കളിച്ച് തോല്‍പ്പിച്ചാല്‍ പറയുന്നതെന്തും ചെയ്യുമെന്ന് ബാല! അദ്ദേഹം എല്ലാത്തിനും തയ്യാറായിരുന്നുവെന്ന് എലിസബത്ത്
നടന്‍ ബാലയും ഭാര്യ എലിസബത്തും മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. ഇടക്കാലത്ത് ഇരുവരും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. ബാല രണ്ടാമതും വിവാഹിതനാവുന്നു എന്ന വാര്‍ത്ത വന്നത് മുതല്‍ ആ പെണ്‍കുട്ടിയെ കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ ഡോക്ടറായ എലിസബത്തിനെ വിവാഹം കഴിക്കുന്നതിനെ പറ്റി നടന്‍ തന്നെ പുറംലോകത്തെ അറിയിച്ചു.
ഇടയ്ക്ക് ഇരുവരും വേര്‍പിരിഞ്ഞെന്ന തരത്തില്‍ ആക്ഷേപങ്ങള്‍ ഉയര്‍ന്ന് വന്നെങ്കിലും വാര്‍ത്ത സത്യമായിരുന്നില്ല. ഇപ്പോഴിതാ എലിസബത്തിനെ കളിയില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചതിനെ കുറിച്ചും അങ്ങനെ തോറ്റാല്‍ അവള്‍ പറയുന്നത് പോലെ ചെയ്യാമെന്നും പറഞ്ഞതിനെ പറ്റി താരങ്ങള്‍ വെൡപ്പെടുത്തുകയാണ്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ച താരങ്ങളുടെ വീഡിയോ വീണ്ടും വൈറലാവുകയായിരുന്നു.

ഭാര്യ എലിസബത്തില്‍ തനിക്കേറ്റവും അസൂയ തോന്നിയൊരു കാര്യമുണ്ടെന്നാണ് ബാല പറയുന്നത്. എനിക്ക് തീരെ ഉറക്കമില്ല. എന്നാല്‍ ഒരാള്‍ ഉറങ്ങുന്നത് കണ്ട് പ്രണയിക്കാന്‍ തോന്നിയിട്ടുണ്ട്. അത് എലിസബത്തിനെയാണ്. അവള്‍ ഉറങ്ങുന്നുണ്ടെന്ന് പറഞ്ഞ് കുറ്റപ്പെടുത്തിയതല്ല, എനിക്ക് ഉറക്കം വരാത്തത് കൊണ്ട് പറഞ്ഞതാണെന്ന് താരം സൂചിപ്പിക്കുന്നു.
ഞങ്ങള്‍ ഒരുമിച്ച് ബാഡ്മിന്റന്‍ കളിക്കാറുണ്ടെന്നാണ് ബാലയും എലിസബത്തും പറയുന്നത്. എലിസബത്ത് ഒരു ബാഡ്മിന്റന്‍ പ്ലേയര്‍ ആണ്. വളരെ ബഹുമാനത്തോട് കൂടിയാണ് ഞാനിത് പറയുന്നത്. പിന്നെ ഷോര്‍ട്ട്പുട്ട്, അടക്കം പല കായികയിനങ്ങളിലും എലിസബത്ത് വിജയിച്ചിട്ടുണ്ട്.
ബാഡ്മിന്റന്‍ കളിച്ച് ജയിച്ചതിലൂടെയാണ് ബാലയും എലിസബത്തും പ്രണയത്തിലായതെന്ന തരത്തിലൊരു കഥയുണ്ട്. ഇതിനെ പറ്റിയുള്ള ചോദ്യത്തിന് ഇരുവരും ആദ്യമായി പരിചയപ്പെട്ടതിനെ കുറിച്ചടക്കമുള്ള കഥകളാണ് പറഞ്ഞത്.
ഒരു ദിവസം രാത്രിയിലാണ് ഞങ്ങള്‍ ആദ്യമായി ഫോണിലൂടെ സംസാരിക്കുന്നത്. എലിസബത്ത് വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും താന്‍ സമ്മതിച്ചില്ല. എനിക്ക് പെണ്ണുങ്ങളെ പേടിയാണെന്നാണ് ബാല പറയുന്നത്.
പിന്നീട് എലിസബത്ത് ഇഷ്ടം പറഞ്ഞപ്പോള്‍, എന്നെ പ്രണയിക്കുന്നതിനെക്കാളും പൃഥ്വിരാജിനെ പോലെയുള്ള സുന്ദരന്മാരെ വിവാഹം കഴിക്കൂ, ഞാന്‍ ആള് ശരിയല്ലെന്ന് പറഞ്ഞു. അതു കഴിഞ്ഞ് തിരിച്ച് വിളിക്കുമ്പോള്‍ ഞാനൊരു ഡോക്ടറാണെന്ന് എലിസബത്ത് പറഞ്ഞു. അത് കള്ളത്തരമാണെന്ന് തോന്നി. ബാഡ്മിന്റന്‍ കളിക്കുമെന്ന് പറഞ്ഞപ്പോഴും അദ്ദേഹം എന്നെ വിശ്വസിച്ചിരുന്നില്ല.

കുറച്ചൂടി കഴിഞ്ഞപ്പോള്‍ താനൊരു സ്റ്റേറ്റ് പ്ലേയര്‍ ആണെന്നും പറഞ്ഞു. ഇതോടെ എലിസബത്ത് പച്ചക്കള്ളം പറയുകയാണെന്ന് തോന്നി. ശേഷം ഞങ്ങള്‍ നല്ല സുഹൃത്തുക്കളെ പോലെ സംസാരിക്കുമായിരുന്നു. ഒരു ദിവസം തന്നെ കളിച്ച് ജയിക്കാന്‍ പറ്റുമോ എന്ന് പുള്ളിയൊരു ബെറ്റ് വെച്ചു. ഒടുവില്‍ അവള്‍ എന്നെ അടിച്ച് തോല്‍പ്പിച്ച് കളഞ്ഞുവെന്നും ബാല പറയുന്നു.
തുടക്കത്തില്‍ പ്രണയാഭ്യര്‍ഥന നടത്തിയെങ്കിലും അതിന് താല്‍പര്യമില്ലാതെ സുഹൃത്തുക്കളായി പോയി. പിന്നീട് വിവാഹത്തെ കുറിച്ചൊന്നും സംസാരിച്ചിരുന്നില്ല. കുറച്ച് കഴിഞ്ഞപ്പോഴാണ് നീ ബാഡ്മിന്റന്‍ കളിക്കുമെന്നല്ലേ പറഞ്ഞത്, എന്നാല്‍ എന്നെ തോല്‍പ്പിക്കാന്‍ സാധിക്കുമോന്ന് ബാല ചോദിക്കുന്നത്. അങ്ങനെ തോല്‍പ്പിക്കുകയാണെങ്കില്‍ നീ പറയുന്നതെല്ലാം ഞാന്‍ സമ്മതിക്കാമെന്നും പുള്ളി പറഞ്ഞിരുന്നു.
സത്യത്തില്‍ എന്ത് വന്നാലും താന്‍ പറഞ്ഞതൊക്കെ അംഗീകരിക്കാമെന്ന തീരുമാനത്തിലാണ് അന്ന് ബാല കളിക്കാനായി വന്നത്. കളി ശരിക്കും തോറ്റ് തന്നതാണെന്നാണ് കരുതി. അത് സത്യമായിരുന്നില്ലെന്ന് പിന്നീട് മനസിലായി. എങ്കിലും പുള്ളി എന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. അന്ന് തന്നെ വീട്ടിലെത്തിയതിന് ശേഷം മാലയൊക്കെ വാങ്ങി കഴുത്തിലിട്ടു. അങ്ങനെ വിവാഹത്തിനൊരുങ്ങി തന്നെയാണ് ബാല കളിക്കാന്‍ വന്നതെന്നാണ് എലിസബത്ത് പറയുന്നത്.
സത്യത്തില്‍ എലിസബത്ത് ഒരു പെണ്‍കുട്ടിയല്ലേ, അവരെ എളുപ്പത്തില്‍ തോല്‍പ്പിക്കാമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അവിടെ ചെന്നപ്പോള്‍ അവളെന്നെ അടിച്ച് താഴെ വീഴ്ത്തി കളഞ്ഞുവെന്നാണ് ബാല തമാശരൂപേണ പറയുന്നത്.


Click it and Unblock the Notifications











