ഇനി ശല്യം ചെയ്താൽ മാമന്റെ അനുവാദം കിട്ടാനൊന്നും ഞാൻ കാത്തുനിൽക്കില്ല, അദ്ദേഹം നൂറ് വയസുവരെ ജീവിക്കണം: കോകില

കോകില ജീവിതത്തിലേക്ക് വന്നശേഷമാണ് സന്തോഷവും സമാധാനവും താൻ അനുഭവിച്ച് തുടങ്ങിയതെന്നാണ് ബാല പറയാറുള്ളത്. ഒരു മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ഒരു വർഷമായി ഒരുമിച്ചായിരുന്നു താമസം. ബാലയുടെ ബന്ധുവാണ് കോകില. ഇരുവരുടെയും സന്തോഷം നിറഞ്ഞ ദാമ്പത്യം കാണുമ്പോൾ ചേരേണ്ടവർ ചേർന്നുവെന്നാണ് ആരാധകർ പറയാറുള്ളത്. കോകിലയുമായി ബാല വൈക്കത്താണ് ഇപ്പോൾ താമസം. വൈക്കം കാരുടെ പ്രിയപ്പെട്ടവനാണിപ്പോൾ ബാല.

ആ പ്രദേശത്തിന്റെ വികസനത്തിന് വേണ്ട സഹായങ്ങളെല്ലാം ബാലയും ഭാര്യയും ചേർന്ന് ചെയ്യുന്നുണ്ട്. കഴി‍ഞ്ഞ ദിവസമായിരുന്നു ബാലയുടെ പിറന്നാൾ. കോകില ജീവിതത്തിലേക്ക് വന്നശേഷമുള്ള ആദ്യ പിറന്നാൾ ആയതിനാൽ ബന്ധുക്കളെയും സുഹൃത്തുക്കളേയും നാട്ടുകാരേയും വിളിച്ച് ചേർത്ത് വിപുലമായി തന്നെ നടൻ ആഘോഷിച്ചു. കോകിലയ്ക്കൊപ്പം കേക്ക് മുറിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയ പേജിലൂടെ നടൻ പങ്കുവെച്ചിരുന്നു.

Actor Bala wife Kokila

പിറന്നാൾ വളരെ സന്തോഷം നിറഞ്ഞതായിരുന്നു. ഇതുപോലെ മാമ എപ്പോഴും സന്തോഷത്തോടെ ഇരിക്കണം. നൂറ് വയസ് വരെ ആരോ​ഗ്യത്തോടെ ജീവിക്കണം. അതിന് വേണ്ടിയാണ് ഞാൻ പ്രാർത്ഥിക്കുന്നത് എന്നാണ് പിറന്നാൾ ആഘോഷത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവെ കോകില പറഞ്ഞത്. എത്ര തന്നെ മാറി നിൽക്കാൻ ശ്രമിച്ചിട്ടും ഇപ്പോഴും ബാലയുടെ പേരിൽ വിവാദങ്ങൾ ഉണ്ടാകുന്നുണ്ട്.

അടുത്തിടെ കോകിലയുടെ കുടുംബത്തെ കുറിച്ച് വീഡിയോയും ഫോട്ടോയും പ്രചരിച്ചപ്പോൾ വൈകാരികമായാണ് ബാല പ്രതികരിച്ചത്. ഇപ്പോഴിതാ ബാലയുടെ പേരിൽ അനാവശ്യ വിവാ​ദങ്ങൾ സൃഷ്ടിക്കുന്നതിൽ പ്രതികരിച്ചിരിക്കുകയാണ് കോകില. തങ്ങൾക്കും ചില സത്യങ്ങൾ തുറന്ന് പറയാനുണ്ടെന്നും ചിലരുടെ ജീവിതം നശിക്കാതിരിക്കാനാണ് മൗനം പാലിക്കുന്നതെന്നുമാണ് കോകില പറഞ്ഞത്.

ഞങ്ങൾ ഞങ്ങളുടെ കാര്യങ്ങൾ നോക്കി സന്തോഷമായി മുന്നോട്ട് പോവുകയാണ്. ഞങ്ങളെ ബുദ്ധിമുട്ടിക്കാതെ അവർ അവരുടെ വഴി നോക്കി പോകുന്നതാകും നല്ലത്. ആവശ്യമില്ലാതെ മാമയെ പറ്റി തെറ്റായ കാര്യങ്ങൾ പറയരുത്. അത് കാണുമ്പോൾ എന്നെ ബാധിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്നുണ്ട്. എനിക്ക് സത്യങ്ങൾ എല്ലാം അറിയുന്നതാണ്. അത് എല്ലാവരോടും പറയണമെന്നും എനിക്ക് ആ​ഗ്രഹമുണ്ട്.

എന്നാൽ പുറത്ത് പറയാതെ ഇരിക്കുന്നത് മാമന് വേണ്ടിയാണ്. അത് പുറത്ത് പറഞ്ഞാൽ പലർക്കും നല്ലതിനാവില്ല. ചിലരുടെ ജീവിതം നശിപ്പിക്കേണ്ടെന്ന് കരുതിയാണ് പറയാത്തത്. അവർ അവരുടെ രീതിയിൽ മുന്നോട്ട് പോകുന്നതാകും നല്ലത്. ഇനി ഞങ്ങളെ അവർ ശല്യം ചെയ്യാൻ വന്നാൽ ഞാൻ ചിലത് തുറന്ന് പറയും. മാമന്റെ അനുവാദം കിട്ടാനൊന്നും ഞാൻ കാത്തുനിൽക്കില്ല.

Actor Bala wife Kokila

ഞാൻ പലതും പറഞ്ഞാൽ അത് പലരുടെയും ജീവിതത്തെ ബാധിക്കും. അവരെക്കുറിച്ചുള്ള വലിയ രഹസ്യവും എനിക്ക് അറിയാം എന്നാണ് കോകില പറഞ്ഞത്. വീഡിയോ വൈറലായതോടെ കോകില എലിസബത്തിനെ കുറിച്ചാണോ സംസാരിക്കുന്നതെന്ന ചോദ്യമാണ് പ്രേക്ഷകരിൽ ഉയർന്നത്. പേര് വെളിപ്പെടുത്താതെയായിരുന്നു കോകിലയുടെ പ്രതികരണം.

കോകിലയെ കുറിച്ച് പറയുമ്പോഴെല്ലാം ബാലയ്ക്ക് നൂറ് നാവാണ്. തന്റെ സന്തോഷത്തിനും ഐശ്വര്യത്തിനും കാരണം കോകിലയാണെന്ന് നിരന്തരം താരം പറയാറുള്ളത്. ഞാനാണ് ഭർത്താവെന്ന് കോകില മനസിൽ ഉറപ്പിച്ചിരുന്നു. അത് തിരിച്ചറിഞ്ഞപ്പോൾ ഞാനും അവളെ സ്നേഹിക്കാൻ തുടങ്ങി. പ്രായം കുറവായതുകൊണ്ട് അവളെ ഞാൻ പങ്കാളിയായി ആദ്യം കണ്ടിരുന്നില്ലെന്നും പുതിയ വീഡിയോയിൽ ബാല പറഞ്ഞു.

പൊതുവെ ബാലയുടെ ഭാ​ഗത്ത് നിന്ന് അദ്ദേഹത്തിന് വേണ്ടി സംസാരിക്കാൻ ആരും വരാറില്ല. എല്ലാ വിവാ​ദങ്ങളും പ്രതിസന്ധികളും ബാല ഒറ്റയ്ക്കാണ് നേരിട്ടത്. എന്നാൽ കോകില വന്നശേഷം എല്ലാം മാറി. ബാലയ്ക്ക് ഭാര്യ മാത്രമല്ല സുഹൃത്തും വഴികാട്ടിയുമെല്ലാമാണിപ്പോൾ കോകില.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X