For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യരുമായി ബാലയുടെ വിവാഹം നടക്കുന്നു; തന്റെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളെ കുറിച്ച് ബാല

  |

  നടന്‍ ബാലയും ഗായിക അമൃത സുരേഷുമായിട്ടുള്ള വിവാഹവും വിവാഹമോചനവും കേരളം ആഘോഷമാക്കി മാറ്റിയ വാര്‍ത്തകളില്‍ ഒന്നാണ്. അമൃത ബിഗ് ബോസില്‍ മത്സരിക്കാന്‍ വന്നതോടെ ഇക്കാര്യം വീണ്ടും ചര്‍ച്ചയായി. ബാല രണ്ടാമതും വിവാഹിതനാവുന്നു എന്ന തരത്തില്‍ വീണ്ടും പ്രചരണങ്ങള്‍ വന്നിരുന്നു. അതില്‍ പ്രധാനമായും മഞ്ജു വാര്യര്‍ അടക്കമുള്ള നടിമാരുടെ പേര് ചേര്‍ത്താണ് പറഞ്ഞിരുന്നത്.

  തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം

  മഞ്ജു വാര്യരുടെയും മംമ്ത മോഹന്‍ദാസിന്റെയും ഒക്കെ പേരിനൊപ്പം വന്ന തന്റെ വിവാഹ വാര്‍ത്തകളെ കുറിച്ച് പ്രതികരിക്കുകയാണ് ബാലയിപ്പോള്‍. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് രണ്ടാമതൊരു വിവാഹം കഴിക്കുമോ എന്ന കാര്യത്തെ കുറിച്ചും മുന്‍ വിവാഹബന്ധത്തെ കുറിച്ചും താരം വ്യക്തമാക്കിയത്.

  ആ പ്രസ് മീറ്റില്‍ പോയില്ലായിരുന്നെങ്കില്‍ എനിക്കും മഞ്ജു വാര്യര്‍ക്കും തമ്മില്‍ കല്യാണം എന്ന് തീരുമാനിച്ചേനെ എന്നാണ് തമാശരൂപേണ ബാല പറയുന്നത്. നല്ലത് അവിടെ നടക്കട്ടേ. ഇവിടെ ഞാന്‍ പോയി എന്നെ രക്ഷിക്കട്ടേ എന്നാണ് പറഞ്ഞത്. മഞ്ജു വാര്യരും ബാലയും തമ്മില്‍ വിവാഹിതരാകുന്നു, മംമ്ത മോഹന്‍ദാസും ബാലയും തമ്മില്‍ വിവാഹിതരാകുന്നു എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ക്കൊടുവില്‍ ബാല വിവാഹിതനാവുന്നോ എന്ന ചോദ്യവും വരാറുണ്ട്. ഇനി വിവാഹം കഴിക്കുമോ എന്നാണ് അവതാരകന്‍ ബാലയോട് ചോദിച്ചത്.

  അതിന് രസകരമായ രീതിയിലുള്ള മറുപടിയാണ് ബാല നല്‍കിയത്. പ്രസ്മീറ്റില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇനി കേരളത്തില്‍ ഉണ്ടാവുമോ എന്ന് ചോദിച്ചു. ഞാന്‍ കേട്ടത് കെയര്‍ഫുള്‍ ആയിട്ട് ഉണ്ടാവുമോ ന്നൊണ്. പക്ഷേ മീഡിയയില്‍ വന്നപ്പോള്‍ കളര്‍ഫുള്‍ ആയി ഉണ്ടാവുമോന്ന് ആയി. ചോദ്യച്ചത് ഒന്ന്, കേട്ടത് മറ്റൊന്ന്, പറഞ്ഞത് വേറെന്ന് എന്ന അവസ്ഥയായെന്നും ബാല പറയുന്നു.

  വിവാഹം എന്ന് പറയുന്നത് കടയില്‍ പോയി ഓര്‍ഡര്‍ ചെയ്ത് വാങ്ങുന്നതൊന്നും അല്ലല്ലോ. അത് സംഭവിക്കണമെന്നും താരം പറയുന്നു. ആദ്യ വിവാഹമോചനത്തിന്റെ ഹാങ് ഓവര്‍ മാറിയിട്ടില്ലേ എന്ന ചോദ്യത്തിന് എനിക്ക് പേടിയുണ്ടെന്നായിരുന്നു ബാലയുടെ മറുപടി. ആരെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. എല്ലാവരും നന്നായിരിക്കട്ടേ. ആത്മാര്‍ഥമായി എന്റെ ഹൃദയത്തില്‍ നിന്നും പറയുന്നതാണ്. എന്നെ ദ്രേഹിച്ച എല്ലാവരും നന്നായി ഇരിക്കണം. എന്റെ അമ്മയാണ് അങ്ങനെ പറഞ്ഞ് തന്നിട്ടുള്ളത്.

  ദിലീപും മഞ്ജുവും ചേർന്ന് സല്ലാപം 2..അഡ്വാൻസ് വരെ കൊടുത്ത..പക്ഷെ

  അടുത്ത കാലത്ത് ഞാന്‍ ഞെട്ടി പോയൊരു കാര്യമുണ്ട്. ചെന്നൈയില്‍ വെച്ച് എനിക്ക് അറിയാവുന്ന സിനിമയില്‍ ഉള്ളൊരു മലയാളിയെ കണ്ട് സംസാരിച്ചു. ബാല എന്തിനാണ് പോയി അവരുടെ ഭൂമിയില്‍ നില്‍ക്കുന്നത്. ഇവരാരും നിങ്ങളെ തിരിഞ്ഞ് നോക്കാന്‍ പോകുന്നില്ല. പെട്ടെന്ന് മറക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത സെക്കന്‍ഡില്‍ 70 വയസായ എന്റെ അമ്മ പറഞ്ഞു, തമ്പി അപ്പോ നീങ്ക അന്ത ഭൂമിയില്‍ തന്നെ പോയി നല്ല കാര്യം ചെയ്യണം എന്നാണ് അമ്മ പറഞ്ഞത്. ഇത് പറഞ്ഞ ആള്‍ക്ക് മറുപടി കൊടുത്തില്ല. പക്ഷെ എനിക്കാണ് മറുപടി തന്നത്.

  Read more about: bala ബാല
  English summary
  Actor Bala About His Second Marriage With Lady Superstar Manju Warrier
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X