ടെൻഷൻ ഇല്ലാത്ത ദീപാവലി, മനസമാധാനവും സ്നേഹവും നിറഞ്ഞ ദിവസം, 23ന് ഒരു സർപ്രൈസുണ്ട്; ബാലയും കോകിലയും!

തമിഴ്നാട്ടുകാർ ഏറ്റവും ഭം​ഗിയായി ആഘോഷിക്കുന്ന ഒരു വിശേഷമാണ് ദീപാവലി. കേരളത്തിലാണ് വർഷങ്ങളായി താമസമെങ്കിലും നടൻ ബാല ഏറ്റവും മനോഹ​രമായി സെലിബ്രേറ്റ് ചെയ്യാറുള്ളത് ദീപാവലിയാണ്. കോകിലയെ വിവാഹം ചെയ്തശേഷമുള്ള ബാലയുടെ ജീവിതത്തിലെ രണ്ടാമത്തെ ദീപാവലിയാണ് ഇത്. ഇത്തവണയും പതിവുപോലെ നടൻ ​ദീപാവലി ആ​ഘോഷിക്കാനായി ചെന്നൈയിൽ താമസിക്കുന്ന അമ്മയുടെ അടുത്തേക്കാണ് പോയത്.

ഇപ്പോഴിതാ തന്റെ ഫോളോവേഴ്സിന് ദീപാവലി ആശംസിച്ച് നടൻ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. മനസമാധാനവും സ്നേഹവും നിറഞ്ഞ ടെൻഷൻ ഇല്ലാത്ത ദീപാവലിയാണ് ഇത്തവണത്തേതെന്ന് ബാല പറയുന്നു. എല്ലാവർക്കും ഹാപ്പി ദീപാവലി. ഞാൻ ധരിച്ചിരിക്കുന്ന വേഷ്‌ടിയും ഷർട്ടും കോകിലയുടെ ഫാമിലി തന്നതാണ്.

Actor Bala Kokila
Photo Credit: Actor Bala / facebook

ശരിക്കും പറഞ്ഞാൽ ഈ ദീപാവലിയാണ് ടെൻഷൻ ഇല്ലാത്ത ദീപാവലി. കഴിഞ്ഞ ദീപാവലിക്ക് കുറച്ച് പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. മനസമാധാനവും സ്നേഹവും ബന്ധങ്ങളും എല്ലാമുണ്ട്. സ്വീറ്റ്സും പലഹാരങ്ങളും പൊട്ടാസും എല്ലാമായി ചെന്നൈയിലാണ് ഇത്തവണ ദീപാവലി ആഘോഷിക്കുന്നത്. പിന്നെ വേറൊരു വിശേഷം കൂടിയുണ്ട്. രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ആ സർപ്രൈസ് നിങ്ങളെ അറിയിക്കും.

ഇരുപത്തിമൂന്നിനാണ് അത് അറിയിക്കാൻ പോകുന്നത്. എന്നെ സ്നേഹിക്കുന്നവർക്കെല്ലാം അത് അറിയാമെന്ന് തോന്നുന്നു. ഇന്ന് പറയുന്നില്ല. അന്ന് തന്നെ പറയാം. അന്ന് വീണ്ടും വീഡിയോയുമായി ഞങ്ങൾ വരും. അതുപോലെ ഇന്ന് ഞങ്ങളുടെ യുട്യൂബ് ചാനലിൽ വൈകീട്ട് ആറ് മണിക്ക് ബാല-കോകില ദീപാവലി സ്പെഷ്യൽ റെസിപ്പി പങ്കുവെയ്ക്കും.

കുറേക്കാലമായി ഞങ്ങൾ സോഷ്യൽമീഡിയയിൽ ആക്ടീവല്ല. യുട്യൂബ് ചാനലും നിർത്തി വെച്ചിരുന്നു. ദീപാവലിക്ക് വളരെ സ്പെഷ്യലായി തിരിച്ച് വരാമെന്ന് കരുതി. എല്ലാവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ. അമ്മയാണ് വീഡിയോ എടുത്ത് തരുന്നത്. എല്ലാവർക്കും നന്മ വരണമെന്നും സന്തോഷമുണ്ടാകണമെന്നുമാണ് ഞങ്ങൾ ആ​ഗ്രഹിക്കുന്നത്. ഫാമിലിയാണ് ഏറ്റവും പ്രധാനപ്പെട്ടത്. കുടുംബത്തോടൊപ്പം ആയിരിക്കാൻ എല്ലാവർക്കും സാധിക്കട്ടെ എന്നും ബാല പറഞ്ഞു. നടനൊപ്പം ഭാര്യ കോകിലയും വീഡിയോയിൽ പ്രത്യക്ഷപ്പെട്ടു.

ഒക്ടോബർ 23ന് ബാലയുടേയും കോകിലയുടേയും ആദ്യത്തെ വിവാഹ വാർഷികമാണ്. അതിനാലാകണം 23ന് സർപ്രൈസുണ്ടെന്ന് നടൻ പറഞ്ഞത്. കഴിഞ്ഞ വർഷം നടന്റെ വിവാഹശേഷമായിരുന്നു ദീപാവലി വന്നത്. അതിനാൽ തന്നെ വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കുന്നതിനാൽ ബാലയ്ക്കും കോകിലയ്ക്കും മനസമാധാനത്തോടെ ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞിരുന്നില്ല.

Actor Bala Kokila
Photo Credit: Actor Bala / facebook

കോകില ബാല വിവാഹം ചെയ്യുന്ന നാലാമത്തെ പെൺകുട്ടിയാണെന്നായിരുന്നു അന്ന് പ്രചരിച്ചിരുന്നത്. ​ഗായിക അമൃത സുരേഷിനെ വിവാഹം ചെയ്യും മുമ്പ് നടൻ ചന്ദന എന്നൊരു പെൺകുട്ടിയെ വിവാഹം ചെയ്തിരുന്നുവത്രെ. ശേഷം അത് മറച്ച് വെച്ച് ആണത്രെ അമൃതയെ വിവാഹം ചെയ്തത്. ആ ബന്ധം വേർപ്പെടുത്തിയശേഷം ഏറെക്കാലം ഒറ്റയ്ക്ക് ജീവിച്ച ബാല പിന്നീട് ഡോക്ടറായ എലിസബത്തിനെ വിവാഹം ചെയ്തു. ആ ബന്ധം കോകില വന്നശേഷം അവസാനിച്ചു.

ശേഷമാണ് കോകിലയെ ഭാര്യയായി നടൻ സ്വീകരിച്ചത്. തന്റെ മാമാപൊണ്ണാണ് കോകില എന്നാണ് ബാല പറയാറുള്ളത്. കോകിലയും തമിഴ്നാട് സ്വദേശിനിയാണ്. ഇരുവരുടേയും പുതിയ വീഡിയോ വൈറലായതോടെ ഫോളോവേഴ്സ് എല്ലാം ദീപാവലി ആശംസകൾ നേർന്ന് എത്തി. സ്വന്തം ഭാര്യയെ സന്തോഷിപ്പിച്ചാൽ തന്നെ നമുക്ക് ജീവിതത്തിൽ സന്തോഷം കിട്ടും. അതുപോലെതന്നെ ഭാര്യ ഭർത്താവിന്റെ അമ്മയെ സന്തോഷിപ്പിച്ചാൽ ജീവിതകാലം മുഴുവനും സന്തോഷത്തോടെ ജീവിക്കാം.

ഇതുപോലെ തുടർന്ന് പോകാൻ കഴിയട്ടെ ഹാപ്പി ദീപാവലി ബാല എന്നാണ് ആരാധകർ കുറിച്ചത്. അതേസമയം ബാലയുടെ പേരിൽ മുൻ ഭാര്യ എലിസബത്ത് നൽകിയ കേസ് എങ്ങും എത്തിയിട്ടില്ല. നടനിൽ നിന്നും ക്രൂരമായ പീഡനം ഏറ്റുവാങ്ങിയശേഷമാണ് എലിസബത്ത് ആ ബന്ധം അവസാനിപ്പിച്ചത്.

More from Filmibeat

Read more about: actor bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X