നടൻ ബൈജു സന്തോഷിനെതിരെ പരാതിയുമായി നിർമ്മാതാവ്, പ്രതിഫലം 20 ലക്ഷം രൂപ....

കൊവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച ഒരു മോഖലയാണ സിനിമാ മേഖല സിനിമയെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി പേർക്കാണ് ജോലി നഷ്ടമായത്. കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ തിയേറ്ററുകൾ അടച്ചിടുകയും സിനിമ ചിത്രീകരണം നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിത വീണ്ടും ചിത്രീകരണം ആവർത്തിച്ചിരിക്കുകയാണ്. കൂടാതെ സിനിമ തിയേറ്ററുകൾ തുറക്കാനും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. സിനിമ മേഖലയിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ താരങ്ങളും സാങ്കേതിക പ്രവർത്തകരും ഇനിയുളള സിനിമകളിൽ പ്രതിഫലം പകുതിയായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിർമ്മാതാക്കളുടെ സംഘടന രംഗത്തെത്തിയിരുന്നു എന്നാൽ ചില താരങ്ങൾ ഈ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല. ഇവർക്കെതിരെ നിർമ്മാതാക്കളുടെ സംഘടന രംഗത്തെത്തുകയും ചെയ്തിരുന്നു.

baiju  santhosh

ഇപ്പോഴിത നടൻ ബൈജു സന്തോഷിനെതിരെ പരാതിയുമായി മരട് 357 എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് രംഗത്തെത്തിയിരിക്കുകയാണ്. നടൻ പ്രതിഫലം കുറക്കാൻ തയ്യാറാകുന്നില്ലെന്ന പരാതിയുമായിട്ടാണ് നിർമ്മാതാവ് സംഘടനയെ സമീപിച്ചിരിക്കുന്നത്. തന്റെ പ്രതിഫലം 20 ലക്ഷം രൂപ ആണെന്നും ഈ തുക കുറയ്ക്കാന്‍ തയ്യാറല്ലന്നും ബൈജു പറഞ്ഞെന്നാണ് നിർമ്മാതാവിന്റെ ആരോപണം. എന്നാൽ ബൈജുവുമായി എട്ട് ലക്ഷം രൂപയുടെ എഗ്രിമെന്റാണുളളത് എന്നാണ് നിർമാതാവ് പറയുന്നത്.തുക പൂര്‍ണമായി ലഭിക്കാതെ സിനിമ ഡബ്ബ് ചെയ്യില്ലന്നാണ് ബൈജുവിന്റെ നിലപാടെന്നും പറയുന്നുണ്ട്. സംഘടനയ്ക്ക് നല്‍കിയ പരാതിയില്‍ പ്രസ്തുത കരാറിന്റെ കോപ്പി ഉള്‍പ്പെടെ നിർമാതാവ് നല്‍കിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന സൂചന.

ഇതിന് സമാനമായ പരാതി നടന്മാരായ ടൊവിനോ തോമസിനും ജോജുവിന് നേരെ ഉയർന്നിരുന്നു. ടൊവിനോ കഴിഞ്ഞ ചിത്രത്തിനേക്കാൾ 25 ലക്ഷവും ജോജു 5 ലക്ഷവുമായിരുന്നു കൂട്ടി ചോദിച്ചത്. ഇത് അംഗീകരിക്കാനാവില്ലെന്നും ചിത്രങ്ങളുടെ സംവിധായകരുമായും നിർമ്മാതാക്കളുമായും കൂടിയാലോചിച്ച ശേഷം തീരുമാനം അറിയിക്കാമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. എന്നാൽ തുടർന്ന് നടന്ന ചർച്ചയ്ക്കൊടുവിൽ താരങ്ങൾ തങ്ങളുടെ പ്രതിഫലം കുറച്ചിരുന്നു. ജോജു തന്റെ പ്രതിഫലം 50ലക്ഷത്തിൽ നിന്ന് 30 ലക്ഷമാക്കുകയും . ടൊവിനോ തന്റെ പ്രതിഫലം കുറച്ചതായും പുതിയ സിനിമയ്ക്ക് പ്രതിഫലം വേണ്ടെന്നും സിനിമ വിജയിച്ച് ലാഭം കിട്ടിയാല്‍ പ്രൊഡ്യൂസര്‍ നല്‍കുകയാണെങ്കില്‍ മാത്രം പ്രതിഫലം മതിയെന്നുമാണ് താരത്തിന്റെ ഇപ്പോഴത്തെ നിലപാട്.

മോഹൻലാൽ ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് തങ്ങളുടെ പ്രതിഫലം കുറച്ചിരുന്നു. മോഹൻലാൽ കഴിഞ്ഞ സിനിമയിൽ വാങ്ങിയതിന്റെ പകുതി പ്രതിഫലം മാത്രമാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിനായി വാങ്ങിയത്. മോഹൻലാലിനെ പോലെയൊരാൾ ഇത്തരത്തിൽ സഹകരിക്കുമ്പോൾ മറ്റുളളവരും തങ്ങളോട് സഹകരിക്കണമെന്നാണ് അസോസിയേഷന്റെ വാദം.

Read more about: baiju santhosh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X