സ്വന്തമായി കാശ് മുടക്കി കട്ടൗട്ട് വെച്ചു! തനിക്ക് ആരാധകരില്ലല്ലോ എന്ന് ബൈജു! ഏറ്റെടുത്ത് ആരാധകര്‍
നാദിര്‍ഷയുടെ സംവിധാനത്തിലെത്തിയ മേരാ നാം ഷാജി ഇന്ന് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ബിജു മേനോന്‍, ആസിഫ് അലി, ബൈജു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ചിത്രം മൂന്ന് ജില്ലകളില്‍ നിന്ന് വരുന്ന ഷാജിമാരുടെ കഥയാണ് പറയുന്നത്. സിനിമയുടെ റിലീസിനോടനുബന്ധിച്ച് ഫേസ്ബുക്ക് ലൈവിലെത്തിയ നാദിര്‍ഷയോടൊപ്പം നടന്‍ ബൈജുവും ഉണ്ടായിരുന്നു.

സഹനടനായി അഭിനയിച്ച് കൊണ്ടിരിക്കുന്ന ബൈജുവിന്റെ വമ്പന്‍ കട്ടൗട്ടുകള്‍ തിരുവനന്തപുരത്തെ തിയറ്ററുകള്‍ക്ക് പുറത്ത് കണ്ടതിനെ കുറിച്ച് നാദിര്‍ഷ ലൈവില്‍ ചോദിച്ചിരുന്നു. ഇതിന് ബൈജു പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. താന്‍ തന്നെ പൈസ കൊടുത്ത് വെപ്പിച്ചതാണ് ആ കട്ടൗട്ടുകള്‍. അല്ലാതെ എനിക്ക് ആരാധകരില്ലെല്ലോ എന്നും താരം പറയുന്നു. ഒരു കട്ടൗട്ടിന് 15,000 രൂപ തനിക്ക് ചെലവായെന്നും ബൈജു വെളിപ്പെടുത്തിരിക്കുകയാണ്.
ബൈജുവിന്റെ ഈ വെളിപ്പെടുത്തല്‍ അതിവേഗമാണ് വൈറലായത്. നാദിര്‍ഷയും ആരാധകരുമെല്ലാം താരത്തിന് അഭിനന്ദിച്ചിരിക്കുകയാണ്. ചെറുപ്പം മുതല്‍ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ ബൈജു 37 വര്‍ഷത്തോളമായി സിനിമാ രംഗത്തുണ്ട്. ഇതിനകം ഒട്ടനവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇടക്കാലത്ത് സിനിമയില്‍ നിന്നും ചെറിയൊരു ഇടവേള എടുത്ത താരം ശക്തമായ തിരിച്ച് വരവാണ് നടത്തിയത്. ഇന്നിപ്പോള്‍ വ്യത്യസ്തവും ശ്രദ്ധേയവുമായി പല വേഷങ്ങളിലൂടെയും ബൈജു പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ്.


Click it and Unblock the Notifications











