കേരളം വിട്ടിട്ടില്ല, ജില്ലയെ മാറിയിട്ടുള്ളു, കായലോരത്ത് സ്റ്റൈലൻ വീട് വാങ്ങി ബാല, ഐശ്വര്യമായി ഒപ്പം കോകിലയും

നടൻ ബാലയെ മലയാളികൾ‌ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സിനിമകളിൽ സജീവമല്ലെങ്കിലും സോഷ്യൽമീഡിയ വഴിയും അഭിമുഖങ്ങളിലൂടെയും ബാല എപ്പോഴും ലൈം ലൈറ്റിലുണ്ട്. നാലാം വിവാഹത്തിനുശേഷം അടിമുടി ജീവിതത്തിലാകെ മാറ്റങ്ങൾ വരുത്തുകയാണ് നടൻ. കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി ബാല കൊച്ചിയിൽ ആയിരുന്നു താമസം. മലയാള സിനിമയിൽ സജീവമായി തുടങ്ങിയ കാലത്താണ് ബാല കൊച്ചിയിൽ സ്വന്തമായി വീട് വാങ്ങിയത്.

ഒട്ടുമിക്ക അഭിമുഖങ്ങൾക്കും ബാല പ്രത്യക്ഷപ്പെടാറുള്ളത് സ്വന്തം വീട്ടിൽ നിന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ ബാലയുടെ കൊച്ചിയിലെ വീട് അദ്ദേഹത്തിന്റെ ആരാധകർക്കും സിനിമാപ്രേമികൾക്കും സുപരിചിതമാണ്. അടുത്തിടെയായിരുന്നു മാമന്റെ മകളായ കോകിലയുമായി ബാലയുടെ വിവാഹം നടന്നത്.

Actor Bala new house

അമൃത സുരേഷുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷം മറ്റ് ബന്ധങ്ങളിലേക്കൊന്നും പോകാതെ ഏറെക്കാലം ബാല ഒറ്റയ്ക്കായിരുന്നു. ശേഷം എലിസബത്ത് ജീവിതത്തിലേക്ക് വന്നു. രണ്ട് വർഷത്തോളം ഇരുവരും സന്തുഷ്ടകരമായ ദാമ്പത്യം നയിച്ചു. എലിസബത്തിനൊപ്പം ബാല താമസിച്ചതും കൊച്ചിയിലെ വീട്ടിലായിരുന്നു. പിന്നീട് എലിസബത്തുമായി വേർപിരിഞ്ഞ ബാല അടുത്തിടെയാണ് കോകിലയെ വിവാ​ഹം ചെയ്തത്. ഇതുവരെയുള്ള ജീവിതത്തിനിടയിൽ വിവാദങ്ങൾ വിട്ടൊഴിഞ്ഞ സമയം ബാലയ്ക്കുണ്ടായിട്ടില്ല.

ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ അത്തരം പ്രശ്നങ്ങളും മനസമാധാനം ഇല്ലാതാക്കുന്ന സംഭവങ്ങളും പാടില്ലെന്ന തീരുമാനത്തിന്റെ പുറത്താണ് ബാല കൊച്ചിയിലെ ജീവിതം തന്നെ അവസാനിപ്പിച്ച് ഭാര്യയ്ക്കൊപ്പം താമസം മാറിപ്പോയത്. കൊച്ചിയോട് യാത്ര പറയും മുമ്പ് ബാല മനോരഹമായ കുറിപ്പൊക്കെ സോഷ്യൽമീഡിയയിൽ പങ്കിട്ടിരുന്നു.

എന്നാൽ എങ്ങോട്ടേക്കാണ് താമസം മാറിപ്പോകുന്നതെന്ന് നടൻ വെളിപ്പെടുത്തിയിരുന്നില്ല. രണ്ട് ദിവസത്തിനുള്ളിൽ കൊച്ചി വിട്ട് പോകാനുള്ള കാരണം അടക്കം വെളിപ്പെടുത്താമെന്നാണ് ബാല കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഇപ്പോഴിതാ പുതിയ വീടിന്റെ വിശേഷങ്ങൾ പങ്കിട്ട് എത്തിയിരിക്കുകയാണ് ബാല.

കായലോരത്ത് ഇന്റോ-വെസ്റ്റേൺ സ്റ്റൈലിൽ മനോഹരമായ ഒരു വീടാണ് ബാലയും ഭാര്യ കോകിലയും ചേർന്ന് സ്വന്തമാക്കിയിരിക്കുന്നത്. വീടിന്റെ ഡ്രോൺ ഷോട്ട് അടക്കമുള്ള വീഡിയോയാണ് ബാല പങ്കുവെച്ചിരിക്കുന്നത്. പുതിയ വീട്ടിലേക്ക് ഇരുവരും നിലവിളക്ക് കൊളുത്തി ഐശ്വര്യത്തോടെ പ്രവേശിക്കുന്നതും വീഡിയോയിൽ കാണാം. ശാന്ത സുന്ദരവും പ്രകൃതി രമണീയവുമായ സ്ഥലത്താണ് നടന്റെ പുതിയ വീട് സ്ഥിതി ചെയ്യുന്നത്.

Actor Bala new house

താരം കേരളം വിട്ട് പോയിട്ടില്ലെന്നത് വീഡിയോയിൽ നിന്നും വ്യക്തമാണ്. നടന്റെ പുതിയ വീട് ആലപ്പുഴയിലാണെന്നാണ് പുതിയ വീഡിയോ കണ്ട് സ്ഥലം മനസിലാക്കിയ ആരാധകരിൽ ചിലർ കുറിച്ചത്. പുതിയ വീട്ടിൽ ഭാര്യയ്ക്കും കുഞ്ഞുങ്ങൾക്കുമൊപ്പം സന്തുഷ്ടകരമായ ജീവിതം നയിക്കാൻ ബാലയ്ക്ക് സാധിക്കട്ടെയെന്ന് ആശംസിച്ചും നിരവധി പേർ എത്തി. ദൈവം ഞങ്ങളുടെ കൂടെയുണ്ട്. എന്തുതന്നെയായാലും നല്ല കാര്യങ്ങൾ മാത്രം സംഭവിക്കും.

മരിച്ച ഒരാൾക്ക് ജീവൻ നൽകാൻ ദൈവം തീരുമാനിച്ചാൽ എല്ലാ പോരാട്ടങ്ങളിലും അവനെ സംരക്ഷിക്കാനും അവനറിയാം. സാലു കെ ജോർജ് എന്ന അസാധാരണ ക്രിയേറ്ററിന് നന്ദി. ഞാൻ കൊച്ചിവിട്ടെങ്കിലും എപ്പോഴും ഞാൻ നിങ്ങളുടെ ഹൃദയത്തിൽ നിൽക്കും. രണ്ട് മാസത്തിനുള്ളിൽ ഞാൻ ശാരീരികമായി ബിഗ് ബി ബാലയെപ്പോലെ തിരിച്ചെത്തും.

തുടർന്ന് സ്‌ക്രീൻ സ്പേസ് പങ്കിടും. ഏറ്റവും വലിയ സ്നേഹത്തോടെ ബാലയും കോകിലയും... എന്നാണ് പുതിയ വീടിന്റെ വീഡിയോ പങ്കിട്ട് ബാല കുറിച്ചത്. സാലു കെ ജോർജാണ് പുതിയ വീട് മനോഹരമായി ഇന്റീരിയർ ചെയ്യാൻ ബാലയെ സഹായിച്ചത് എന്നാണ് നടന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ബാഡ് ബോയ്സാണ് അവസാനം റിലീസ് ചെയ്ത ബാലയുടെ സിനിമ.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X