For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവരുടെ സംസ്‌കാരം എനിക്കില്ല, അതാണ് മിണ്ടാതിരിക്കുന്നത്'; മുഖമില്ലാതെ കമന്റ് ചെയ്യുന്നവരോട് നടന്‍ ബാല

  |

  വര്‍ഷങ്ങളായി മലയാള സിനിമയില്‍ സജീവമായ നടനാണ് ബാല. ജന്മം കൊണ്ട് തമിഴനെങ്കിലും മലയാളത്തിലാണ് ബാലയുടെ കൂടുതല്‍ ചിത്രങ്ങളും പുറത്തിറങ്ങിയിരിക്കുന്നത്. ഒരു മലയാളചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.

  ഗായിക അമൃത സുരേഷുമായി വിവാഹബന്ധം വേര്‍പിരിഞ്ഞ ബാല കഴിഞ്ഞ വര്‍ഷമാണ് വിവാഹിതനായത്. എലിസബത്ത് എന്നാണ് ഭാര്യയുടെ പേര്. വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമാകുന്ന ഈ വേളയില്‍ തങ്ങളുടെ ജീവിതത്തെക്കുറിച്ചും വരാനിരിക്കുന്ന പുതിയ ചിത്രങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ബാല. ഒപ്പം ഭാര്യ എലിസബത്തുമുണ്ട്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ബാലയും ഭാര്യയും മനസ്സ് തുറക്കുന്നത്.

  കുറച്ച് വര്‍ഷങ്ങളായി തനിക്ക് മനസ്സമാധാനം ഇല്ലായിരുന്നു. എത്ര കാശ് കൊടുത്താലും കിട്ടാത്ത ഒന്നാണത്. എന്നാല്‍ വിവാഹശേഷം മനസ്സമാധാനത്തോടെ സന്തോഷമായി ഇരിയ്ക്കുന്നു.

  മലയാളം സിനിമയിലേക്കില്ല എന്ന തീരുമാനമെടുത്ത് ഞാന്‍ ചെന്നൈയിലേക്ക് പോയിരുന്നു. എന്നാല്‍ ഷെഫീഖിന്റെ സന്തോഷം എന്ന ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചു. അത്ര നല്ല തിരക്കഥയായതുകൊണ്ടും ഉണ്ണി മുകുന്ദന്‍ എന്നെ വിളിച്ചതു കൊണ്ടുമാണ് ഈ സിനിമ തിരഞ്ഞെടുത്തത്.

  സൂര്യയെ വെച്ച് പുതിയൊരു സിനിമ സംവിധാനം ചെയ്യുന്നുണ്ട്. അതിന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കൂടാതെ മൂന്ന് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നുമുണ്ട്.

  Also Read: ഏഴ് തലമുറ നശിച്ചുപോകണമെന്ന് ശപിച്ചയാള്‍ തന്നെ ഒടുവില്‍ വേണ്ടിവന്നു, ഇതല്ലേ ഇരട്ടത്താപ്പെന്ന് സോഷ്യല്‍ മീഡിയ

  നല്ല കാര്യങ്ങളെക്കുറിച്ച് പറയാന്‍ ആര്‍ക്കും താത്പര്യമില്ല. മോശം കാര്യങ്ങളെക്കുറിച്ച് പറയാനും അറിയാനുമാണ് സോഷ്യല്‍ മീഡിയയില്‍ എല്ലാവര്‍ക്കും താത്പര്യം. എട്ടു വര്‍ഷത്തോളം ഒറ്റയ്ക്ക് ജീവിച്ച ഞാന്‍ പിന്നീട് അന്തസ്സായി ഒരു കല്യാണം കഴിച്ചപ്പോള്‍ ആളുകള്‍ എന്തെല്ലാം പറഞ്ഞു? പക്ഷെ, ഞങ്ങള്‍ അന്ന് തീരുമാനിച്ചു ഇതുപോലെയുള്ള വാര്‍ത്തകളെക്കുറിച്ച് ചിന്തിക്കുകയേ ഇല്ലെന്ന്.

  കഴിയുമെങ്കില്‍ ആരെയും വേദനിപ്പിക്കാതിരിക്കുക. നെഗറ്റീവ് കമന്റ്‌സ് രേഖപ്പെടുത്താന്‍ വളരെയെളുപ്പമാണ്.

  യൂട്യൂബില്‍ മുഖമില്ലാതെ കമന്റ് ചെയ്യുന്നവരോട് അവരുടെ അഡ്രസ്സോ മൊബൈല്‍ നമ്പരോ അച്ഛനമ്മമാരുടെ പേരോ വെച്ച് കമന്റ് ചെയ്യാനാണ് ബാല ആവശ്യപ്പെടുന്നത്. അവരുടെ സംസ്‌കാരം നമുക്കില്ല. അതാണ് പലപ്പോഴും മിണ്ടാതെയിരിക്കാന്‍ കാരണം. ഈ ഇന്റര്‍വ്യൂവിനെക്കുറിച്ചു പോലും പലര്‍ക്കും മോശമായി പറയാന്‍ കാണും. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടാക്കി പറയുന്നത് വളരെ മോശമാണ്.

  Also Read:'ഇനി നിങ്ങളുടെ അച്ഛനേയും അമ്മയേയും കുറിച്ച് പറയട്ടെ?' പ്രകോപനം തുടരുന്ന ലക്ഷ്മിപ്രിയയ്ക്ക് റിയാസിന്റെ പ്രഹരം

  ബാലയ്‌ക്കൊപ്പം എലിസബത്തും അഭിമുഖത്തില്‍ പങ്കെടുത്തു. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് ഇഷ്ടപ്പെട്ടാണ് ഇരുവരും വിവാഹം കഴിക്കുന്നത്. എലിസബത്താണ് ആദ്യം ഇഷ്ടം പറയുന്നത്. പക്ഷെ, അന്നെല്ലാം ബാല വിവാഹം വേണ്ട എന്നുപറഞ്ഞ് നിരുത്സാഹപ്പെടുത്തുകയായിരുന്നു.

  എന്നെ വിവാഹം കഴിക്കരുതേ, പൃഥ്വിരാജിനെപ്പോലെ സുന്ദരനായ ഒരാളെ വിവാഹം കഴിയ്ക്കാനായിരുന്നു അന്ന് ബാല എലിസബത്തിനോട് ആവശ്യപ്പെട്ടത്. പക്ഷെ, പരിചയപ്പെട്ട് എട്ട് മാസം കഴിഞ്ഞപ്പോള്‍ കല്യാണം നടന്നു. വിവാഹം കഴിഞ്ഞ ശേഷമാണ് ശരിക്കും ഇഷ്ടപ്പെടുന്നതെന്ന് എലിസബത്ത് പറയുന്നു.

  Also Read: നാവുണ്ടെന്ന് കരുതി എന്തും വിളിച്ച് പറയരുത്, മേലാല്‍ ഹണീ എന്ന് വിളിക്കരുത്; റിയാസിനോട് പൊട്ടിത്തെറിച്ച് ധന്യ

  ഞങ്ങളുടെ ജീവിതത്തില്‍ വിവാഹം കഴിഞ്ഞശേഷം ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ, ഭാര്യ-ഭര്‍തൃ ബന്ധത്തിലുള്ള വിശ്വാസം ഉള്ളതിനാല്‍ ഇനി ഒരു തരത്തിലുള്ള ആരോപണങ്ങളും ഞങ്ങളുടെ ജീവിതത്തെ ബാധിക്കില്ലെന്ന് ബാല വ്യക്തമാക്കുന്നു.

  Read more about: amrutha suresh bala
  English summary
  Actor Bala and wife Elizebeth shared their life experience after marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X