തന്റെ പ്രണയത്തിനായി കോകിലയുടെ കാത്തിരിപ്പ്; കേസും കോടതിയുമായി റോളകോസ്റ്റർ റൈഡ്, ബാലയ്ക്കൊപ്പം ഒരു വർഷം!
കഴിഞ്ഞ ഒരു വർഷം നടൻ ബാലയ്ക്ക് അത്ര സുഖമുള്ള അനുഭവങ്ങളായിരുന്നില്ല ജീവിതത്തിൽ ഉണ്ടായത്. തുടരെ തുടരെ വിവാദങ്ങളിൽ ഉൾപ്പെടുകയായിരുന്നു. മാമാന്റെ മകൾ കോകിലയെ വിവാഹം ചെയ്തശേഷം സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയാൻ ബാലയെ മാധ്യമങ്ങൾ അനുവദിച്ചിട്ടില്ല. വിവാഹ തട്ടിപ്പ് വീരനായി വരെ ചിത്രീകരിച്ചു. പോരാത്തതിന് സോഷ്യൽമീഡിയ വഴിയുള്ള ബുള്ളിയിങ് വേറെയും. ഇത്രയധികം പ്രശ്നങ്ങളിലൂടെ കടന്ന് പോകുമ്പോഴും മുന്നോട്ട് ജീവിക്കാൻ നടന് കരുത്ത് പകർന്നത് ഭാര്യ കോകിലയാണ്.
ആഗ്രഹിച്ച് മോഹിച്ചാണ് കോകില കഴിഞ്ഞ വർഷം ബാലയുടെ ഭാര്യയായി എത്തിയത്. വലിയ ആഘോഷങ്ങൾ ഒന്നുമില്ലാതെ എറണാകുളത്തെ ഒരു ക്ഷേത്രത്തിൽ ചെറിയ ചടങ്ങായിട്ടാണ് ഇരുവരുടേയും വിവാഹം നടന്നത്. ഇപ്പോഴിതാ ഒന്നാം വിവാഹ വാർഷികം ചെന്നൈയിൽ വേണ്ടപ്പെട്ടവർക്കൊപ്പം ആഘോഷിക്കുകയാണ് ഇരുവരും.

മാത്രമല്ല തങ്ങളെ സ്നേഹിക്കുന്നവർക്കായി ഒരു വീഡിയോയും സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. കഴിഞ്ഞ ഒരു വർഷം കേസും കോടതിയുമായി അലച്ചിൽ തന്നെയായിരുന്നുവെന്നും എന്നിട്ടും വിട്ടുകൊടുക്കാതെ പരസ്പരം ചേർന്ന് നിന്ന് മുന്നോട്ട് പോയിയെന്നും പുതിയ വീഡിയോയിൽ ബാല പറഞ്ഞു. ഇരുപത്തിമൂന്നിന് വീണ്ടും വീഡിയോയുമായി വരുമെന്ന് ദീപാവലി ദിവസം ഞങ്ങൾ പറഞ്ഞിരുന്നു. പറഞ്ഞതുപോലെ ഞങ്ങൾ വന്നിരിക്കുന്നു. ഇന്ന് എന്താണ് സ്പെഷ്യലെന്ന് ചോദിച്ചാൽ ഞങ്ങളുടെ ആദ്യത്തെ വിവാഹ വാർഷികമാണ്.
പക്ഷെ ചിന്തിച്ച് നോക്കുമ്പോൾ വിവാഹം കഴിഞ്ഞിട്ട് ഒരു നവദമ്പതികൾക്കും ആദ്യത്തെ വർഷം ഇങ്ങനെ ഒന്നും ഉണ്ടാവില്ല. അതിലും പോസിറ്റീവായ ഒരു കാര്യമുണ്ട്. കല്യാണം കഴിഞ്ഞാൽ കപ്പിൾ ആദ്യം ഹണിമൂണാണ് പോവുക. പക്ഷെ ഞങ്ങൾ ഈ ഒരു വർഷത്തിന് ഇടയിൽ കേസും കോടതിയും സ്റ്റേഷനുമെല്ലാമായി ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചു.
എന്നിരുന്നാലും അതിലുള്ള പോസിറ്റീവ് കാര്യമെന്താണെന്ന് ചോദിച്ചാൽ ഇത്രയധികം കഷ്ടപ്പാടുകൾ വന്നിട്ടും ഭാര്യ, ഭർത്താവ് എന്ന നിലയിൽ ഒരു സെക്കന്റ് പോലും ഞങ്ങൾ വിട്ടുകൊടുത്തില്ല. ഞങ്ങൾ ഒന്നിച്ചാണ് നിന്നത്. ഒരു കൊല്ലം ജീവിച്ചത് നൂറുകൊല്ലം ജീവിച്ചതിന് തുല്യം. അത്തരമൊരു ഫീലാണുള്ളത്. എത്ര കഷ്ടം വന്നാലും നന്നായി ജീവിക്കണം. നന്നായി ഇരിക്കണം... ബാലയും കോകിലയും ഒരുമിച്ച് നല്ലൊരു കുടുംബജീവിതം നയിക്കണമെന്ന് ഒരുപാട് പേർ പ്രാർത്ഥിച്ചു.
അവർക്കെല്ലാം നന്ദി പറയുന്നു. ഒരുപാട് സ്നേഹം എല്ലാവരോടുമുണ്ട്. ഇത്രയധികം കഷ്ടപ്പാടിലും ഞങ്ങളെ മനസിലാക്കി സപ്പോർട്ട് ചെയ്തു നിങ്ങൾ. ദൈവത്തോട് പ്രാർത്ഥിക്കുന്നു. നല്ലത് വരട്ടെ. നല്ല കാര്യങ്ങൾ സംഭവിക്കട്ടെ എന്നാണ് ബാല പറഞ്ഞത്. നിരവധി ആരാധകരാണ് ഇരുവർക്കും ആശംസകൾ നേർന്ന് എത്തിയത്. പ്രിയ ബാലക്കും കോകിലാക്കും ഒരുപാട് സ്നേഹത്തോടെ വിവാഹ വാർഷിക ആശംസകൾ.

സ്നേഹം നിറഞ്ഞ പരിചരണം മരുന്നിനെക്കാൾ ഫലം ഉണ്ടാക്കും. ബാലയുടെ ആരോഗ്യം കോകിലയുടെ കൈകളിൽ സുരക്ഷിതം ആകട്ടെ. രണ്ടുപേർക്കും രണ്ട് പോന്നോമനകളെ ഈശ്വരൻ തരട്ടെ, പ്രണയവും അത് നേടാനുള്ള കോകിലയുടെ കാത്തിരുപ്പും... ഒടുവിൽ ആത്മാർത്ഥതയ്ക്ക് ഫലം കിട്ടി. ബാലയുടെ സ്നേഹം അവളിലേക്ക് തിരിച്ചെത്തി.
ചേരണ്ടത് ചേർന്നപ്പോൾ മനോഹരമായി, ആരൊക്കെ എങ്ങനെയൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കി കരയിക്കാൻ നോക്കിയാലും... നിങ്ങൾ ചിരിക്കുന്നുണ്ടല്ലോ അത് കണ്ടാൽ മതി എന്നിങ്ങനെ നീളുന്നു കമന്റുകൾ. ബാലയെ കുട്ടിക്കാലം മുതൽ കോകിലയ്ക്ക് അറിയാം. ബാലയോടുള്ള സ്നേഹം കുട്ടിക്കാലം മുതൽ മനസിൽ സൂക്ഷിക്കുന്ന കാര്യം കോകില തന്നെ ഒരിക്കൽ പറഞ്ഞിരുന്നു.
ബാല-അമൃത വിവാഹം നടക്കുമ്പോൾ കോകില ചെറിയ കുട്ടിയാണ്. ബാലയും കോകിലയും തമ്മിൽ പന്ത്രണ്ട് വയസോളം പ്രായ വ്യത്യാസമുണ്ട്. അമൃതയുമായി വേർപിരിഞ്ഞശേഷം ഡോ. എലിസബത്തിനെ ബാല വിവാഹം ചെയ്തിരുന്നു.ആ ബന്ധം തകർന്നശേഷമാണ് കോകിലയെ ബാല ജീവിതത്തിലേക്ക് കൂട്ടുന്നത്.


Click it and Unblock the Notifications











