ആ ഫോൺ കോളിലൂടെ എന്റെ പേടിയും വിഷമവുമെല്ലാം മാറി, നടൻ ബാലയുടെ മനസ്സ് തണുപ്പിച്ച വ്യക്തി
മഹാമാരിയുടെ മുന്നിൽ ലോകം വിറച്ചു നിൽക്കുകയാണ്. മനുഷ്യ ബന്ധങ്ങൾ കൈയ്യകലത്തിനും അപ്പുറം മതി എന്നാണ് ലോകാരോഗ്യ സംഘടന ഉൾപ്പെടെ പറയുന്നത്.ശാരീരിക അകലം പാലിക്കുന്നതിനോടൊപ്പം സമൂഹിക അടുപ്പം വേണമെന്നാണ് ലോകരാജ്യങ്ങൾ ഒന്നടങ്കം മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം. അതുകൊണ്ട് തന്നെ വീടകങ്ങളിൽ അകപ്പെട്ടുപോയ മനുഷ്യരെ സഹായിക്കാനായി ഒട്ടേറെ ആളുകളാണ് മുന്നോട്ട് വരുന്നത്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനോടൊപ്പം താരങ്ങളും കൂടെ തന്നെയുണ്ട്. മോഹൻലാൽ മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ മുൻനിര താരങ്ങളോടൊപ്പം യുവതാരങ്ങളും കൊവിഡ് പോരാട്ടത്തിലുണ്ട്. കൊവിഡ് ആശങ്കയിൽ ജീവിക്കുമ്പോൾ ആശ്വാസം പകർന്നുള്ള താരങ്ങളുടെ വാക്കുകൾ ജനങ്ങൾക്കിടയിൽ ചർച്ചയാകാറുണ്ട്. ലോക്ക് ഡൗൺ കാലത്ത് സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ആശ്വാസ വാക്കുകളുമായി മോഹൻലാൽ എത്താറുണ്ട്. ഇപ്പോഴിത മോഹൻലാലിന്റെ ആ ഫോൺ കോളിനെ കുറിച്ച് നടൻ ബാല. അച്ഛനും അമ്മയും തമിഴ്നാട്ടിൽ ലോക്ഡൗണിൽ അകപ്പെട്ട വിഷമത്തിലിരിക്കവെയായിരുന്നു ബാലയെ തേടി മോഹൻലാലിന്റെ ഫോൺ എത്തുന്നത്.

വീഡിയോയിലൂടെയാണ് ബാല മോഹൻലാൽ വിളിച്ചതിനെ കുറിച്ച് വെളിപ്പെടുത്തിയത്. ബാലയുടെ വാക്കുകൾ ഇങ്ങനെ..നമസ്കാരം കുറച്ച് മുമ്പ് എനിക്കൊരു ഫോൺ കോൾ വന്നു. ആ വിളിച്ച ആൾ ചോദിച്ചത് മൂന്ന് കാര്യങ്ങളുണ്ട്.‘ബാല കൊച്ചിയിലാണോ ചെന്നൈയിലാണോ?', കൊച്ചിയിലാണെന്ന് ഞാൻ പറഞ്ഞു. ‘കൊച്ചിയിലാണെങ്കിൽ ആര് ഭക്ഷണം വച്ച് തരുമെന്ന് ചോദിച്ചു.ഉണ്ട് സാർ എന്റെ കൂടെ സ്റ്റാഫുകൾ ഉണ്ട്, കുഴപ്പിമല്ലെന്ന് പറഞ്ഞു. എല്ലാം നന്നായി പോകുന്നു എന്ന് പറഞ്ഞു.

പിന്നീട് അടുത്തതായി ചോദിച്ച ചോദ്യം എന്നോട് വളരെ കുറിച്ച് പേർ മാത്രമേ ചോദിച്ചിട്ടുള്ളൂ. അതെനിക്ക് ഒരുപാട് ഫീൽ ചെയ്തു.‘ബാലയുടെ അച്ഛൻ അമ്മ എവിടെയാണെന്നായിരുന്നു' ചോദ്യം. അവർ ചെന്നൈയിലാണെന്നു പറഞ്ഞപ്പോൾ സുഖമായി ഇരിക്കുന്നോ എന്നായിരുന്നു അടുത്തതായി അന്വേഷിച്ചത്.എന്റെ മനസിൽ ഉള്ള വികാരമാണ് അദ്ദേഹം ചോദ്യത്തിലൂടെ പറഞ്ഞത്. കാരണം എന്റെ അമ്മയ്ക്ക് 68 വയസ്സായി. അച്ഛന് 73. ഈ പ്രായത്തിൽ അവർ ഒറ്റയ്ക്ക് ഇരിക്കുകയാണ്..

ചെന്നൈയിൽ പൂർണ്ണമായും ലോക്ക് ഡൗണിലാണ്.ഈ വേദന നാം അനുഭവിച്ചുകൊണ്ടിരിക്കുമ്പോൾ തമിഴ്നാട്ടിലെ ഇന്നത്തെ സ്ഥിതി എന്താണെന്നും അറിയാം. മാത്രമല്ല അവിടെ നിന്നുമാണ് അദ്ദേഹം വിളിച്ചതും.. ഈ ഫോൺ കോൾ എനിക്ക് ഒരുപാട് ശക്തി തന്നു. മനസ്സിലുള്ള പേടിയും വിഷമവും മാറിക്കിട്ടി... എന്ന് പറഞ്ഞു കൊണ്ടാണ് തന്നെ വിളിച്ചത് മോഹൻലാലാണ് എന്ന് ബാല വെളിപ്പെടുത്തിയത്. ഒരു നടനായിട്ടല്ല, സൂപ്പർസ്റ്റാർ ആയല്ല, പച്ച മനുഷ്യനായാണ് എന്നെ വിളിച്ചത്. അദ്ദേഹത്തിന്റെ ഹ്യുമാനിറ്റിയിൽ തല കുനിക്കുന്നു. ഒരുപാട് കാര്യങ്ങൾ താങ്കൾ ഈ സമയത്ത് ചെയ്യുന്നുണ്ട്. ദൈവം അനുഗ്രഹിക്കും- ബാല പറഞ്ഞു.

ലോക്ക് ഡൗൺ കാലത്ത് സഹപ്രവർത്തകരുടെ ക്ഷേമം അന്വേഷിച്ച് മോഹൻ ലാലിന്റെ വിളി എത്താറുണ്ട് . അനവധി ടെൻഷനുമായി വീടുകളിൽ ഒതുങ്ങി ജീവിക്കുന്നവർക്ക് പലപ്പോഴും താരത്തിന്റെ വാക്ക് ആശ്വാസമാകാറുണ്ട്. ഇത് പങ്കുവെച്ച് ഇവർ രംഗത്തെത്താറുമുണ്ട്.. മോഹൻലാൽ കുടുംബത്തിനോടൊപ്പം ചെന്നൈയിലെ വസതിയിലാണ്. ലോക്ക് ഡൗണിൽ വീട്ടിലിരിക്കുമ്പോഴും ജനങ്ങൾക്ക് തന്നാൽ കഴിയുന്ന സഹായം താരം ചെയ്യാറുണ്ട്. സർക്കാരിന്റെ കൊറോണ പോരാട്ടത്തിൽ അദ്ദേഹം കൂടെയുണ്ട്.


Click it and Unblock the Notifications