തല ദീവാലി അമ്മയ്ക്കൊപ്പം, മരുമകൾക്ക് മധുരം നൽകി ബാലയുടെ അമ്മ, അടുത്ത ദീപാവലിക്ക് ആരാകും ഭാര്യയെന്ന് വിമർശനം!
ബാലയും ഭാര്യ കോകിലയും പുതിയൊരു ദാമ്പത്യ ജീവിതത്തിലേക്ക് കടന്ന സന്തോഷത്തിലാണ്. വിവാഹം കഴിഞ്ഞശേഷം ഇരുവരും ആദ്യം ആഘോഷിക്കുന്ന ഫെസ്റ്റിവൽ ദീപാവലിയാണ്. തമിഴ്നാട്ടിൽ ദീപാവലി വലിയൊരു ആഘോഷമാണ്. മാത്രമല്ല ബാലയ്ക്കും കോകിലയ്ക്കും ഇത് തല ദീവാലിയാണ്. വിവാഹിതരായശേഷം ദമ്പതികൾ ആദ്യം ആഘോഷിക്കുന്ന ദീപാവലിക്കാണ് തമിഴ്നാട്ടിൽ തല ദീവാലിയെന്ന് വിശേഷിപ്പിക്കുന്നത്. ദീപാവലി ആഘോഷങ്ങൾക്കായി ഭാര്യയേയും കൂട്ടി ബാല ചെന്നൈയിലെ വീട്ടിലെത്തി.
ബാലയുടെ അമ്മയും സഹോദരങ്ങളുമെല്ലാം ചെന്നൈയിലാണ് സെറ്റിൽഡ്. അതിനാലാണ് അമ്മയെ കാണാനും തല ദീവാലി ആഘോഷിക്കാനുമായി ബാലയും കോകിലയും ചെന്നൈയിലെത്തിയത്. മുമ്പ് ബാലയ്ക്കൊപ്പം കൊച്ചിയിലായിരുന്നു അമ്മയുടെ താമസം. പിന്നീട് വാർധക്യ സഹജമായ അവശതകൾ വന്നതോടെയാണ് ചെന്നൈയിലേക്ക് പോയത്.

മാത്രമല്ല ബാലയുമായുള്ള വിവാഹശേഷം കോകിലയെ അമ്മ ഇപ്പോഴാണ് ആദ്യമായി കാണുന്നതും. അമ്മയുടെ കൂടി നിർബന്ധം മൂലമാണ് ബാല കോകിലയെ താലി ചാർത്തിയത്. ബാല തന്നെയാണ് സോഷ്യൽമീഡിയ വഴി ചെന്നൈയിലെ ദീപാവലി ആഘോഷങ്ങളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ പങ്കിട്ടത്. ഞങ്ങളുടെ തല ദീവാലി... എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ആശംസകൾ എന്ന് കുറിച്ചുകൊണ്ടാണ് ഫോട്ടോ ബാല പങ്കിട്ടത്.
പുതിയ മരുമകളെ മധുരം നൽകിയാണ് ബാലയുടെ അമ്മ സ്വീകരിച്ചത്. അമ്മയ്ക്കും വർഷങ്ങളായി കോകിലയെ അറിയാം. കാരണം ബന്ധുവാണ് കോകില. അതുകൊണ്ട് വീഡിയോയിലും ഫോട്ടോകളിലും ഇരുവരും തമ്മിൽ ഒരു പ്രത്യേക ബോണ്ടിങ് വ്യക്തമാകുന്നുണ്ട്. മകന് അവനെ മനസിലാക്കുന്ന ഒരു ഇണയെ കിട്ടിയ സന്തോഷവും അമ്മയുടെ മുഖത്തുണ്ട്.
ബാല-കോകില വിവാഹം എറണാകുളത്തെ ഒരു ക്ഷേത്രത്തിൽ കേരളീയ ആചാരപ്രകാരമാണ് നടന്നത്. യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടും അവശതകളും കൊണ്ടാണ് അമ്മ വരാതിരുന്നതെന്ന് വിവാഹ ചടങ്ങിനുശേഷം പ്രതികരിക്കവെ ബാല പറഞ്ഞിരുന്നു. എലിസബത്തുമായി ബാല കുടുംബജീവിതം നയിച്ചിരുന്ന സമയത്ത് ബാലയുടെ അമ്മയും ഇരുവർക്കും ഒപ്പം കൊച്ചിയിലുണ്ടായിരുന്നു. എലിസബത്തിന് ബാല കാർ സമ്മാനിച്ചപ്പോൾ അമ്മയും സാക്ഷിയായി ഉണ്ടായിരുന്നു.
തല ദീവാലി വിശേഷങ്ങൾ പങ്കിട്ട് എത്തിയ ബാലയ്ക്കും കുടുംബത്തിനും നിരവധി പേർ ആശംസകൾ നേർന്നു. ദീപാവലി ആശംസ കമന്റുകൾക്കിടയിലും ചിലർ ബാലയേയും കോകിലയേയും പരിഹസിച്ചുമെത്തിയിരുന്നു. അടുത്ത ദീപാവലിക്ക് ആരാകും ഭാര്യയെന്നാണ് ചിലർ ബാലയെ വിമർശിച്ച് കുറിച്ചത്.

ബാലയുടെ നാലാം വിവാഹമാണ് കോകിലയുമായി നടന്നത്. ആദ്യത്തെ ഭാര്യ കന്നഡക്കാരിയായ ഒരു പെൺകുട്ടിയായിരുന്നുവത്രെ. ശേഷം അമൃത സുരേഷിനെ വിവാഹം ചെയ്തു. ആ ബന്ധം തകർന്നപ്പോഴാണ് ഡോക്ടറായ എലിസബത്തിനെ ബാല വിവാഹം ചെയ്തത്. പക്ഷെ ആ വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല.
അതിനാലാണ് എലിസബത്തുമായി വേർപിരിഞ്ഞ് വൈകാതെ പുതിയൊരു പെൺകുട്ടിയെ വിവാഹം ചെയ്യാൻ ബാലയ്ക്ക് നിയമ തടസങ്ങൾ ഇല്ലാതെ പോയത്. ഇരുപത്തിനാല് വയസാണ് കോകിലയുടെ പ്രായം. ചെന്നൈയിൽ തന്നെയാണ് കോകിലയും ജനിച്ച് വളർന്നത്. ബാലയുടെ മാമന്റെ മകളാണ്. കുട്ടിക്കാലം മുതൽ ബാലയെ കോകില മനസിലിട്ട് നടക്കുകയായിരുന്നു. എന്നാൽ അന്നൊന്നും പറയാൻ സാധിച്ചില്ല.
കോകിലയുടെ ഡയറി വായിച്ചപ്പോഴാണ് തന്നെ അവൾ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് ബാല മനസിലാക്കിയത്. ഇരുവരും ഇപ്പോൾ ഒരു കുഞ്ഞ് പിറക്കാൻ വേണ്ടിയുള്ള കാത്തിരിപ്പിലാണ്. വൈകാതെ തങ്ങൾക്ക് കുഞ്ഞ് പിറക്കുമെന്ന് അടുത്തിടെ ബാല മീഡിയയോട് സംസാരിക്കവെ പറഞ്ഞിരുന്നു. അമൃതയുമായുള്ള ബന്ധത്തിൽ ബാലയ്ക്ക് ഒരു മകളുണ്ട്. പക്ഷെ കുഞ്ഞിന്റെ ഉത്തരവാദിത്വം പൂർണ്ണമായും അമൃതയ്ക്കാണ്. ബാലയെ പോലെ തന്നെ സോഷ്യൽമീഡിയയിൽ ആക്ടീവാണ് കോകിലയും.


Click it and Unblock the Notifications