മമ്മൂക്ക വീട്ടില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണം വരെ തന്നു, മെഗാസ്റ്റാറുമായുള്ള ആത്മബന്ധം, വാചാലനായി ബൈജു

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ താരമാണ് ബൈജു. ഇടക്കാലത്ത് അഭിനയ രംഗത്ത് സജീവമായിരുന്നില്ലെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പവുമായി തിരിച്ചുവരവിലും മികച്ച കഥാപാത്രങ്ങളെയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഷൈലോക്കില്‍ മമ്മൂട്ടിയുടെ സന്തതസഹചാരിയായി അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. മോഹന്‍ലാലിന്റെ ലൂസിഫറിലും പ്രധാന വേഷത്തില്‍ ബൈജു എത്തിയിരുന്നു.

അതീവ ഗ്ലാമറസായി ഷംന കാസിം, ചിത്രങ്ങള്‍ കാണാം

മമ്മൂട്ടിയെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് ബൈജു. ചെറുപ്രായത്തില്‍ തന്നെ സിനിമയിലെത്തിയ ബൈജു ഇന്നും അഭിനയരംഗത്ത് സജീവമാണ്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം. മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് വാചാലനായുള്ള അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

ആദ്യമായി

ആദ്യമായി

മമ്മുക്കയെ ഞാൻ ആദ്യമായി കാണുന്നത് തരംഗിണി സ്റ്റുഡിയോയിൽ വച്ചാണ്. 1981ൽ പുറത്തിറങ്ങിയ 'ബലൂൺ' എന്ന സിനിമയിലെ ഒരു കഥാപാത്രത്തിന് വേണ്ടി എൻ്റെ ശബ്ദം ഉപയോഗിച്ചിരുന്നു. അതിൻ്റെ ഡബ്ലിംഗിന് വേണ്ടി എത്തിയപ്പോഴാണ് മമ്മുക്കയെ ഞാൻ ആദ്യമായി കാണുന്നത്. പിന്നീട് 'മുദ്ര' എന്ന സിനിമയുടെ ലൊക്കേഷനിലാണ് എനിക്ക് മമ്മുക്കയെ അടുത്ത് പരിചയപ്പെടാൻ കഴിഞ്ഞത്.

ഉപദേശിച്ചു

ഉപദേശിച്ചു

'മുദ്ര' എന്ന സിനിമയിലെ പാട്ട് സീൻ എടുക്കുന്ന അവസരത്തിൽ സിനിമയിലെ കോസ്റ്റ്യൂം ഇട്ടു കൊണ്ട് ഞാൻ നിലത്തിരുന്നപ്പോൾ മമ്മുക്ക എന്നെ വഴക്ക് പറഞ്ഞു. അത് പോലെ 'കോട്ടയം കുഞ്ഞച്ചൻ' എന്ന സിനിമയുടെ ലൊക്കേഷനിൽ ഞാൻ മേശയ്ക്ക് മുകളിൽ കാൽ കയറ്റി ഇരുന്നപ്പോൾ അദ്ദേഹം തട്ടിമാറ്റിയിട്ട് സീനിയർ ആളുകൾക്ക് മുന്നിൽ ഇങ്ങനെ ഇരിക്കരുതെന്ന് ഉപദേശിച്ചു.

അനുഭവമായിരുന്നു

അനുഭവമായിരുന്നു

അദ്ദേഹത്തിനൊപ്പം ഏറ്റവും ഒടുവിലായി ചെയ്തത് 'ഷൈലോക്ക്' എന്ന ചിത്രമാണ്. അദ്ദേഹം വീട്ടിൽ നിന്നു കൊണ്ടുവരുന്ന ഭക്ഷണം എനിക്ക് ഉൾപ്പെടെ സെറ്റിലുള്ള എല്ലാവർക്കും നൽകിയതും മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു. ലഞ്ച് ബ്രേക്ക് വരുമ്പോൾ കാരവാനിൽ പോയിരുന്നു ഭക്ഷണം കഴിക്കുന്ന ശീലം മമ്മുക്കയ്ക്ക് ഇല്ലെന്നും ബൈജു പറയുന്നു.

Recommended Video

ആ ലൂക്ക് ഒന്ന് കാണട്ടെ ഇക്ക..മാസ്ക് ഒന്ന് മാറ്റുമോ ?മാസ്സ് മറുപടി | FilmiBeat Malayalam
സിനിമകളെക്കുറിച്ച്

സിനിമകളെക്കുറിച്ച്

12ാമത്തെ വയസ്സില്‍ സിനിമയിലെത്തിയ താരമാണ് ബൈജു. സിനിമയില്‍ ആരും തന്നെ പ്രകടമായി വേദനിപ്പിച്ചിട്ടില്ലെങ്കിലും പലപ്പോഴും അവഗണനകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താരം പറയുന്നു. സിനിമ റിലീസ് ചെയ്യുന്ന സമയത്ത് ഫോട്ടോയില്‍ പോലും തന്നെ കാണിക്കാറില്ല പലരും. യാതൊരുവിധ പ്രാധാന്യവുമില്ലാത്ത തരത്തിലായാണ് പേര് കൊടുക്കാറുള്ളത്. ഇങ്ങനെ ചെയ്യുന്നവരെക്കുറിച്ചെല്ലാം തനിക്ക് അറിയാമെന്നും സമയമാവുമ്പോള്‍ അവര്‍ക്ക് മറുപടി നല്‍കുമെന്നുമായിരുന്നു മുന്‍പ് താരം പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X