ബാബുരാജ് പറയുന്നത്. സെറ്റില്‍ നിന്നും പാട്ട് പാടിയതൊക്കെ തുടക്കമായിരുന്നു. ഒരു ദിവസം വാണി എന്റെ ഫ്‌ളാറ്റില്‍ വന്നപ്പോള്‍ ചില്ലി ചിക്കനും ഫ്രൈഡ് റൈസും ഉണ്ടാക്കി കൊടുത്തു. അതുവരെ അവളുടെ വിചാരം ഈ ചില്ലി ചിക്കനൊക്കെ ഹോട്ടലില്‍ മാത്രമേ ഉണ്ടാക്കാന്‍ പറ്റൂ എന്നുള്ളതായിരുന്നു. അതിലാണ് പുള്ളിക്കാരി വീണ് പോയത്. ഒന്നും കിട്ടിയില്ലെങ്കിലും കുക്കിങ് പണിക്ക് എങ്കിലും വിടാമല്ലോന്ന് അവള്‍ക്ക് തോന്നിയത്. അങ്ങനെയാണ് ഞങ്ങളൊന്നിച്ചത്. ഇത് വാണി തന്നെ പല സ്ഥലത്തും പറഞ്ഞിട്ടുണ്ട്.

പ്രണയത്തെ കുറിച്ച് ബാബുരാജ്

വാണി ഒരിക്കല്‍ സെറ്റിലിരുന്ന് പാട്ട് പാടി. കലാഭവന്‍മണി ഒക്കെ അവിടെ ഉണ്ടായിരുന്നു. ഇവര് ഭയങ്കര പാട്ടിന്റെ ആള്‍ക്കാരാണ്. ഞാനവിടെ അതിലേയും ഇതിലെയും നടക്കുന്നുണ്ട്. അങ്ങനെ ഒരു പാട്ട് ഞാന്‍ പറഞ്ഞു. അതിന്റെ പല്ലവി പാടാമോന്ന് അവരും. പാടിയാല്‍ എന്ത് തരുമെന്ന് ചോദിച്ചു. ചോദിക്കുന്നത് എന്തും തരാമെന്ന് വാണിയും പറഞ്ഞു. ഞാന്‍ ആ പാട്ട് പാടിയ ഉടന്‍ തന്നെ ഇവളെഴുന്നേറ്റ് ഓടി കളഞ്ഞു. അതിപ്പോഴും പെന്‍ഡിങ്ങില്‍ നില്‍ക്കുകയാണ്. ഇതുവരെ ചോദിച്ചിട്ടില്ല. അതാണ് ആ സംഭവമെന്ന് ബാബുരാജ് പറയുന്നു.

പ്രണയത്തെ കുറിച്ച് ബാബുരാജ്

വാണി വിശ്വനാഥ് ഇനി എന്നാണ് സിനിമയിലേക്ക് വരുന്നതെന്ന ചോദ്യത്തിനും ബാബുരാജ് ഉത്തരം പറഞ്ഞിരുന്നു. 'വാണിയ്ക്ക് എന്ന് വേണമെങ്കിലും വരാം. പിന്നെ കുട്ടികളുടെ പഠിത്തം, ഒക്കെയായി ഇരിക്കുകയാണ്. ഇപ്പോള്‍ പുള്ളിക്കാരിയ്ക്ക് താല്‍പര്യമില്ല. ഇപ്പോള്‍ ചില കഥകളൊക്കെ കേള്‍ക്കുന്നുണ്ട്. ഇതിനിടയില്‍ രണ്ട് തെലുങ്ക് സിനിമ ചെയ്തിരുന്നു. മലയാളത്തിലൊക്കെ ചെയ്യണമെങ്കില്‍ അതുപോലെയുള്ള വേഷം കിട്ടണം. അതുകൊണ്ട് വാണി എപ്പോള്‍ വേണമെങ്കിലും വരാം.

പ്രണയത്തെ കുറിച്ച് ബാബുരാജ്

വാണിയുടെ ക്യാരക്ടര്‍ അങ്ങനെയൊന്നുമല്ല. ഞാന്‍ നിരുത്സഹപ്പെടുത്തിയാലോ പ്രോത്സാഹിപ്പിച്ചാലോ ഒന്നുമില്ല. അവള്‍ക്ക് അറിയാം കാര്യങ്ങള്‍. കഥ കേള്‍ക്കാനുള്ള സമയത്ത് കേട്ടിട്ട് എന്നെ വിളിച്ച് പറയും. അതില്‍ പോയി അഭിനയിക്കൂ എന്ന് ഞാന്‍ പറയേണ്ട ആവശ്യമൊന്നുമില്ല. ഒരു ദിവസത്തില്‍ 24 മണിക്കൂര്‍ ഉണ്ടെങ്കില്‍ അതില്‍ 23 മണിക്കൂറും ഞങ്ങള്‍ തമ്മില്‍ അടി ഉണ്ടാക്കി കൊണ്ടിരിക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X