For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവിതം റബ്ബർ പോലെയാണ്, വിവാഹശേഷം ബാലയ്ക്ക് ആരാധികയുടെ ഉപദേശം, നടന്റെ മറുപടി വൈറൽ

  |

  മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമാണ് ബാല. കോളിവുഡ് സിനിമയിൽ നിന്ന് മലയാളത്തിലെത്തിയ താരം ചെറിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു . നായകനായിട്ടായിരുന്നു ബാല മലയാളത്തിലെത്തിയത്. എന്നാൽ പിന്നീട് വില്ലൻ വേഷങ്ങൾ നടൻ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. മലയാള സിനിമയിലെ സ്റ്റൈലീഷ് വില്ലനാണ് ബാല. മലയാളത്തിനോടൊപ്പം തന്നെ തമിഴിലും സജീവമാണ് നടൻ.

  ഓണത്തിന് ഗ്ലാമറസ് ചിത്രങ്ങളുമായി എസ്തര്‍, ഫോട്ടോഷൂട്ട് കാണാം

  അനിയത്തി പ്രാവ്' വേണ്ടെന്നുവച്ച സിനിമയാണ്, അച്ഛന്റെ നിർബന്ധത്തിന് വഴങ്ങിയാണ് സ്ക്രീൻ ടെസ്റ്റിന് പോകുന്നത്

  bala

  ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത് നടൻ ബാലയുടെ വിവാഹത്തെ കുറിച്ചാണ്. നേരത്തെ തന്നെ വീണ്ടും വിവാഹിതനാവുന്നു എന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ നടൻ ഇതിനെതിരെ രംഗത്ത് എത്തിയിരുന്നു, വിവാഹം രഹസ്യമാക്കില്ലെന്നും ആരാധകരെ അറിയിക്കുമെന്നായിരുന്നു അന്ന് പറഞ്ഞത്. ഇപ്പോഴിത വീണ്ടും ഒരു പുതിയ ജീവിതം ആരംഭിച്ചിരിക്കുകയാണ് നടൻ. ബാല തന്നെയാണ് ഇക്കാര്യം പ്രേക്ഷകരോട് വെളിപ്പെടുത്തിയത്. എന്നാൽ എലിസബത്തിനെ പ്രേക്ഷകർക്കായി ആദ്യം പരിചയപ്പെടുത്തിയത് ക്രിക്കറ്റ് താരം ശ്രീശാന്ത് ആയിരുന്നു.

  വേദിക എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ, സുമിത്രയ്ക്ക് മുന്നിൽ വീണ്ടും തോറ്റു

  പിന്നീട് ശ്രീശാന്തിന്റെ വീഡിയോ ബാല തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ എലിസബത്ത് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുകയായിരുന്നു. ബാലയ്ക്കും എലിസബത്തിനും വിവാഹാശംസകൾ നേർന്നു കൊണ്ട് ആരാധകർ രംഗത്ത് എത്തിയിരുന്നു. അതുപോലെ തന്നെ വിമർശനങ്ങളും തലപൊക്കിയിരുന്നു. ബാലയുടെ രണ്ടാം വിവാഹത്തോടെ അമൃതയുമായുള്ള ആദ്യ വിവാഹം പ്രേക്ഷകരുടെ ഇടയിൽ വീണ്ടും ചർച്ചയാവുകയായിരുന്നു. ബാലയേയും അമൃതയേയും പിന്തുണച്ചും വിമർശിച്ചുംനിരവധി പേർ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

  ബാലയുടെ വിവാഹം ചർച്ചയാവുമ്പോൾ നടന്റെ പുതിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. സുഖമില്ലാത്ത വ്യക്തിയ്ക്ക് വീട് വെച്ച് നൽകിയതിനെ കുറിച്ചാണ് നടൻ വീഡിയോയിൽ പറയുന്നത്. 26ാം തീയതിയാണ് താക്കോൽ കൈമാറുന്നതെന്നും ബാല വീഡിയോയിൽ പറയുന്നുണ്ട്. ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമാണ് ബാല. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് നടന്റെ വീഡിയോക്ക് ലഭിച്ച ഒരു കമന്റാണ്. ഇതിന് ബാലയും മറുപടി നൽകിയിട്ടുണ്ട്.

  ബാലയുടെ പുതിയ വീഡിയോയ്ക്കൊപ്പം തന്നെ ഇരുവരുടേയും സംഭാഷണങ്ങളും വൈറലായിട്ടുണ്ട്.'' ജീവിതം എന്ന് പറയുന്നത് റബ്ബർ പോലെയാണ്. ഇരുവശങ്ങളിൽ നിന്ന് അധികം വലിക്കരുതെന്നായിരുന്നു ആരാധികയുടെ കമന്റ്. ഇതിന് നടൻ മറുപടി നൽകിയിട്ടുണ്ട്. '' നിങ്ങളും'' എന്നായിരുന്നു നടന്റെ മറുപടി . ഇതിനും ബാലയ്ക്ക് മറുപടി നൽകിയിട്ടുണ്ട്. ബാല പ്രതികരിച്ചതിന് നന്ദി പറഞ്ഞ് കൊണ്ടാണ് ആരാധകിയുടെ മറുപടി.'' അതേ, ഞാൻ ഇത് 40 കഴിഞ്ഞപ്പോഴാണ് മനസ്സിലാക്കിയത്. അതിനാൽ ഇത് ഞാൻ എല്ലാവരിലേയ്ക്കും ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നു. ഭൂതകാലത്തെ മറന്ന് സന്തോഷത്താടെ ജീവിക്കുക. കൂടാതെ മറ്റുള്ളവരെ അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ അനുവദിക്കണമെന്നും ആരാധിക കുറിച്ചു. ബാലയ്ക്ക് നല്ലൊരു ജീവിതവും ആശംസിക്കുന്നുണ്ട്'. സമ്മിശ്രപ്രതികരണമാണ് നടന്റെ പുതിയ പോസ്റ്റിന് ലഭിക്കുന്നത്.

  ഭാര്യ എലിസബത്തിനും കുടുംബത്തിനുമൊപ്പമായിരുന്നു ബാലയുടെ ഇത്തവണത്തെ ഓണം. ഓണ സാദ്യ കഴിക്കുന് വീഡിയോ നടൻ പങ്കുവെച്ചിരുന്നു.' എല്ലാവർക്കും ഓണം ആശംസസിക്കുന്നതിനോടൊപ്പം 'കർമം മാത്രമേ വിജയിക്കുകയുളളൂ' എന്നും നടൻ വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു. ഇത് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. അമൃതയ്ക്കുള്ള സന്ദേശമാണോ ഇതെന്നായിരുന്നു പ്രേക്ഷകരുടെ സംശയം. മകൾ പാപ്പുവും ആരാധകരുടെ ഇടയിൽ ചർച്ചയായിരുന്നു. കർമം വിജയിച്ചു എന്ന് ഒന്നും പറയേണ്ടെന്നും മകൾ മതിയെന്ന് ചിന്തിച്ചത് കൊണ്ടാവും. അല്ലെങ്കിൽ വിവാഹം കഴിച്ച് കർമം വിജയിച്ചു എന്നൊരു പോസ്റ്റ് അമൃതയും ഇടമായിരുന്നു. എങ്കിൽ ആ പാപ്പു കൊച്ചിന്റെ ജീവിതം സ്വാഹാ, നിങ്ങളുടെ പുതിയ ജീവിതത്തിന് എല്ലാവിധത്തിലുമുള്ള ആശംസകളും നേരുന്നു, പക്ഷെ കർമം വിജയിച്ചു എന്നൊക്കെ പറയുന്നത് ഓവർ അല്ലേ എന്നും ഒരു ആരാധിക ചോദിക്കുന്നുണ്ട്.

  ഇന്നലെ അമൃത പങ്കുവെച്ച പോസ്റ്റും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. മകൾ മാത്രം മതി ഇനിയുള്ള കാലം എന്നായിരുന്നു ഗായിക പറഞ്ഞത്. അമ്മയും മകളും തമ്മിലുള്ള ഒരു സംഭാഷണമാണ് അമൃത പങ്കുവെച്ചത്. ഇത് ബാലയ്ക്കുള്ള മറുപടിയാണെന്നാണ് ആരാധകരുടെ ഭാഷ്യം
  പാപ്പു : "അമ്മക്ക് ഓണത്തിന് എന്താ ഏറ്റവും ഇഷ്ട്ടം ? ..."
  "പപ്പൂന്റെ ഉമ്മ "
  പാപ്പു : ""അപ്പൊ എന്നെ മാത്രം മതിയോ ...?"
  " പാപ്പൂനെ മാത്രം മതി... "
  പാപ്പു : " എന്റെ ചക്കര അമ്മക്ക്, എന്റെ ചക്കര ഉമ്മ'' . ഇതിൽ കൂടുതൽ ജീവിതത്തിൽ എന്താണ് വേണ്ടത്. അവൾ എന്നെ പൂർണ്ണയാക്കുന്നു.. എന്നായിരുന്നു അമൃതയുടെ പോസ്റ്റ്.

  ബാലയുടെ ഭാര്യയെ മലയാളികളെ കാണിച്ച് ശ്രീശാന്ത്..വീഡിയോ കണ്ടോ

  അമൃതയുടെ പോസ്റ്റിന് പൂർണ്ണ പിന്തുണയായിരുന്നു ലഭിച്ചത്. എന്നാൽ ഒരു നെഗറ്റീവ് കമന്റുമായി ആരാധകൻ രംഗത്ത് എത്തിയിരുന്നു. ''കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി'' എന്നായിരുന്നു കമന്റ്. അമൃത ഇതിന് കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. ''ഞാൻ കാത്തു സൂക്ഷിച്ച മാമ്പഴം ആണ് എന്റെ മകൾ സഹോദരാ''.. എന്നായിരുന്നു അമൃതയുടെ മറുപടി. നെഗറ്റീവ് കമന്റുകൾക്ക് മറുപടി നൽകാൻ പോകരുതെന്നും ആരാധകർ ഗായികയോട് പറയുന്നുണ്ട്.

  2010 ൽ ആയിരുന്നു ബാലയും അമൃതയും വിവാഹിതരാവുന്നത് . പ്രണയ വിവാഹമായിരുന്നു. 9 വർഷത്തിന് ശേഷം ഇരുവരും വേർ പിരിയുകയായിരുന്നു. . എന്നാൽ നിയമപരമായി ബന്ധം വേർപരിയുന്നതിന് മുൻപ് തന്നെ ഇരുവരും പരസ്പരം അകന്ന് ജീവിക്കുകയായിരുന്നുന. ബാലയുമായി അകന്നതിന് ശേഷം അമൃത സംഗീത ലോകത്ത് സജീവമാവുകയായിരുന്നു. അമൃതയും സഹോദരി അഭിരാമിയും ചേർന്ന് ഒരു മ്യൂസിക്കൽ ബാൻഡ് നടത്തുന്നുണ്ട്. സോഷ്യൽ മീഡിയയിലും ഇരുവരും സജീവമാണ്. ഇൻസ്റ്റഗ്രാമി മികച്ച ഫോളോവേഴ്സുണ്ട് ഇരുവർക്കും. ഇരുവർക്കു ഒരു യുട്യൂബ് ചാനലുമുണ്ട്. വിവാഹമോചനത്തിന് ശേഷം അമ്മ അമൃതയ്ക്കൊപ്പമാണ് മകൾ അവന്തിക കഴിയുന്നത്. അവന്തികയും യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെടാറുണ്ട്.

  Read more about: bala
  English summary
  Actor Bala Announces New Happiness, Netizens Compare Like As A Rubber Band, Funny Reply Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X