ചില കാര്യങ്ങൾ സംഭവിക്കേണ്ടതാണ്, ആലോചനകൾ വരുന്നുണ്ട്! വിവാഹത്തെ കുറിച്ച് ബാല

മലയാളി പ്രേക്ഷകരും തമിഴ് സിനിമ പ്രേമികളും ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് ബാല. തമിഴ് ചിത്രത്തിലൂടെയാണ് ബാല വെള്ളിത്തിരയിൽ എത്തിയത്. കോളിവുഡിനേക്കാൾ മികച്ച സ്വീകാര്യതയായിരുന്നു മലയാളത്തിൽ താരത്തിന് ലഭിച്ചത്. ഇരു കൈകളും നീട്ടിയാണ് ബാലയെ മലയാള സിനിമ ലോകം സ്വീകരിച്ചത്. നടൻ, വില്ലൻ, സഹനടൻ എന്നിങ്ങനെ എല്ലാത്തരം കഥാപാത്രങ്ങളും ബാലയുടെ കൈകളിൽ ഭഭ്രമാണ്. 2006 ൽ പുറത്ത് ഇറങ്ങിയ കളഭമാണ് ബാലയുടെ ആദ്യ മലയാള ചിത്രം. പിന്നീട് മോളിവുഡിലെ സ്ഥിര സാന്നിധ്യമാകുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ ബാലയുടെ സ്വകാര്യ ജീവിതം പലപ്പോഴും ചർച്ചയാകാറുണ്ട്. തെറ്റായ കഥകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുമ്പോൾ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി താരം രംഗത്തെത്താറുമുണ്ട്. അദ്ദേഹത്തിന്റെ വിവാഹ വാർത്തകളാണ് അധികവും സോഷ്യൽ മീഡിയ പേജുകളിൽ ഇടം പിടിക്കാറുള്ളത്. ഇപ്പോഴിത വിവാഹത്തെ കുറിച്ച്. തുറന്ന് പറഞ്ഞ് താരം. തന്റെ പുതിയ യൂട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.

 ബാച്ചിലറായി ജീവിക്കാനുള്ള  കാരണം

തന്റെ അടുത്ത സുഹൃത്ത് ഡോക്ടർ മോൻസണ്ണുമായുള്ള സംസാരത്തിനിടെയാണ് താരത്തിനോട് വിവാഹത്തെ കുറിച്ച് ചോദിച്ചത്. ഈ അഭിമുഖത്തിൽ എന്തും ബാലയോട് ചോദിക്കാമെന്നുളളതിന്റെ അടിസ്ഥാനത്തിലായിരുന്നു വിവാഹത്തെ കുറിച്ചുള്ള ചോദ്യം. എന്തിനാണ് ഇനിയും ബാച്ചിലറായി ജീവിക്കുന്നത്? സിനിമയ്ക്ക് വേണ്ടിയാണോ? അതോ ഇനിയുള്ള കാലം ഒറ്റയ്ക്ക് ജീവിച്ചാൽ മതിയെന്നുള്ള തീരുമാനം കൊണ്ടാണോ ? എന്നായിരുന്നു ഡോക്ടറിന്റെ ചോദ്യം.

Recommended Video

Actress Sarayu Exclusive Interview | FilmiBeat Malayalam
ചില കാര്യങ്ങൾ  സംഭവിക്കണം

ചിരിച്ച് കൊണ്ടാണ് ഡോക്ടറിന്റെ ചോദ്യത്തിന് ബാല ഉത്തരം നൽകിയത്. ചില കാര്യങ്ങൾ സംഭവിക്കേണ്ടതാണ്. നമ്മൾ മാർക്കറ്റിൽ പോയി സാധനംം വാങ്ങിക്കുന്നത് പോലെയല്ല വിവാഹം. അത് ജീവിതത്തിൽ സംഭവിക്കേണ്ടതാണ്. നമ്മുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, കൂടാതെ നമ്മുടെ കൂടെയുള്ളവർ അങ്ങനെ എല്ലാവരും പോസിറ്റീവായി നിന്നാൽ മാത്രമേ ജീവിതത്തിൽ നമുക്ക് വിജയിക്കാൻ കഴിയുകയുള്ളൂ. അത് വിവാഹം മാത്രമല്ല ഏതൊരു ബന്ധത്തിലായാലും അങ്ങനെയാണ്. നല്ല കാര്യം സംഭവിക്കുമ്പോൾ സംഭവിക്കുമെന്നും വീഡിയോയിൽ പറയുന്നു.

 ഉടനെ വിവാഹം  ഉണ്ടാകുമോ

നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നതിനോടൊപ്പം തന്നെ ഉടനെ വിവാഹം ഉണ്ടാകുമോ എന്നും ഡോക്ടർ ചോദിക്കുന്നുണ്ട്. വിവാഹാലോചനകളൊക്കെ വരുന്നുണ്ടെന്നും നമുക്ക് കാത്തിരിക്കാം എന്നയിരുന്നു ബാലയുടെ മറുപടി. ആദ്യം ലോകം ഒന്ന് ശരിയാകട്ടെ, ബാല കൂട്ടിച്ചേർത്തു.

ബാലയ്ക്ക്  ആശംസ

ബാലയ്ക്ക് ആശംസയുമായി ആരാധകരും സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്. എല്ലാവരും നല്ലൊരു കുടുംബ ജീവിതം ആശംസിച്ചിരിക്കുകയാണ് താരത്തിന്. വളരെ വേഗം തന്നെ മനസ്സിന് ചേർന്ന ആളെ കിട്ടട്ടേ എന്നും ആരാധകർ പറയുന്നു. ബാലയുടെ പുതിയ യുട്യൂബ് ചാനലിന് എല്ലാവിധ ആശംസകളും പ്രേക്ഷകർ നേരുന്നുണ്ട്. ബാല പുതിയ യൂട്യൂബ് ചാനൽ ആരംഭിച്ചിട്ട് കുറച്ച് നാളുകൾ മാത്രമാണ് ആയത്. മികച്ച പ്രതികരണമാണ് ചാനലിനും താരത്തിന്റെ വീഡിയോകൾക്കും ലഭിക്കുന്നത്.

  വിവാഹത്തെ  കുറിച്ചുളള വ്യാജ  വാർത്ത

കുറച്ച് നാളുകൾക്ക് മുൻപ് വിവാഹത്തെ കുറിച്ചുളള വ്യാജ വാർത്തയ്ക്കെതിരെ താരം രംഗത്തെത്തിയിരുന്നു. മുന്നറിയിപ്പുമായിട്ടാണ് താരം അന്ന് എത്തിയത്. ഇത്തരത്തിലുള്ള വാർത്തകൾ തനിയ്ക്ക് ഏറെ ബുദ്ധിമുട്ടാകുന്നുണ്ടെന്നാണ് നടൻ വീഡിയോയിലൂടെ പറഞ്ഞിരുന്നു.

ബാലയുടെ വീഡിയോ കാണാം

More from Filmibeat

Read more about: bala ബാല
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X