ലാലേട്ടന്റെ സിനിമയില്‍ നിന്ന് ലഭിച്ചത് ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവം, വെളിപ്പെടുത്തി ബാബുരാജ്‌

By Midhun Raj

വില്ലന്‍ വേഷങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരങ്ങളില്‍ ഒരാളാണ് ബാബുരാജ്. സോള്‍ഡ് ആന്‍ഡ് പെപ്പര്‍ പോലുളള ചിത്രങ്ങളിലൂടെയാണ് ഹാസ്യറോളുകളും തനിക്ക് ചേരുമെന്ന് നടന്‍ കാണിച്ചുതന്നത്. കോമഡി കലര്‍ന്ന വേഷങ്ങളിലൂടെയാണ് ബാബുരാജ് ഇപ്പോള്‍ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്നത്. സൂപ്പര്‍താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കുമൊപ്പം എല്ലാം നിരവധി സിനിമകളില്‍ ബാബുരാജ് തന്‌റെ കരിയറില്‍ അഭിനയിച്ചിരുന്നു. അഭിനേതാവ് എന്നതിലുപരി സംവിധായകനായും തുടക്കം കുറിച്ചു താരം.

ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

എറ്റവുമൊടുവിലായി സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ രണ്ടാം ഭാഗവുമായാണ് നടന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. അടുത്തിടെയാണ് ബാബുരാജ് തന്നെ സംവിധാനം ചെയ്ത ബ്ലാക്ക് കോഫി എന്ന ചിത്രം പുറത്തിറങ്ങിയത്. സിനിമയുമായി ബന്ധപ്പെട്ട നടന്ന ഒരഭിമുഖത്തില്‍ തന്റെ അഭിനയ ജീവിതത്തിലെ മറക്കാനാവാത്ത ഒരനുഭവം നടന്‍ വെളിപ്പെടുത്തിയിരുന്നു.

മോഹന്‍ലാലിന്‌റെ പ്രജ എന്ന ചിത്രത്തില്‍

മോഹന്‍ലാലിന്‌റെ പ്രജ എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവമാണ് ബാബുരാജ് പങ്കുവെച്ചത്. ജോഷി സാറിന്റെ പ്രജയില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം മറക്കാന്‍ കഴിയില്ലെന്ന് നടന്‍ പറയുന്നു. എന്നെ ആ സിനിമയിലേക്ക് വിളിച്ചപ്പോള്‍ ഞാന്‍ കരുതിയത് ഒന്നോ രണ്ടോ സീനിന് വേണ്ടി മാത്രം വിളിക്കുന്നതാണ് എന്നാണ്.

പക്ഷേ ലൊക്കേഷനില്‍ ചെന്നപ്പോള്‍

പക്ഷേ ലൊക്കേഷനില്‍ ചെന്നപ്പോള്‍ ഫുള്‍ സ്‌ക്രിപ്റ്റ് എടുത്തു എന്റെ കയ്യില്‍ തന്നു. കൂടെ ഒരു പോലീസ് യൂണിഫോമും അതില്‍ ജോസഫ് മടശ്ശേരി പറയുന്ന ഡയലോഗ് ഒത്തിരി കണ്ടപ്പോള്‍ ശരിക്കും ഞാനൊന്ന് ഞെട്ടി. ഞാന്‍ തന്നെയാണല്ലോ അതെന്ന് എന്റെ നെയിം ബോര്‍ഡ് നോക്കിയപ്പോഴാണ് വിശ്വസിച്ചത്. എനിക്ക് അത്രയും നീളന്‍ ഡയലോഗ് സിനിമയില്‍ പറഞ്ഞു വശമില്ല.

അതിനാല്‍ തന്നെ പന്ത്രണ്ടോളം

അതിനാല്‍ തന്നെ പന്ത്രണ്ടോളം ടേക്കുകള്‍ ആയപ്പോഴാണ് ജോഷി സര്‍ വലിയ തൃപ്തിയില്ലാത്ത അത് ഒകെ പറഞ്ഞത്. എന്നെ അത് വല്ലാതെ വിഷമിപ്പിച്ചു. ഞാന്‍ ആ ഡയലോഗ് തന്നെ രാത്രിയില്‍ ഇരുന്ന് കാണാതെ പഠിച്ചു. അടുത്ത ദിവസം ജോഷി സര്‍ വീണ്ടും ടേക്കിന് പോയാല്‍ ഈസിയായി പറയാന്‍ വേണ്ടിയിട്ടായിരുന്നു എന്റെ പ്രയത്‌നം. ബാബുരാജ് പറയുന്നു

ഞാന്‍ വിചാരിച്ചത് പോലെ

ഞാന്‍ വിചാരിച്ചത് പോലെ തന്നെ നടന്നു. അടുത്ത ദിവസം ജോഷി സാര്‍ ആ രംഗം ഒന്നൂകൂടി പോകാമെന്ന് പറഞ്ഞു. ആദ്യ ടേക്കില്‍ തന്നെ ഓക്കെ പറഞ്ഞു. അത് എനിക്ക് വല്ലാത്ത ഒരനുഭവമായിരുന്നു. സിനിമാ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവം. ഒരു എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാബുരാജ് പറഞ്ഞു.

അതേസമയം പുതിയ സിനിമയില്‍

അതേസമയം പുതിയ സിനിമയില്‍ ബാബുരാജിനൊപ്പം ലാല്‍, ശ്വേത മേനോന്‍ തുടങ്ങിയ താരങ്ങളും വീണ്ടും എത്തുന്നുണ്ട്. ഫെബ്രുവരി 19നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയത്. കോമഡിക്ക് പ്രാധാന്യം നല്‍കിയാണ് നടന്‍ ബ്ലാക്ക് കോഫി അണിയിച്ചൊരുക്കിയത്. സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ കുക്ക് ബാബുവായി തന്നെ നടന്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നു.

More from Filmibeat

Read more about: baburaj joshy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X