അഭിമുഖത്തിനിടെ ഭാര്യയെ വിളിച്ച് പാട്ട് പാടാന്‍ പറഞ്ഞ് ബാല; പാടില്ലെന്ന് എലിസബത്തും, ഡിവോഴ്‌സിനിടയിലെ വീഡിയോ

നടന്‍ ബാലയും ഭാര്യ എലിസബത്തും വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള വിവരമാണ് പുറത്ത് വരുന്നത്. ആദ്യ ബന്ധത്തിലുണ്ടായത് പോലെ രണ്ടാമത്തേതിനും സംഭവിച്ചുവെന്നും എല്ലാവരോടും നന്ദിയുണ്ടെന്നുമൊക്കെ ബാല പറയുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ നടന്റെ വിവാഹമോചനം സത്യമാണെന്നും പലരും സ്ഥീകരിച്ചു.

എന്നാല്‍ എലിസബത്തുമായി പിണങ്ങിയിട്ടില്ലെന്ന് കാണിക്കുന്ന മറ്റൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഭാര്യയെ നേരിട്ട് വിളിച്ച് നമ്മള്‍ പിണങ്ങിയിരിക്കുകയാണോ എന്ന് ബാല ചോദിക്കുകയും ഇല്ലെന്ന് എലിസബത്ത് പറയുന്നതും വീഡിയോയില്‍ കാണാം...

അടുത്ത വര്‍ഷം ഞാന്‍ എലിസബത്തുമായി വേര്‍പിരിഞ്ഞെന്ന് ഇരിക്കും

അഭിമുഖത്തിനിടെ എലിസബത്തുമായിട്ടുള്ള വിവാഹമോചനത്തെ കുറിച്ചും ചോദ്യം വന്നിരുന്നു. 'അടുത്ത മാസമോ അടുത്ത വര്‍ഷമോ ഞാന്‍ ചിലപ്പോള്‍ എലിസബത്തുമായി വേര്‍പിരിഞ്ഞെന്ന് ഇരിക്കും. അത് ഞങ്ങള്‍ക്കിടയിലെ പ്രശ്‌നമല്ലേ? അതുപോലെ വര്‍ഷങ്ങളോളം ഞങ്ങള്‍ സ്‌നേഹിച്ച് ജീവിക്കുകയാണെങ്കിലും അത് ഞങ്ങളുടെ കാര്യമല്ലേ എന്നാണ് ബാല ചോദിക്കുന്നത്.

ഞങ്ങളുടെ ബന്ധത്തെ കുറിച്ച് ആരും സംശയിക്കാന്‍ പോലും പാടില്ല

ഞങ്ങളുടെ ബന്ധത്തെ കുറിച്ച് ആരും സംശയിക്കാന്‍ പോലും പാടില്ല. അതിനുള്ള അധികാരം ആര്‍ക്കുമില്ല. ഞങ്ങള്‍ എങ്ങനെയും ആയിക്കോട്ടെ, ഞങ്ങള്‍ സ്‌നേഹിച്ച് ജീവിക്കും, പിണങ്ങി ജീവിക്കും, അതിലേക്ക് ആരും കയറി വരേണ്ടതില്ലെന്നാണ് നടന്‍ ഉദ്ദേശിക്കുന്നത്. അങ്ങനെ വിട്ടാല്‍ ഞങ്ങള്‍ രണ്ട് പേരും സുഖമായി ജീവിക്കുമെന്നും അത്ര മാത്രമേ ഞങ്ങള്‍ പ്രതീക്ഷിക്കുന്നുള്ളഉവെന്നും നടന്‍ പറഞ്ഞു. ഇതിനിടയില്‍ ഭാര്യ എലിസബത്തിനെ ഫോണിലൂടെ വിളിക്കാന്‍ ബാല ശ്രമിച്ചിരുന്നു.

എലിസബത്ത് ഫോണ്‍ എടുത്തില്ലെങ്കില്‍ അടുത്തതായിട്ടും ഇവര്‍ കുറ്റം പറയുമെന്ന് ബാല

എലിസബത്ത് ഫോണ്‍ എടുക്കാതെ വന്നതോടെ 'എലിസബത്തേ, നീ ഫോണ്‍ എടുത്തില്ലെങ്കില്‍ അടുത്തതായിട്ടും ഇവര്‍ കുറ്റം പറയുമെന്ന്' ബാല പറയുന്നു. അത് പറയുന്നതിനുള്ളില്‍ എലിസബത്ത് നടനെ തിരിച്ച് വിളിച്ചു. ശേഷം അവതാരകനെ പരിചയപ്പെടുത്തി കൊടുത്ത ബാല നീയും ഞാനും പിണങ്ങിയോന്ന് ഇവര്‍ ചോദിക്കുകയാണെന്നും അതിനുള്ള മറുപടി നല്‍കാനും പറഞ്ഞു.

നമ്മള്‍ പിണങ്ങിയോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് എലിസബത്തിന്റെ മറുപടി. ഇതിനിടെ നീയൊരു പാട്ട് പാടൂ എന്ന് ബാല ഭാര്യയോട് ആവശ്യപ്പെടുകയാണ്. 'ഞാന്‍ പാട്ടൊന്നും പാടില്ല, ആശുപത്രിയില്‍ തിരക്കിലാണെന്ന്' എലിസബത്ത് പറയുന്നു.

 പാട്ട് പാടാന്‍ ബാല വീണ്ടും ആവശ്യപ്പെട്ടെങ്കിലും പാടില്ലെന്ന എലിസബത്ത് ഉറപ്പിച്ച് പറഞ്ഞു

നീ ഡോക്ടറാണെങ്കില്‍ ഞാനും ഡോ. ബാലയാണെന്ന് നടന്‍ പറഞ്ഞു. പാട്ട് പാടാന്‍ ബാല വീണ്ടും ആവശ്യപ്പെട്ടെങ്കിലും പാടില്ലെന്ന എലിസബത്ത് ഉറപ്പിച്ച് പറഞ്ഞു. ഇതോടെ നീ ഫോണ്‍ വെച്ചോ എന്നും നിന്നോട് ഞാന്‍ പിണങ്ങിയെന്നുമൊക്കെ ബാല പറയുന്നു. നീ ഭക്ഷണം കഴിച്ചോ, എന്തായാലും പിന്നീട് തിരിച്ച് വിളിക്കാമെന്ന് പറഞ്ഞ് നടന്‍ ഫോണ്‍ കട്ട് ചെയ്യുന്നു. ഭാര്യയുമായി യാതൊരു പ്രശ്‌നവും ഇല്ലെന്ന് കാണിക്കാനാണ് ബാല ഭാര്യയെ വിളിച്ച് സംസാരിച്ചത്.

 ഇത്തവണ അമൃത സ്‌കോര്‍ ചെയ്തല്ലോന്ന് മറ്റുള്ളവരും പറയുന്നു

അതേ സമയം ബാലയും എലിസബത്തും പിണങ്ങി പിരിഞ്ഞെന്ന് കേട്ടപ്പോള്‍ അങ്ങനെ ഉണ്ടാവല്ലേ എന്ന് ഞാന്‍ മനസ്സറിഞ്ഞ് പ്രാര്‍ത്ഥിച്ചിരുന്നെന്ന് പറഞ്ഞ് ആരാധകരും എത്തിയിരിക്കുകയാണ്. അവരുടെ ഇടയില്‍ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നും രണ്ടുപേരും ഇപ്പോഴും സ്‌നേഹത്തോടെ ജീവിക്കുന്നു എന്നുമറിഞ്ഞതില്‍ സന്തോഷമുണ്ടെന്നാണ് ഒരു ആരാധിക കമന്റിട്ടിരിക്കുന്നത്. ഇത്തവണ അമൃത സ്‌കോര്‍ ചെയ്തല്ലോന്ന് മറ്റുള്ളവരും പറയുന്നു.

Read more about: bala ബാല
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X