twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭക്ഷണം കൊണ്ടു വരുമ്പോൾ അദ്ദേഹം ഞങ്ങളേയും വിളിക്കും, മമ്മൂട്ടിയെ കുറിച്ച് ബൈജു സന്തോഷ്

    |

    വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. സൂപ്പർ താരാമെന്നുള്ള താരജാഡയില്ലാതെയാണ് അദ്ദേഹം ആരാധകരോടും സഹപ്രവർത്തകരോടും പെരുമാറുന്നത്. എന്നാൽ പലപ്പോഴും താര തെറ്റിധരിക്കപ്പെടാറുണ്ട്. തുടക്കം മുതൽ തന്നെ മമ്മൂട്ടിയെ അറിയാവുന്നവർ ഇത്തരത്തിലുള്ള പ്രചരണം എതിർത്ത് രംഗത്തെത്തിയിരുന്നു. വളരെ നല്ല മനുഷ്യനാണെന്നും പ്രചരിക്കുന്നതല്ല സത്യമെന്നും ഇവർ തുറന്ന് പല അഭിമുഖത്തിലും തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിത മമ്മൂട്ടിയ കുറിച്ച നടൻ ബൈജു സന്തോഷ്. മമ്മൂക്ക ഒരു മികച്ച മനുഷ്യനാണെന്നാണ് താരം പറയുന്നത്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    mammooty- baiju santhosh

    ഒരുപാട് ചിത്രങ്ങളിലൊന്നും ഒന്നിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും കാണുമ്പോൾ മമ്മൂക്കയ്ക്ക് ഒരു പ്രത്യേകം സ്നേഹം വാത്സല്യവുമുണ്ട്. ആളുകൾ പറയുന്നത് പോലെ മമ്മൂക്ക വലിയ ജാഡയുള്ള ആളൊന്നുമല്ല അദ്ദേഹവുമായി അടുത്താൽ മാത്രമേ മനസ്സിലാവുകയുള്ളു, ആൾക്കാരോട് സ്നേഹമുളള വ്യക്തിയാണ അദ്ദേഹം അത് എടുത്തു പറയേണ്ട കാര്യമാണ്. കൂടാതെ അദ്ദേഹം ഒരിക്കലും ഒരു സിനിമക്കാരൻ അല്ല.നല്ലൊരു മനുഷ്യനാണ്.

    സെറ്റിൽ അദ്ദേഹത്തിന് വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടു വരും. കുറെ വിഭവങ്ങളുണ്ടാകും. അതൊക്കെ അദ്ദേഹത്തിന കാരവാനിൽ ഇരുന്ന് കഴിക്കാം. എന്നാൽ മമ്മൂക്ക അങ്ങനെയല്ല. ഷൈലോക്കിന്റെ സെറ്റിൽ നടന്ന സംഭവം പറഞ്ഞു കൊണ്ടാണ് ബൈജു സന്തോഷ് മമ്മൂട്ടി എന്ന മികച്ച മനുഷ്യനെ കുറിച്ച് വെളിപ്പെടുത്തിയത്. മമ്മൂക്ക ഭക്ഷണം കഴിക്കുമ്പോൾ തന്നേയും ഹരീഷ് കണാരനേയും സിദ്ദിഖിനേയും വിളിച്ചിരുന്നു. ഇത് ഒരു ദിവസം മാത്രമായിരുന്നില്ല. എല്ലാ ദിവസവും അങ്ങനെ തന്നെയായിരുന്നു,. വളരെ കുറച്ച് ഭക്ഷണം മാത്രമാണ് അദ്ദേഹം കഴിക്കുന്നത് . ബാക്കി തങ്ങളായിരുന്നു കഴിച്ചതെന്നും ബൈജു സന്തോഷ് അഭിമുഖത്തിൽ പറഞ്ഞിരുന്നു.

    ഇത്തരത്തിലുള്ള ആളുകൾ സിനിമയിൽ വളരെ കുറവാണ്. പ്രത്യകിച്ചും ഇങ്ങനെ ഒരു സ്ഥാനത്ത് നിൽക്കുന്ന ഒരാളാണ്. താൻ സഹോദരനെ പോലെ കാണുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ് അദ്ദേഹം. ജീവിതത്തിൽ നമുക്ക് ജീവിതത്തിൽ പല സംശയങ്ങൾ ഉണ്ടാകും. ഇത് അദ്ദേഹത്തിനോട് ചോദിച്ചൽ കൃത്യമായ ഉത്തരം നൽകും. അദ്ദേഹം അഭിനയിച്ച 350 ൽ പരം ചിത്രങ്ങളിൽ 200 സിനികൾ തനിക്ക് ഇഷ്ടമാണ്. ദേഷ്യം വന്നാലും അത് അപ്പോൾ തന്നെ തീരുകയും ചെയ്യും.- ബൈജു സന്തോഷ് അഭിമുഖത്തിൽ പറയുന്നു.

    English summary
    Actor Baiju Santhosh Opens Up Mammootty Is Not An actor
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X