'എലിസബത്തിനെ ഓർത്ത് എനിക്ക് അഭിമാനം തോന്നുന്നു, ഇതൊക്കെയാണ് എന്റെ സന്തോഷം'; ഭാര്യയുടെ വിജയത്തിൽ ബാല!

വിവാദങ്ങൾ കത്തിക്കൊണ്ടിരിക്കുമ്പോൾ‌ ഒറ്റപ്പെടലിൽ നിന്നും ആശ്വാസം എന്നപോലെ പുതിയൊരു സന്തോഷം നടൻ ബാലയേയും താരത്തിന്റെ ഭാര്യ ഡോ. എലിസബത്തിനേയും തേടി എത്തിയിരിക്കുകയാണ്. നടന്റെ ഭാര്യ എന്നതിലുപരി എലിസബത്ത് ഒരു ഡോക്ടർ കൂടിയാണ്.

സ്പോർ‌ട്സിലും കമ്പമുള്ള എലിസബത്ത് കഴിഞ്ഞ കുറച്ച് നാളുകളായി എംബിബിഎസ് വിദ്യാർഥികൾക്ക് ഓൺലൈനായി ക്ലാസുകൾ എടുത്ത് നൽകിയിരുന്നു. ഇപ്പോഴിത എലിസബത്ത് പരിശീലനം നൽകിയ വിദ്യാർഥികളെല്ലാം മികച്ച വിജയം നേടിയിരിക്കുകയാണ്. ഓൺലൈൻ വഴിയാണ് എംബിബിഎസ് വിദ്യാർഥികൾക്ക് എലിസബത്ത് ക്ലാസ് നൽകിയിരുന്നത്.

Actor Bala, Actor Bala Elizabeth, Bala Elizabeth news, Bala Elizabeth video, Bala Elizabeth wedding, Bala Elizabeth news, നടൻ ബാല, നടൻ ബാല എലിസബത്ത്, ബാല എലിസബത്ത് വാർത്ത, ബാല എലിസബത്ത് വീഡിയോ, ബാല എലിസബത്ത് വിവാഹം, ബാല എലിസബത്ത് വാർത്ത

അവർ ഉയർന്ന വിജയം നേടിയ ശേഷം എലിസബത്തിനെ കാണാൻ എത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തിരുന്നു പ്രിയപ്പെട്ട അധ്യാപികയ്ക്ക്. വിദ്യാർഥികളുടെ അതിരില്ലാത്ത സ്നേഹം ലഭിച്ച സന്തോഷം എലിസബത്ത് തന്റെ യുട്യൂബ് ചാനൽ വഴി തന്റെ ആരാധകരെ അറിയിച്ചിരിക്കുകയാണ്.

ബാലയക്കൊപ്പം വന്നാണ് തന്റെ വിദ്യാർഥികളുടെ വിജയത്തെ കുറിച്ച് എലിസബത്ത് വാചാലയായത്. ഒപ്പം വിദ്യാർഥികൾ നൽകിയ സമ്മാനങ്ങൾ തന്റെ പ്രേ​ക്ഷകരെ എലിസബത്ത് കാണിക്കുകയും ചെയ്തു.

'ഞാൻ എംബിബിഎസ് സ്റ്റുഡന്റ്സിന് ഓൺലൈനായി ക്ലാസ് എടുത്തിരുന്നു. അവരുടെ എക്സാം റിസൾട്ട് വന്നു. അവർ പാസായി. അതിന്റെ സന്തോഷത്തിന് സ്റ്റുഡന്റ്സിൽ ഒരാൾ എനിക്ക് ​ഗിഫ്റ്റ് ഹാംമ്പർ തന്നു' വീഡിയോയിൽ എലിസബത്ത് പറഞ്ഞു.

ഇത്തരം ഒരു സ്നേഹം വിദ്യാർഥികളിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും സർപ്രൈസായി പോയിയെന്നും എലിസബത്ത് പറയുന്നുണ്ട്. ഭാര്യയുടെ വിജയത്തിൽ മതിമറന്ന് സന്തോഷിക്കുന്ന ബാലയേയും വീഡിയോയിൽ കാണാം.

'ആക്ച്വലി സ്‌റ്റുഡൻസിന് പഠിപ്പിച്ച് കൊടുത്തത് ഞാനാണ്. അതുകൊണ്ട് ഞാൻ ഈ സമ്മാനം എടുക്കുന്നു. ഞാൻ ചുമ്മ പറഞ്ഞതാണ്. എലിസബത്തിനെ ഓർത്ത് എനിക്ക് അഭിമാനം തോന്നുന്നു. സ്റ്റുഡന്റ്സ് അവരുടെ സന്തോഷത്തിന് ​ഗിഫ്റ്റൊക്കെ അവരുടെ അധ്യാപകർക്ക് കൊടുക്കുന്നത് കാണുമ്പോൾ സന്തോഷമാണ്.'

'ഇത് തന്നെയാണ് ഞാൻ എല്ലാവരിൽ നിന്നും പ്രതീക്ഷിക്കുന്നത്. ഓൺലൈൻ ക്ലാസ് എടുക്കാൻ എലിസബത്തിന് ക്യാമറയും ലൈറ്റും മേടിച്ച് സെറ്റ് ചെയ്ത് കൊടുത്തത് ഞാനാണ്. അതുകൊണ്ട് ഞാനല്ലേ യഥാർഥ ടീച്ചർ.'

'എല്ലാ സ്റ്റുഡന്റ്സും ജയിച്ചു. അവരുടെ വിജയം എനിക്ക് അഭിമാനമാണ്' എലിസബത്തിനെ പുകഴ്ത്തി ബാല പറഞ്ഞു. കഴിഞ്ഞ വർഷം അവസാനത്തോടെയാണ് ബാലയും എലിസബത്തും വിവാഹിതരായത്.

വലിയ ആഘോഷമായിട്ടാണ് വിവാഹ ചടങ്ങുകൾ നടന്നത്. തൃശൂർ സ്വദേശിനിയാണ് എലിസബത്ത്. അമൃതയുമായി പിരിഞ്ഞ ശേഷമാണ് ബാല എലിസബത്തിനെ വിവാഹം ചെയ്തത്. അടുത്തിടെ എലിസബത്തിന്റെ ആശുപത്രിയിൽ ബാല സന്ദർശനം നടത്തിയിരുന്നു.

Actor Bala, Actor Bala Elizabeth, Bala Elizabeth news, Bala Elizabeth video, Bala Elizabeth wedding, Bala Elizabeth news, നടൻ ബാല, നടൻ ബാല എലിസബത്ത്, ബാല എലിസബത്ത് വാർത്ത, ബാല എലിസബത്ത് വീഡിയോ, ബാല എലിസബത്ത് വിവാഹം, ബാല എലിസബത്ത് വാർത്ത

തമിഴ്നാട്ടിൽ താൻ ഒരു ആശുപത്രി പണിതുകൊണ്ടിരിക്കുകയാണെന്നും അതിന്റെ എല്ലാ ചുമതലയും എലിസബത്തിനായിരിക്കുമെന്നും മുമ്പൊരു അഭിമുഖത്തിൽ ബാല പറഞ്ഞിരുന്നു. ഇപ്പോൾ ബാല വാർത്തകളിൽ നിറയുന്നത് ഉണ്ണി മുകുന്ദനുമായി നടക്കുന്ന പ്രതിഫല തർക്കത്തിന്റെ പേരിലാണ്. തനിക്ക് ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകിയില്ലെന്നാണ് ബാല അടുത്തിടെ മാധ്യമങ്ങളോട് പറഞ്ഞത്.

തന്നെ എല്ലാവരും ഒറ്റപ്പെടുത്തിയെന്നും. മനസ് മടുത്തതിനാൽ ചെന്നൈയ്ക്ക് പോവുകയാണെന്നും ബാല മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഷെഫീക്കിന്റെ സന്തോഷമാണ് ഏറ്റവും അവസാനം ബാലയുടേതായി തിയേറ്ററുകളിലെത്തിയ സിനിമ.

ഉണ്ണി മുകുന്ദനായിരുന്നു ചിത്രത്തിൽ നായകൻ. ദിവ്യ പിള്ളയായിരുന്നു നായിക. അനൂപ് പന്തളം സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരമാണ് ലഭിച്ചത്. പ്രതിഫലവുമായി ബന്ധപ്പെട്ട് ബാല പറഞ്ഞത് കള്ളമാണെന്നും പ്രതിഫലം വേണ്ടെന്ന് പറഞ്ഞാണ് ബാല അഭിനയിക്കാനെത്തിയതെന്നും അടുത്തിടെ ഉണ്ണി മുകുന്ദനും സിനിമയുടെ അണിയറപ്രവർത്തകരും വ്യക്തമാക്കിയിരുന്നു.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X