For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരിക്കൽ നമ്മൾ മഞ്ജുവിനെ പരിചയപ്പെട്ടാൽ പിന്നെ മറക്കില്ല, അടുത്ത സൗഹൃദത്തെ കുറിച്ച് ബൈജു

  |

  യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ സ്നേഹിക്കുകയും ആരാധക്കുകയും ചെയ്യുന്ന താരമാണ് മഞ്ജു വാര്യർ. താരങ്ങൾക്ക് ഇടയിൽ പോലു മഞ്ജുവിന് കൈനിറയെ ആരാധകരുണ്ട്. മഞ്ജു സിനിമയിൽ നിന്ന് മാറി നിന്നപ്പോഴും താരത്തിന്റെ സിനിമകൾ പ്രേക്ഷകരുടെ ഇടയിൽ ചർ‍ച്ചായായിരുന്നു. സല്ലാപം എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായിട്ടാണ് മഞ്ജു എത്തിയത്. ഇരുവരുടേയും കരിയർ മാറ്റി മറിച്ച ചിത്രമായിരുന്നു സല്ലാപം. ചിത്രത്തിന് ശേഷം താരങ്ങളെ തേടി നിരവധി ചിത്രങ്ങൾ എത്തുകയായിരുന്നു. ചെറിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.

   Baiju-Manju Warrier

  രണ്ടാം വരവിലും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നടിക്ക് ലഭിച്ചത്. 2014ൽ പുറത്ത് ഇറങ്ങിയ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു മടങ്ങി എത്തിയത്. ചിത്രം വൻ വിജയമായിരുന്നു. ആദ്യ വരവിൽ കിട്ടിയ പ്രേക്ഷക സ്വീകാര്യത രണ്ടാം വരവിലും കിട്ടിയിരുന്നു. മികച്ച ഒരുപിടി ചിത്രങ്ങളായിരുന്നു മഞ്ജുവിനെ കാത്തിരുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറാലാവുന്നത് മഞ്ജുവിനെ കുറിച്ച് നടൻ ബൈജു പറഞ്ഞ വാക്കുകളാണ്. മഞ്ജുവിനെ പോലെ ഒരു ശക്തമായ തിരിച്ചു വരവ് നടത്തിയ താരമാണ് ബൈജുവും.

  ചെറുപ്പക്കാരൻ ഇവിടെ പലതും മാറ്റും, കാത്തിരുന്നു കാണാം, മന്ത്രി റിയാസിനെ കണ്ടതിനെ കുറിച്ച് സൂരജ്

  മഞ്ജുവിനെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന അവതാരകരുടെ ചോദ്യത്തിനായിരുന്നു മറുപടി. മാത്യഭൂമി കപ്പടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ലേഡിസൂപ്പർ സ്റ്റാറിന കുറിച്ച് വാചാലനാത്. ''മഞ്ജുവിനെ കുറിച്ച് പറയുമ്പോൾ മറ്റു നായികമാരെ കുറച്ചു പറയുന്നതൊന്നും അല്ല. മറ്റൊരു നായികമാർക്കും ഇല്ലാത്ത ആരാധകർ മഞ്ജുവിനുണ്ട്. അതൊരു വസ്തുതതയാണ്. ഞാൻ കരുതി മഞ്ജു ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടാകും എന്ന്. എന്നാൽ വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമാണ് മഞ്ജു അഭിനയിച്ചിട്ടുള്ളത്.

  പതിനഞ്ചോ പതിനാറോ ചിത്രങ്ങളിൽ മാത്രമാണ് മഞ്ജു അഭിനയിച്ചിട്ടുള്ളത്. എന്നാൽ അത്രയും സിനിമകൾ എന്ന് പറയുന്നത് അത് സിനിമകൾ ആയിരുന്നു. നായകന് പ്രാധാന്യം ഉള്ളതോടൊപ്പം തന്നെ മഞ്ജുവിനും പ്രാധാന്യം ലഭിക്കുന്ന കഥാപാത്രങ്ങൾ ആയിരുന്നു കിട്ടിയിരുന്നത് എല്ലാം. അതുകൊണ്ടുതന്നെനയാണ് ഞങ്ങളുടെ മനസ്സിൽ നിന്നും ഇന്നും മായാതെ മഞ്ജു നിൽക്കുന്നത്. മലയാള സിനിമയിൽ മഞ്ജുവിന് വേറെ ഒരു സ്ഥാനം തന്നെ ഉണ്ട് അതിൽ യാതൊരു മാറ്റവും ഇല്ല.

  ഇനിയിപ്പോൾ മഞ്ജു അഭിനയിച്ച സിനിമ മോശം ആയാലും ശരി മഞ്ജുവിന്റെ പേര് പോകുന്നില്ല. വ്യക്തി ജീവിതത്തിലും ഞാനും എന്റെ കുടുംബവുമായി വളരെ അധികം ബന്ധം കാത്തുസൂക്ഷിക്കുന്ന ആളുകൾ ആണ് ഞാനും മഞ്ജുവും. മഞ്ജു വളരെ ഫ്രീ ആയി ഇടപഴകുന്ന ആളാണ്. എന്റെ നല്ലൊരു സുഹൃത്തുകൂടിയാണ് മഞ്ജു. എനിക്ക് അങ്ങനെ ഒരു നായികമാരും ആയിട്ട് ഒരു അടുപ്പവും ഇല്ലാത്ത ആളാണ്. എന്നാൽ ഇടക്ക് ഞാൻ മഞ്ജുവിനെ വിളിക്കാറുണ്ട്. വീട്ടുകാർ മഞ്ജുവുമായി സംസാരിക്കാറുണ്ട്. ഒരിക്കൽ നമ്മൾ മഞ്ജുവിനെ പരിചയപ്പെട്ടാൽ പിന്നെ ഒരിക്കലും മറക്കില്ല. അതാണ് മഞ്ജുവിന്റെ പെരുമാറ്റം എന്ന് പറയുന്നത്.

  മൃദുലയുടെ ചപ്പാത്തിയും തക്കാളി കറിയും, യുവയുടെ എക്സ്പ്രഷനെ ട്രോളി നടി, താരങ്ങളുടെ രസകരമായ വീഡിയോ

  തന്റെ സിനിമകളെ കുറിച്ചും ബൈജു അഭിമുഖത്തിൽ പറഞ്ഞിരുന്നു. താൻ ഒരിക്കലും സിനിമയിൽ നിന്നും മാറി നിന്നിട്ടില്ല. ഞാൻ വിളിച്ചാൽ വരില്ല എന്നൊരു തെറ്റിദ്ധാരണ ചിലർക്ക് ഉണ്ടെന്നും ബൈജു അഭിമുഖത്തിൽ പറഞ്ഞു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലയാിട്ടുണ്ട്. മികച്ച കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

  പായസമിളക്കി 2 വർഷങ്ങൾക്ക് ശേഷം പൊതുവേദിയിലെത്തിയ മഞ്ജു വാര്യർ..വീഡിയോ കാണാം

  ഞങ്ങളുടെ മഞ്ജു ചേച്ചിയേയും ബൈജു ചേട്ടനേയും ഒരുപാട് ബഹുമാനിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്. ഇഷ്ടപ്പെട്ട നടൻ എന്ന് ചോദിച്ചപ്പോൾ ബൈജു ചേട്ടൻ എന്ന് ഒരു ഇന്റർവ്യൂവിൽ ചേച്ചി പറഞ്ഞിരുന്നു. പണ്ടൊക്കെ എല്ലാവരും പറയും ഇഷ്ടപ്പെട്ട നടി ശോഭന ഉർവശി എന്നൊക്കെ പക്ഷേ മഞ്ജു വാര്യർ വന്നതിനുശേഷം എല്ലാവരും പറയുന്ന ഒറ്റ ഒരു പേര് ഇഷ്ടപ്പെട്ട നടി മഞ്ജു വാര്യർ എന്നാണ്. കല്യാണം കഴിഞ്ഞ് പോയതിനുശേഷം മലയാളത്തിലെ ഏതെങ്കിലും നടന്മാരോട് അവർക്ക് ആരുടെ കൂടെ നായകനായഭിനയിക്കണം എന്ന് ചോദിച്ചാൽ പറയുന്ന പേരും മഞ്ജു വാര്യർ എന്നാണ്. ..മലയാള ത്തിൽ തലക്കനവും. അഹങ്കാരവും ഇല്ലാത്ത ഒരേയൊരു നടി ഞങ്ങളുടെ മഞ്ചു ചേച്ചിയാണ് ... എന്നിങ്ങനെയുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

  Read more about: baiju manju warrier
  English summary
  Actor Baiju Opens Up Friendship With Manju Warrier, Throwback Interview Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X